തിരുവനന്തപുരം: കോവിഡ് 19ന് എതിരായ പ്രതിരോധത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടൻ മോഹൻലാൽ അമ്പതുലക്ഷം രൂപ നൽകി. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.
അതേസമയം, കൊറോണ വൈറസ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ തമിഴ് നടൻ അജിത്തും പങ്കാളിയായി. ഒന്നേകാൽ കോടി രൂപയാണ് അജിത്ത് നൽകിയത്.
മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ദുരിതാശ്വാസ നിധിയിലേക്ക് അമ്പതുലക്ഷം രൂപ വീതവും സിനിമാസംഘടനയായ ഫെഫ്സിയുടെ കീഴിലെ ദിവസവേതനക്കാർക്ക് 25 ലക്ഷം രൂപയുമാണ് സംഭാവനയായി നൽകിയത്.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.