• HOME
 • »
 • NEWS
 • »
 • buzz
 • »
 • Pizza | വൃത്താകൃതിയിലുള്ള പിസ്സ ചതുരപ്പെട്ടിയില്‍ വിതരണം ചെയ്യാനുള്ള കാരണമെന്ത്? ഉത്തരം ഇതാ..

Pizza | വൃത്താകൃതിയിലുള്ള പിസ്സ ചതുരപ്പെട്ടിയില്‍ വിതരണം ചെയ്യാനുള്ള കാരണമെന്ത്? ഉത്തരം ഇതാ..

എന്തുകൊണ്ടാണ് പിസ്സ സമചതുരങ്ങളായി മുറിക്കാത്തത് എന്നതാണ്. എന്തുകൊണ്ടാണ് പിസ്സ കഷ്ണങ്ങള്‍ ത്രികോണാകൃതിയിൽ മുറിക്കുന്നത്?

Pizza

Pizza

 • Last Updated :
 • Share this:
  ഭക്ഷണപ്രിയരാണ് നമ്മളിൽ പലരും. ലോകമെമ്പാടുമുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇടയില്‍ ഏറ്റവും ജനപ്രിയമായ ഭക്ഷണങ്ങളില്‍ ഒന്നാണ് പിസ്സ (Pizza). പിസ്സ ഷോപ്പുകളില്‍ പോയി കഴിക്കാനും ഓര്‍ഡര്‍ ചെയ്യാനും ഇഷ്ടമുള്ളവർ നമുക്കിടയിലുമുണ്ടാകും. ചതുരാകൃതിയിലുള്ള പെട്ടിയിലാണ് (Square Box) പിസ പായ്ക്ക് ചെയ്യുക എന്നത് നിങ്ങളില്‍ പലരും ശ്രദ്ധിച്ചിട്ടുണ്ടാകും. എന്തുകൊണ്ട് വൃത്താകൃതിയിലുള്ള (Round Shape) പിസ ചതുരപെട്ടിയില്‍ വരുന്നത് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതിനുള്ള ഉത്തരം ഇവിടെയുണ്ട്.

  ചതുരാകൃതിയിലുള്ള പെട്ടികൾ നിര്‍മ്മിക്കാൻ എളുപ്പമാണ്, മാത്രമല്ല അവ ചെലവ് കുറഞ്ഞവയുമാണ് എന്നതാണ് അതിന്റെ പ്രധാന കാരണം. ചതുരാകൃതിയിലുള്ള പെട്ടികളെ അപേക്ഷിച്ച് വൃത്താകൃതിയിലുള്ള പെട്ടികൾ നിര്‍മ്മിക്കാൻവളരെ ബുദ്ധിമുട്ടാണ്. അതേസമയം ചതുരപ്പെട്ടികള്‍ നിങ്ങളുടെ ഭക്ഷണം സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യുന്നു.

  വൃത്താകൃതിയിലുള്ള പെട്ടികളുടെ നിർമാണ പ്രക്രിയ ബുദ്ധിമുട്ടുള്ളതും കൂടുതല്‍ സമയമെടുക്കുന്നതും ചെലവ് വര്‍ധിപ്പിക്കുന്നതുമാണ്. സാധാരണയായി, ഭക്ഷണം പായ്ക്ക് ചെയ്യുന്ന മിക്കവാറും പെട്ടികൾക്കെല്ലാം ചതുരാകൃതിയായിരിക്കും. അതിനാല്‍, ഒരു സാധാരണ പെട്ടിയെ നീളം, വീതി, ഉയരം എന്നിവ അനുസരിച്ച് ക്രമീകരിക്കുക എന്നതാണ് നിര്‍മ്മാതാവിന്റെ ജോലി. ഒരു സാധാരണ ചതുരപ്പെട്ടിനിര്‍മ്മിക്കാന്‍ ഒരു കാര്‍ഡ്‌ബോര്‍ഡ് ഷീറ്റ് മാത്രം മതിയാകും.

  കൂടാതെ,മുൻകാലങ്ങളിൽ പിസ്സകൾ ചതുരാകൃതിയിലായിരുന്നു എന്ന വസ്തുത അടിസ്ഥാനമാക്കിയും ചതുരപ്പെട്ടികളുമായുള്ള അവയുടെ ബന്ധത്തെ കാണാവുന്നതാണ്.

