ഈ മന്ത്രിക്ക് എന്താ വാഴപ്പഴം കണ്ടാൽ ഇത്ര പ്രയാസം?

Last Updated:

മന്ത്രി സന്ദർശിക്കുന്ന സ്ഥലങ്ങളിലോ, വേദിയിലോ വാഴപ്പഴം കാണരുതെന്നാണ് മന്ത്രിയുടെ നിർദേശം

പലതരത്തിലെ പേടികളെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും വ്യത്യസ്തമായ ഒരു പേടിയാണ് അന്താരാഷ്ട്ര മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. സ്വീഡനിലെ ജെൻഡർ ഇക്വാളിറ്റി മന്ത്രിയായ പൗളിന ബ്രാൻഡ്ബെർ​ഗയ്ക്കാണ് വിചിത്രമായ പേടി. ഈ മന്ത്രിക്ക് വാഴപ്പഴത്തെ കാണുമ്പോളാണ് പേടി തോന്നുന്നത്.
പൗളിന ബ്രാൻഡ്ബെർ​ഗ സന്ദർശിക്കാനെത്തുന്ന സ്ഥലങ്ങളിൽ അല്ലെങ്കിൽ തന്നെ സ്വീകരിക്കാൻ എത്തുമ്പോഴോ ഭക്ഷണം തയ്യാറാക്കുമ്പോഴോ വാഴപ്പഴം പൂർണമായും ഉപയോ​ഗിക്കരുതെന്നാണ് മന്ത്രി ബന്ധപ്പെട്ടവർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഇത് സംബന്ധിച്ച് മന്ത്രി ഇ-മെയിലും അയച്ചിട്ടുണ്ട്. ഈ ഇ-മെയിൽ പുറത്താതോടെയാണ് മന്ത്രി അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഇടംപിടിച്ചത്. ഇതിന് കാരണമായി പറയുന്നത് മന്ത്രിക്ക് ബനാന ഫോബിയ ഉണ്ടെന്നാണ്.
മന്ത്രി നേരത്തെ തന്നെ തന്റെ ഫോബിയയെ കുറിച്ച് സമ്മതിച്ചുണ്ടെന്നാണ് കണ്ടെത്തലുകൾ. ഏറ്റവും വിചിത്രമായ ഭയമെന്നാണ് ഭയത്തെ കുറിച്ച് അദ്ദേഹം വിശേഷിപ്പിച്ചത്. 2020-ൽ എക്സ് (ട്വിറ്റർ) വഴിയാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ, പിന്നീട് ആ എക്സ് പോസ്റ്റ് ഡിലീറ്റ് ചെയ്തു.
advertisement
സ്വീഡിഷ് വാർത്താ ടാബ്ലോയിഡായ എക്സ്പ്രഷനാണ് പുറത്തായ ഇ.മെയിൽ സന്ദേശം വാർത്തയാക്കിയത്. ഇത് സാധാരണ അലര്‍ജിയല്ലെന്നും മറിച്ച് ഒരു ഫോബിയ ആണെന്നും പൗളീന എക്‌സ്പ്രഷനോട് വിശദീകരിച്ചു. പഴം കാണുകയോ അതിന്റെ മണമടിക്കുകയോ ചെയ്താൽ മന്ത്രിക്ക് ആങ്സൈറ്റി അനുഭവപ്പെടുകയും ഓക്കാനം വരുന്നതായുമാണ് തോന്നുക.
വാഴപ്പഴത്തോട് ഉണ്ടാകുന്ന അപൂർവ്വമായ വെറുപ്പും ഭയവുമാണ് ബനാനഫോബിയ. ഈ അവസ്ഥയുള്ള വ്യക്തികൾക്ക് നേന്ത്രപ്പഴം കാണുകയോ, കഴിക്കുകയോ ചെയ്യുമ്പോൾ കടുത്ത അസ്വസ്ഥത, ഉത്കണ്ഠ, ഓക്കാനം പോലും അനുഭവപ്പെടാം.  കൃത്യമായി പ്രൊഫഷണലുകളുടെ സഹായം തേടിയാൽ ഈ ഫോബിയ നിയന്ത്രിക്കാൻ കഴിയും.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഈ മന്ത്രിക്ക് എന്താ വാഴപ്പഴം കണ്ടാൽ ഇത്ര പ്രയാസം?
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement