കൊറോണ വൈറസ് വ്യാപനം കാരണം ലോകം ബുദ്ധിമുട്ട് അനുഭവിക്കുമ്പോൾ ഗാനത്തിലൂടെ പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശം പകർന്ന് നൽകുകയാണ് ഒരുകൂട്ടം വൈദികർ. ലോക്കത്തിന്റെ വിവിധ ഭാഗത്ത് പ്രവർത്തിക്കുന്ന എറണാകുളം-അങ്കമാലി രൂപതയിലെ വൈദികരാണ് വൈറലായ ഈ മെഴുകുതിരി പാട്ടിന് പിന്നിൽ.
പിൽഗ്രിംസ് കമ്മ്യൂണിക്കേഷൻസിന്റെ ഡയറക്ടർ ജേക്കബ് കോറോത്തിന്റെ നേതൃത്വത്തില്‍ നടന്ന നിരവധി ചർച്ചകൾക്ക് ഒടുവിലാണ് മെഴുകുതിരി പാട്ടിലേക്ക് എത്തിയത്. ലോകത്തിന്‍റെ പലയിടങ്ങളിൽ സേവനം ചെയ്യുന്ന എറണാകുളം-അങ്കമാലി രൂപതയിലെ വൈദികരാണ് ഗാനത്തിന്റെ വരികൾ ആലപിച്ചിരിക്കുന്നത്.
വിശുദ്ധ ജോൺ ഹെൻട്രി ന്യൂമാൻ എഴുതിയ ഗാനത്തിന്റെ മലയാള പരിഭാഷയായ 'നിന്ത്യമാം പ്രകാശമേ നയിക്കുകെന്നെ നീ' എന്ന ഗാനമാണ് വൈദികൾ ആലപിച്ചിരിക്കുന്നത്. ഇറ്റലി, ഓസ്ട്രിയ, പാരീസ്, ലണ്ടൻ, ന്യൂയോർക്ക് മുതൽ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന വൈദികരും ഗാനത്തിന്റെ ഭാഗമായി.
You may also like:COVID 19| ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം 124 ആയി; രോഗബാധിതരുടെ എണ്ണം 5000 ലേക്ക്[NEWS]COVID 19| COVID 19 | യുഎഇയിൽ മരണസംഖ്യ 12 ആയി; ആകെ വൈറസ് ബാധിതർ 2359[PHOTO]COVID 19 | മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹൻലാൽ അമ്പതുലക്ഷം രൂപ നൽകി[NEWS]ഓരോരുത്തരും അവരവരുടെ ഭാഗങ്ങൾ പാടി ഫാ.ജേക്കബ് കോറോത്തിന് അയക്കുകയായിരുന്നു. എറണാകുളം-അങ്കമാലി ബിഷപ്പ് കരിയിൽ പിതാവ് പാടിയ ഗാനത്തിന്റെ ഭാഗങ്ങളും ചേർത്ത് ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് ഗാനം പൂർത്തിയാക്കുകയായിരുന്നു. നാല് ദിവസം മാത്രം എടുത്താണ് 'മെഴുകുതിരി പാട്ട്' വൈദികർ പൂർത്തിയാക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.