മരിച്ചുപോയ അച്ഛന്‍റെ ഫോൺ നമ്പരിലേക്ക് മെസേജ് അയച്ചപ്പോൾ യുവതിക്ക് ലഭിച്ച മറുപടി വൈറൽ

Last Updated:

2020 ൽ പിതാവിനെ നഷ്ടപ്പെട്ട യുവതിക്കാണ് പിതാവിൻ്റെ പഴയ ഫോൺ നമ്പറിലേക്ക് സന്ദേശമയച്ചപ്പോൾ അപ്രതീക്ഷിതമായ മറുപടി ലഭിച്ചത്...

ഫോൺ സന്ദേശം
ഫോൺ സന്ദേശം
ഒരാളുടെ മാതാപിതാക്കളെ നഷ്ടപ്പെടുന്നത് ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള അവസ്ഥയാണെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. പലപ്പോഴും ആളുകൾ യുക്തിരഹിതമായ കാര്യങ്ങൾ ചെയ്തുകൊണ്ട് ഈ നഷ്ടത്തെ മറികടക്കാൻ ശ്രമിക്കാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഇവിടെ പറയുന്നത്. അടുത്തിടെ, 2020 ൽ പിതാവിനെ നഷ്ടപ്പെട്ട ഒരു യുവതി, അവരുടെ പിതാവിൻ്റെ പഴയ ഫോൺ നമ്പറിലേക്ക് സന്ദേശമയയ്‌ക്കുകയും അപ്രതീക്ഷിതമായ ഒരു മറുപടി ലഭിക്കുകയും ചെയ്‌തു.
അവൾ ഇങ്ങനെ എഴുതി, "ഞാൻ നിങ്ങളെ എല്ലാ ദിവസവും മിസ് ചെയ്യുന്നു." മറുപടിയായി, അവൾക്ക് ഒരു "??" സന്ദേശം ലഭിക്കുന്നു. അവളുടെ അച്ഛൻ്റെ പഴയ ഫോൺ നമ്പർ മറ്റൊരാൾ ഉപയോഗിക്കുന്നുണ്ടെന്ന കാര്യം അവൾ പെട്ടെന്ന് മനസ്സിലാക്കുന്നു. ഇതോടെ അവൾ ഇങ്ങനെ മറുപടി നൽകി, "ഇത് എന്‍റെ അച്ഛന്‍റെ പഴയ ഫോൺ നമ്പറാണ്, അദ്ദേഹം 2020 ൽ മരിച്ചു." അവൾ കൂട്ടിച്ചേർക്കുന്നു, "ഒരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ല."
ഒരു അസഹ്യമായ മറുപടിക്ക് പകരം, മറുവശത്തുള്ള വ്യക്തി അവരുടെ പൂച്ചയുടെ ഒരു ചിത്രം പങ്കിടാൻ വാഗ്ദാനം ചെയ്യുകയും എഴുതുകയും ചെയ്യുന്നു, 'പാവപ്പെട്ട എന്‍റെ പൂച്ചക്കുട്ടിയെ കാണണോ!" യുവതി അതെ എന്ന് പറയുമ്പോൾ, ആ വ്യക്തി ഒരു കറുത്ത പൂച്ചക്കുട്ടിയുടെ ചിത്രം അയയ്ക്കുന്നു. മനോഹരമായ ഫോട്ടോ ആയിരുന്നു അത്. അപ്രതീക്ഷിതവും എന്നാൽ ആരോഗ്യകരവുമായ ഈ ആശയവിനിമയം യുവതി റെഡ്ഡിറ്റിൽ പങ്കുവെച്ചു. 2023 നവംബറിൽ ഇത് പങ്കിട്ടതിന് ശേഷം ഈ പോസ്റ്റ് 52,000-ലധികം ലൈക്കുകൾ നേടി.
advertisement
കമന്‍റുകളിൽ, പലരും ഈ ലഘുവായ എന്നാൽ ദയയുള്ള ചാറ്റിനെ അഭിനന്ദിക്കുകയും തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്നതിനെ എങ്ങനെ നേരിടുന്നു എന്നതിനെക്കുറിച്ചും സംസാരിച്ചു.
ഒരു റെഡ്ഡിറ്റ് ഉപയോക്താവ് ഇങ്ങനെ എഴുതി, "എൻ്റെ അച്ഛൻ്റെ പഴയ വാചകങ്ങൾ എന്നിൽ സൂക്ഷിക്കാൻ വേണ്ടിയാണ് ഞാൻ എൻ്റെ പഴയ ഫോൺ സംരക്ഷിച്ചത്. 2017-ൽ അദ്ദേഹംമരിച്ചു. ഞാൻ അദ്ദേഹത്തെയും എന്‍റെ അമ്മയെയും വളരെയധികം മിസ് ചെയ്യുന്നു. ഇത് തീർച്ചയായും ഒരു ദയയുള്ള അപരിചിതനാണ്. അദ്ദേഹം ഇപ്പോഴും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടെന്നതിൻ്റെ സൂചന. ഊർജ്ജം ഒരിക്കലും മരിക്കുന്നില്ല, അത് മറ്റൊരു രൂപത്തിൽ പ്രകടമാകുന്നു."
advertisement
മറ്റൊരാൾ എഴുതി, "2011 ൽ അന്തരിച്ചതിന് ശേഷം എന്‍റെ പിതാവിന്‍റെ സെൽ ഫോൺ നമ്പർ വളരെക്കാലം നിലനിർത്തി, അതിനാൽ അദ്ദേഹത്തിന്‍റെ ഔട്ട്‌ഗോയിംഗ് വോയ്‌സ്‌മെയിൽ ബോക്സിൽ അദ്ദേഹത്തിന്‍റെ ശബ്ദം എനിക്ക് കേൾക്കാനാകും, അദ്ദേഹത്തിന്‍റെ മരണത്തെത്തുടർന്ന് വർഷങ്ങളായി വലിയ ദുഖത്തിലാണ് ഞാൻ. എന്‍റെ ചിന്തകൾ അദ്ദേഹത്തൊടൊപ്പമുണ്ട്. അദ്ദേഹം മരിച്ചിട്ട് 12 വർഷമായി, വേദനയൊന്നും മാറുന്നില്ല".
മലയാളം വാർത്തകൾ/ വാർത്ത/Buzz/
മരിച്ചുപോയ അച്ഛന്‍റെ ഫോൺ നമ്പരിലേക്ക് മെസേജ് അയച്ചപ്പോൾ യുവതിക്ക് ലഭിച്ച മറുപടി വൈറൽ
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement