'ഇന്ത്യയെ സ്തുതിക്കുന്ന പ്രവാസികള്‍ എന്തുകൊണ്ട് ഇന്ത്യയില്‍ ജീവിക്കുന്നില്ല?'; മുന്‍ ഗൂഗിള്‍ എഞ്ചിനീയറുടെ പോസ്റ്റ് വൈറല്‍
- Published by:Vishnupriya S
- news18-malayalam
Last Updated:
''നിങ്ങൾ ജീവിക്കാൻ തിരഞ്ഞെടുക്കാത്ത ഒരു സ്ഥലം ലോകത്തെ ഏറ്റവും മികച്ച ഇടമാണെന്നു സ്തുതിക്കുന്നത് കാപട്യമാണ്''
പ്രവാസികളായ ഇന്ത്യക്കാർ അവരുടെ മാതൃരാജ്യത്ത് നിന്ന് മാറി മറ്റൊരു രാജ്യത്ത് ജീവിക്കാൻ ഇഷ്ടപ്പെടുന്നത് എന്തുകൊണ്ടാണെന്നതിനെക്കുറിച്ച് നീണ്ട ചർച്ചകൾ എപ്പോഴും നടക്കുന്നുണ്ട്. അടുത്തിടെ, ഇന്റർനെറ്റിലെ ഒരു ഉപയോക്താവ് പ്രവാസികളോട് ഒരു ചോദ്യം ഉന്നയിച്ചതോടെ വിഷയത്തിൽ വലിയ ചർച്ചകൾ നടന്നു. ഇന്ത്യൻ വംശജനായ ടെക് ഇൻഫ്ലുവൻസറും മുൻ ഗൂഗിൾ എഞ്ചിനീയറുമായ ദേബർഗ്യ ദാസാണ് എക്സിൽ ഇന്ത്യയെ പ്രശംസിക്കുന്ന എൻആർഐകളെ ചോദ്യം ചെയ്തത്.
ഏറെ ചർച്ച ചെയ്യപ്പെട്ട പോസ്റ്റിൽ, ഇന്ത്യയെ പ്രശംസിക്കുന്ന പ്രവാസികളെ അദ്ദേഹം പേരെടുത്തു വിളിക്കുകയും എന്തുകൊണ്ടാണ് അവർ സ്വന്തം രാജ്യത്ത് താമസിക്കാത്തതെന്ന് വിശദീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. വളരെപ്പെട്ടെന്നാണ് അദ്ദേഹത്തിന്റെ പോസ്റ്റ് വൈറലായത്. 22 ലക്ഷം പേരാണ് അദ്ദേഹത്തിന്റെ ട്വീറ്റ് കണ്ടത്. പ്രവാസി ഇന്ത്യക്കാരെ പരിഹസിച്ച അദ്ദേഹം, ഇന്ത്യയെ ഇത്രയധികം പുകഴ്ത്തിയിട്ടു എന്തുകൊണ്ടാണ് അവർ സ്വന്തം രാജ്യത്ത് താമസിക്കാൻ ഇഷ്ടപെടാത്തതെന്നു ചോദിച്ചു.
"വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർ ഇന്ത്യയിലെ തിരക്ക് പിടിച്ച ജീവിതത്തെക്കുറിച്ചു വാ തോരാതെ സംസാരിക്കുമ്പോൾ എന്തുകൊണ്ടാണ് അവിടെ താമസിക്കാത്തതെന്ന് ഉത്തരം നൽകാനും അവർ ബാധ്യസ്ഥരാണെന്ന്'' അദ്ദേഹം പറഞ്ഞു. ഇതിൻ്റെ തുടർച്ചയായ മറ്റൊരു പോസ്റ്റിൽ, ഇന്ത്യയിൽ ജീവിക്കാൻ ആഗ്രഹിക്കാത്തതിന് ആളുകൾക്ക് അവരവരുടേതായ കാരണങ്ങൾ ഉണ്ടാകുമെന്നും, അവർ അങ്ങനെ വിശ്വസിക്കുന്നതിൽ തനിക്കു പ്രശ്നമൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നിരുന്നാലും മതിയായ കാരണങ്ങൾ നിരത്തി അഭിപ്രായം പ്രകടിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
advertisement
When Indians living abroad talk about how bustling the scene is India, they should feel obligated to answer why they are not living there.
— Deedy (@deedydas) May 16, 2024
'' നിങ്ങൾ ജീവിക്കാൻ തിരഞ്ഞെടുക്കാത്ത ഒരു സ്ഥലം ലോകത്തെ ഏറ്റവും മികച്ച ഇടമാണെന്നു സ്തുതിക്കുന്നത് കാപട്യമാണ് .'' അദ്ദേഹം പറഞ്ഞു. അദ്ദേഹം ഈ ചോദ്യം എക്സിൽ പോസ്റ്റ് ചെയ്തതിന് ശേഷം, ഇന്ത്യക്കു അകത്തും പുറത്തും താമസിക്കവരുടെയിൽ ഈ വിഷയത്തെ സംബന്ധിച്ച് ചൂടേറിയ ചർച്ചകൾ നടന്നു. അവരിൽ പലരും കമന്റ് സെക്ഷനിൽ തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവച്ചു. "പ്രവാസികൾക്ക് കൂടുതൽ ആകർഷണമായി തോന്നുന്നത് ഇന്ത്യയിലെ കുറഞ്ഞ തൊഴിലാളിവേതനം തന്നെയാണെന്ന്,'' ഒരാൾ അഭിപ്രായപ്പെട്ടു.
advertisement
ഇന്ത്യയെക്കുറിച്ച് എന്താണ് ഇഷ്ടമെന്ന് ചോദിക്കുമ്പോൾ, ദൈനംദിന വീട്ടുജോലികളും മറ്റും കുറഞ്ഞ വേതനത്തിൽ ചെയ്യുന്നത് എങ്ങനെയാണെന്നാണ് അവർ പ്രധാനമായും ചൂണ്ടിക്കാട്ടുന്നതെന്ന് ഒരാൾ പറഞ്ഞു. "നിങ്ങൾ നാട്ടിൽ താമസിക്കാത്തതിനു പല ന്യായങ്ങളും കാരണങ്ങളും ഉണ്ടാകാം, എങ്കിലും സ്വന്തം രാജ്യത്തെക്കുറിച്ചു സംസാരിക്കുന്നതു എപ്പോഴും ആവേശജനകമാണ്. കൂടുതൽ സൗകര്യങ്ങളും അവസരങ്ങളും ഉള്ള വിദേശരാജ്യങ്ങളിൽ ജീവിക്കുമ്പോഴും സ്വന്തം മാതൃരാജ്യത്തിൻ്റെ വളർച്ചയിൽ അഭിമാനം കൊള്ളാതിരിക്കേണ്ട കാര്യമില്ലല്ലോ '', മറ്റൊരാൾ കമന്റ് ചെയ്തു. പോസ്റ്റിന് ഇതുവരെ X പ്ലാറ്റഫോമിൽ 2.2 മില്യൺ വ്യൂസ് ലഭിച്ചു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
May 18, 2024 5:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഇന്ത്യയെ സ്തുതിക്കുന്ന പ്രവാസികള്‍ എന്തുകൊണ്ട് ഇന്ത്യയില്‍ ജീവിക്കുന്നില്ല?'; മുന്‍ ഗൂഗിള്‍ എഞ്ചിനീയറുടെ പോസ്റ്റ് വൈറല്‍