Riana Lalwani | ഐപിഎൽ മുംബൈ-പഞ്ചാബ് മത്സരത്തിനിടെ വൈറലായ 'സൂപ്പർ ഓവര്‍ ഗേള്‍'

Last Updated:

സൂപ്പർ ഓവർ മത്സരങ്ങൾ പുരോഗമിക്കവെ ഗാലറിയിൽ ആകാംഷഭരിതയായി നഖം കടിച്ചിരിക്കുന്ന ഈ പെൺകുട്ടിയുടെ ഭാവമാറ്റങ്ങൾ പലതവണ ക്യാമറക്കണ്ണുകളിൽ പതിഞ്ഞു. ഇതോടെ ചരിത്രം കുറിച്ച മത്സരമൊക്കെ വിട്ട് ആ പെൺകുട്ടി ആരാണെന്നറിയാനുള്ള തെരച്ചിലിലായി ക്രിക്കറ്റ് ആരാധകർ.

ദുബായ്: ഐപിഎൽ പോരാട്ടത്തിൽ ചരിത്രം കുറിച്ച മത്സരത്തിനാണ് ഞായറാഴ്ച ദുബായ് വേദിയായത്. മുംബൈ ഇന്ത്യന്‍സ്-കിങ്സ് ഇലവൻ പഞ്ചാബും തമ്മിലുള്ള മത്സരം ചരിത്രം ഐപിഎല്ലിൽ പുതിയ ചരിത്രം കുറിച്ചാണ് അവസാനിച്ചത്. ടി20 ക്രിക്കറ്റിൽ രണ്ട് സൂപ്പർ ഓവറുകൾ കണ്ട മത്സരത്തിൽ മുംബൈക്കെതിരെ പഞ്ചാബ് തകർപ്പൻ വിജയം നേടി.
ഐപിഎല്ലിലെ ത്രസിപ്പിച്ച മത്സരം എന്നതിലുപരി ഈ മത്സരത്തിൽ ശ്രദ്ധ നേടിയത് ഒരു പെണ്‍കുട്ടിയായിരുന്നു. സൂപ്പർ ഓവർ മത്സരങ്ങൾ പുരോഗമിക്കവെ ഗാലറിയിൽ ആകാംഷഭരിതയായി നഖം കടിച്ചിരിക്കുന്ന ഈ പെൺകുട്ടിയുടെ ഭാവമാറ്റങ്ങൾ പലതവണ ക്യാമറക്കണ്ണുകളിൽ പതിഞ്ഞു. ഇതോടെ ചരിത്രം കുറിച്ച മത്സരമൊക്കെ വിട്ട് ആ പെൺകുട്ടി ആരാണെന്നറിയാനുള്ള തെരച്ചിലിലായി ക്രിക്കറ്റ് ആരാധകർ. ഒടുവിൽ ഉത്തരം കണ്ടെത്തുകയും ചെയ്തു.
ദുബായിൽ താമസക്കാരിയായ റിയാന ലാൽവാനി എന്ന 23കാരിയായിരുന്നു അത്. 'സൂപ്പർ ഗേൾ', 'സൂപ്പർ ഓവർ ഗേൾ'തുടങ്ങിയ പേരിൽ ട്രെൻഡിംഗ് ആയ റിയാനയുടെ ഇൻസ്റ്റഗ്രാം ഫോളോവേഴേ്സിന്‍റെ എണ്ണവും ഇതോടെ കുതിച്ചുയർന്നു. അപ്രതീക്ഷിതമായി വൈറലായതിന്‍റെ സന്തോഷം റിയാനയും മറച്ചു വച്ചിട്ടില്ല.
advertisement
തന്‍റെ ചിത്രം വച്ചുള്ള മീമുകൾ സോഷ്യൽ മീഡിയയിൽ പങ്കു വച്ചാണ് ഇവരും ആവേശം വെളിപ്പെടുത്തിയിരിക്കുന്നത്. ഫേസ്ബുക്കിലെ വിവരങ്ങൾ അനുസരിച്ച് ദുബായിലെ ജുമൈറ കോളജിൽ നിന്നും സ്കൂൾ പഠനം പൂർത്തിയാക്കിയ റിയാന, നിലവിൽ ഇംഗ്ലണ്ടിൽ ബിരുദ പഠനം നടത്തുകയാണ്.
advertisement
advertisement
റിയാനയെ 'താരമാക്കിയ' ഞായറാഴ്ചത്തെ  മത്സരത്തിൽ മുംബൈ  ഇന്ത്യന്‍സിനെതിരേ 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ കിങ്സ് ഇലവന്‍ പഞ്ചാബ് 20 ഓവർ പൂർത്തിയാക്കിയപ്പോൾ 176 റൺസാണ് എടുത്തത്. ഇതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങിയത്.ആദ്യ സൂപ്പർ ഓവറിൽ ഇരു ടീമുകളും അഞ്ച് റൺസ് വീതം എടുത്തപ്പോൾ മത്സരം രണ്ടാം സൂപ്പർ ഓവറിലേക്ക് കടന്നു. രണ്ടാം സൂപ്പർ ഓവറിൽ മുംബൈ 11 റൺസ് നേടി. രണ്ടാം സൂപ്പർ ഓവറിനൊടുവിൽ മുംബൈക്കെതിരെ പഞ്ചാബ് തകർപ്പൻ വിജയം നേടി.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Riana Lalwani | ഐപിഎൽ മുംബൈ-പഞ്ചാബ് മത്സരത്തിനിടെ വൈറലായ 'സൂപ്പർ ഓവര്‍ ഗേള്‍'
Next Article
advertisement
തമിഴ്നാട്ടിലെ വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് കാണാതായ സിംഹം തിരികെയെത്തി
തമിഴ്നാട്ടിലെ വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് കാണാതായ സിംഹം തിരികെയെത്തി
  • വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് കാണാതായ സിംഹം 2 ദിവസത്തിനു ശേഷം തിരികെയെത്തി.

  • സിംഹത്തെ കണ്ടെത്താൻ തെർമൽ ഇമേജിങ് ഡ്രോണും പത്ത് ക്യാമറകളും സ്ഥാപിച്ചിരുന്നു.

  • കാണാതായ സിംഹം ലയൺ സഫാരി മേഖലയിൽത്തന്നെ ഉണ്ടെന്നും പുറത്തെവിടേക്കും പോയിട്ടില്ലെന്നും സ്ഥിരീകരിച്ചു.

View All
advertisement