ലോക്ക് ഡൗണിലെ പരിതാപക്കാഴ്ച: റോഡിൽ ഒഴുകിയ പാൽ ശേഖരിക്കുന്ന മനുഷ്യൻ; ഒപ്പം അത് കുടിക്കാനെത്തിയ നായകളും
ലോക്ക് ഡൗണിലെ പരിതാപക്കാഴ്ച: റോഡിൽ ഒഴുകിയ പാൽ ശേഖരിക്കുന്ന മനുഷ്യൻ; ഒപ്പം അത് കുടിക്കാനെത്തിയ നായകളും
ലോക്ക് ഡൗൺ കൊണ്ടു വന്ന മാറ്റം: മനുഷ്യനും മൃഗങ്ങളും ഒരുമിച്ച് പാല് കുടിക്കാന്‍ തുടങ്ങി' എന്ന ക്യാപ്ഷനോടെ ഒരു മാധ്യമ പ്രവർത്തകൻ പങ്കു വച്ച വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി'.
ലക്നൗ: കൊറോണ വ്യാപനവും തുടർന്നുണ്ടായ പ്രതിരോധ നിയന്ത്രണങ്ങളും മൂലം സ്തംഭനാവസ്ഥയിലാണ് രാജ്യം. സമ്പൂർണ്ണ ലോക്ക് ഡൗണിനെ തുടർന്നുണ്ടായ പ്രതിസന്ധികൾ വേറെയും.കൊറോണയും ഇതിന്റെ പശ്ചാത്തലത്തിലുള്ള ലോക്ക് ഡൗണും തീർത്തും ദരിദ്രരായ ആളുകളെ എങ്ങനെ ബാധിച്ചു എന്ന് തുറന്നു കാട്ടുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത്.
ഉത്തർപ്രദേശിൽ ആഗ്രയിലെ രാംബഗ് ചൗരാഹയിൽ നിന്നുള്ള ഈ കാഴ്ച ആരുടെയും ഹൃദയത്തെ മുറിപ്പെടുത്തുന്നതാണ്. താജ്മഹലിൽ നിന്ന് വെറും ആറു കിലോമീറ്റർ മാത്രം ദൂരമുള്ള സ്ഥലമാണിത്. ഇവിടെ റോഡിൽ ഒഴുകിക്കിടക്കുന്ന പാൽ ശേഖരിക്കാൻ ഒരു മനുഷ്യൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. അതുവഴി പോയ ഒരു മിൽക്ക് ടാങ്കറിൽ നിന്ന് റോഡിലേക്ക് തുളുമ്പിപ്പോയ പാലാണ് ചെറിയ ഒരു മൺപാത്രത്തിലായി ശേഖരിക്കാൻ ഇയാൾ ശ്രമിക്കുന്നത്. ഇതിൽ ഏറ്റവും സങ്കടകരമായ കാഴ്ച ഇയാൾ പാൽ ശേഖരിക്കാൻ ശ്രമിക്കുമ്പോൾ അതിനപ്പുറം നിന്ന് ഒരു കൂട്ടം നായകൾ റോഡിൽ നിന്നും പാൽ നക്കി കുടിക്കുന്നതാണ്.
ലോക്ക് ഡൗൺ കൊണ്ടു വന്ന മാറ്റം: മനുഷ്യനും മൃഗങ്ങളും ഒരുമിച്ച് പാല് കുടിക്കാന്‍ തുടങ്ങി' എന്ന ക്യാപ്ഷനോടെ ഒരു മാധ്യമ പ്രവർത്തകൻ പങ്കു വച്ച വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി'.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.