'5 കോടിയിൽ പ്രമുഖ സംവിധായകൻ വക 500 രൂപ കുറച്ച് ബാക്കി ചെലവഴിച്ചാൽ മതിയല്ലോ?'; എന്റെ വക 500 ക്യാംപയിൻ ഓർമിപ്പിച്ച് വി ടി ബൽറാം
- Published by:Rajesh V
- news18-malayalam
Last Updated:
ബാർ കോഴ ആരോപണകാലത്ത് #entevaka500 ക്യാംപയിനെ ഓർമിപ്പിച്ചാണ് ബൽറാം പോസ്റ്റിട്ടത്.
നിയമസഭയിൽ ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച മുൻ ധനമന്ത്രി കെഎം മാണിക്കായി തോമസ് ഐസക്ക് അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ അഞ്ചുകോടി വകയിരുത്തി. കെ എം മാണി ഫൗണ്ടേഷന് വേണ്ടിയാണ് തുക അനുവദിച്ചത്. ഇതിന് പിന്നാലെ ഇടതുപക്ഷപ്രവർത്തകരെയും സംവിധായകൻ ആഷിഖ് അബുവിനെയും പരോക്ഷമായി ട്രോളി വി ടി ബൽറാം എംഎൽഎ രംഗത്തെത്തി.
കെ എം മാണിക്കെതിരെ ഉയർന്ന ബാർ കോഴ ആരോപണ സമയത്തെ ഇടതുപക്ഷ പ്രവർത്തകരുടെ #entevaka500 ക്യാംപയിനെ ട്രോളിയാണ് ബൽറാം ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ബാർകോഴ ആരോപണത്തെ തുടർന്ന് സംവിധായകൻ ആഷിഖ് അബു ഫെയ്സ്ബുക്കിൽ പങ്കുവച്ച പോസ്റ്റ് അന്ന് വൈറലായിരുന്നു. ‘അഷ്ടിക്ക് വകയില്ലാതെ കഷ്ടപ്പെടുന്ന നമ്മുടെ മാണി സാറിന് കുറച്ച് കോടികള്‍ കൂടി നമ്മള്‍ പിരിച്ച് കൊടുക്കണം. എന്റെ വക 500 രൂപ.’എന്നായിരുന്നു ആഷിഖിന്റെ പോസ്റ്റ്. ഇതിന് പിന്നാലെ എന്റെ വക 500 സോഷ്യൽ മീഡിയോ ക്യാംപെയിനായി മാറിയിരുന്നു.
advertisement
ഇത് മുൻനിർത്തിയാണ് ബൽറാം ഇപ്പോൾ കുറിപ്പിട്ടത്. ‘5 കോടിയിൽ പ്രമുഖ സംവിധായകൻ വക 500 രൂപ കുറച്ച് ബാക്കി 4,99,99,500 രൂപ ഖജനാവിൽ നിന്ന് ചെലവഴിച്ചാൽ മതിയല്ലോ അല്ലേ?’ എന്നാണ് ചരിത്രം ഓർമിച്ച് ബൽറാമിന്റെ പരിഹാസം.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 07, 2020 3:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'5 കോടിയിൽ പ്രമുഖ സംവിധായകൻ വക 500 രൂപ കുറച്ച് ബാക്കി ചെലവഴിച്ചാൽ മതിയല്ലോ?'; എന്റെ വക 500 ക്യാംപയിൻ ഓർമിപ്പിച്ച് വി ടി ബൽറാം