  മറ്റൊരു ചോദ്യം, എന്തുകൊണ്ടാണ് പിസ്സ സമചതുരങ്ങളായി മുറിക്കാത്തത് എന്നതാണ്. എന്തുകൊണ്ടാണ് പിസ്സ കഷ്ണങ്ങള്‍ ത്രികോണാകൃതിയിൽ മുറിക്കുന്നത്? വൃത്താകൃതിയിലുള്ള വസ്തുവിനെ തുല്യമായി മുറിക്കാനുള്ള ഏക മാര്‍ഗം അതിനെ ചെറിയ ത്രികോണങ്ങളാക്കി മുറിക്കുക എന്നതാണ്. എന്നാല്‍, പലയിടത്തും പിസ്സ സമചതുരാകൃതിയിലും മുറിക്കാറുണ്ട്. പിസ്സയുടെ വലിപ്പം കൂടുതലാണെങ്കിലാണ് സമചതുര കഷ്ണങ്ങളായി അത് മുറിക്കാറുള്ളത്. തുടക്കക്കാര്‍ക്ക്, പിസ്സ സുരക്ഷിതമായി കൊണ്ടുപോകുന്നതിന് ചതുരാകൃതിയിലുള്ള പെട്ടികളാണ്യഥാര്‍ത്ഥത്തില്‍ നല്ലത്.

  Also Read- ഈ ഗോൾഗപ്പ ഒറ്റയടിക്ക് കഴിച്ചാൽ 500 രൂപ സമ്മാനം നേടാം; വ്യത്യസ്തമായ ഗോൾഗപ്പ ചലഞ്ചുമായി കച്ചവടക്കാരൻ

  നേരത്തെ, വൃത്താകൃതിയിലുള്ള പിസ്സ ബോക്‌സുകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. 2010 ല്‍ വെന്റിലേഷന്‍ ദ്വാരങ്ങളുള്ള ഒരു വൃത്താകൃതിയിലുള്ള പിസ്സ ബോക്‌സിന് ആപ്പിള്‍ പേറ്റന്റ് ഫയല്‍ ചെയ്തിരുന്നു. 2018 ല്‍ പരിസ്ഥിതി സൗഹൃദ ഫുഡ് കണ്ടെയ്നര്‍ കമ്പനിയായ വേള്‍ഡ് സെന്‍ട്രിക് ഒരു കമ്പോസ്റ്റബിള്‍ റൗണ്ട് പിസ്സ ബോക്‌സ് വികസിപ്പിച്ചെടുത്തു. ഇത് പാക്കേജിംഗ് മാലിന്യങ്ങൾ കുറയ്ക്കുന്നതിനുള്ള മഹത്തായ ശ്രമമായിരുന്നെങ്കിലും, അവ നിലവില്‍ 100 ഡോളറിന്റെ ഒരു പായ്ക്കിന്1.37 ഡോളര്‍ എന്ന നിരക്കിലാണ് വില്‍ക്കുന്നത്.

  കൂടാതെ, ഒരു വൃത്താകൃതിയിലുള്ള ബോക്‌സ് കുറഞ്ഞത് നാല് വ്യത്യസ്ത വശങ്ങളില്‍ നിന്നെങ്കിലും കൂട്ടിച്ചേര്‍ക്കണം. മാത്രമല്ല പ്രത്യക യന്ത്രങ്ങള്‍ ഉപയോഗിച്ച് ഒന്നിച്ച് അമര്‍ത്തേണ്ടി വന്നേക്കാം. അതുകൊണ്ടുതന്നെ പിസ്സ ഡെലിവറി ചെയ്യാന്‍ ധാരാളം സമയം ആവശ്യമായി വരും. കൂടാതെ, പൂര്‍ണ്ണമായി നിര്‍മ്മിച്ച ഈ വൃത്താകൃതിയിലുള്ള ബോക്‌സുകള്‍ കയറ്റുമതി ചെയ്യുന്നത് കൂടുതല്‍ ചെലവേറിയതായിരിക്കുമെന്ന് ലോജിസ്റ്റിക്‌സ് വിദഗ്ധരും കണക്കാക്കുന്നു.
  Published by:Anuraj GR
  First published: