• HOME
  • »
  • NEWS
  • »
  • buzz
  • »
  • ഇനി കാറുകളും പറക്കും! 8,200 അടി ഉയരത്തില്‍ 1,000 കിലോമീറ്റര്‍ സഞ്ചരിക്കും; പരീക്ഷണം പൂര്‍ത്തിയാക്കി ഫ്‌ലൈയിംഗ് കാര്‍

ഇനി കാറുകളും പറക്കും! 8,200 അടി ഉയരത്തില്‍ 1,000 കിലോമീറ്റര്‍ സഞ്ചരിക്കും; പരീക്ഷണം പൂര്‍ത്തിയാക്കി ഫ്‌ലൈയിംഗ് കാര്‍

രണ്ട് സീറ്റുകളുള്ള മോഡലിന് 1,100 കിലോഗ്രാം ഭാരമുണ്ട്, കൂടാതെ ഓരോ ഫ്ലൈറ്റിനും 200 കിലോഗ്രാം അധിക ഭാരം വഹിക്കാനാകുമെന്ന് കമ്പനി പ്രസ്താവനയിൽ പറയുന്നു

Credits: Instagram/ kleinvision_official

Credits: Instagram/ kleinvision_official

  • Share this:
    ഭാവിയെ പ്രമേയമാക്കി തയ്യാറാക്കുന്ന സിനിമകളിൽ പലപ്പോഴും നമ്മൾ പറക്കുന്ന കാറുകളെ കണ്ടിട്ടുണ്ട്. ജെയിംസ് ബോണ്ട് ചിത്രങ്ങളിലും അതിഭാവുകത്വം കലർന്ന സയന്‍സ് ഫിക്ഷന്‍ ഹോളിവുഡ് ചിത്രങ്ങളിലും നമ്മൾ ഇത്തരം ദൃശ്യങ്ങൾ പല ആവൃത്തി കണ്ടിട്ടുള്ളതാണ്. പക്ഷേ ആ ഭാവന ഇതാ സത്യമാകുന്നു.

    പരീക്ഷണാടിസ്ഥാനത്തിൽ നിർമ്മിച്ച ഒരു ഫ്ലൈയിംഗ് കാർ ഈ ആഴ്ച വിജയകരമായി പറന്നിരിക്കുകയാണ്. പറക്കുന്ന കാര്‍ ഉടൻ തന്നെ യാഥാർത്ഥ്യമാകുമെന്നാണ് ഫലം സൂചിപ്പിക്കുന്നത്. ക്ലീൻ വിഷൻ ഫ്ലൈയിംഗ് കാർ, സ്ലൊവാക്യയിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളായ നൈട്ര, ബ്രാറ്റിസ്ലാവ, എന്നിവിടങ്ങളിൽ തിങ്കളാഴ്ച 35 മിനിറ്റ് നേരം വിജയകരമായ പറക്കൽ പരീക്ഷണം പൂർത്തിയാക്കി. ഈ നേട്ടത്തിന്റെ വീഡിയോ ഫൂട്ടേജ് അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലിൽ അവര്‍ പങ്കിടുകയുണ്ടായി.

    വീഡിയോ ഒരു സയൻസ് ഫിക്ഷൻ സിനിമയിലെ ഒരു രംഗം പോലെ തോന്നാമെങ്കിലും അത് സംഭവിക്കാൻ പോവുന്ന യഥാർത്ഥമാണ്. ഒരു പത്രക്കുറിപ്പിൽ കമ്പനിയുടെ സഹസ്ഥാപകൻ ആന്റൺ സാജാക്ക് പറഞ്ഞു, “എയർകാർ എന്നത് ഇനി വെറുമൊരു ആശയമായി അവശേഷിക്കുന്നതല്ല, മറിച്ച് അത് സയൻസ് ഫിക്ഷനെ യാഥാർത്ഥ്യമാക്കി.” എയർകാർ എന്ന് പേരുള്ള ഹൈബ്രിഡ് കാർ-വിമാനത്തിന്‌ 160 കുതിരശക്തി ബിഎംഡബ്ല്യു എഞ്ചിനാണ് നൽകിയിരിക്കുന്നത്. സാധാരണ പെട്രോൾ-പമ്പില്‍ നിന്നും ലഭിക്കുന്ന ഇന്ധനത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. 8,200 അടി ഉയരത്തിൽ 1,000 കിലോമീറ്റർ സഞ്ചരിക്കാം, ഇതുവരെ 40 മണിക്കൂർ നേരം വായുവിൽ സുഗമമായി പറന്നുകഴിഞ്ഞു.




    പ്രൊഫസർ സ്റ്റെഫാൻ ക്ലൈൻ രൂപകൽപ്പന ചെയ്ത എയർകാർ (വി5) റോഡിലൂടെ ഓടുന്ന വാഹനമെന്ന നിലയില്‍ നിന്നും മൂന്ന് മിനിറ്റിനുള്ളിൽ വായുവിലൂടെ പറക്കുന്ന വാഹനമായി മാറുന്ന ഏറ്റവും നൂതനമായ ജനറേഷന്‍ ഫ്ലൈയിംഗ് കാറാണ്. രണ്ട് സീറ്റുകളുള്ള മോഡലിന് 1,100 കിലോഗ്രാം ഭാരമുണ്ട്, കൂടാതെ ഓരോ ഫ്ലൈറ്റിനും 200 കിലോഗ്രാം അധിക ഭാരം വഹിക്കാനാകുമെന്ന് കമ്പനി പ്രസ്താവനയിൽ പറയുന്നു. ബ്രാറ്റിസ്ലാവയിൽ വിജയകരമായി ലാൻഡിംഗ് നടത്തിയ ശേഷം, ഈ എയര്‍ക്രാഫ്റ്റിനെ ഒരു കാറാക്കി മാറ്റി, ക്ലീൻ വിഷൻ സിയോ സ്റ്റെഫാൻ ക്ലീൻ, സജാക്ക് എന്നിവര്‍ ഇതിലൂടെ സിറ്റി സെന്ററിലേക്ക് ഒരു ഡ്രൈവ് നടത്തി.

    പിന്നിലേക്ക് ഒതുക്കിവക്കാവുന്ന ചിറകുകൾ, മടക്കാവുന്ന വാൽ ഭാഗങ്ങൾ, പാരച്യൂട്ട് ഡിപ്ലോയ്മെന്റ് സിസ്റ്റങ്ങൾ എന്നിവ പോലുള്ള നൂതന സാങ്കേതികവിദ്യകൾ വാഹനത്തിന്റെ ചില സവിശേഷതകളിൽ ഉൾപ്പെടുന്നു. ക്ലീൻ വിഷന്റെ അഭിപ്രായമനുസരിച്ച്, മടക്കാവുന്ന വാൽ ഭാഗങ്ങൾ ഒരു പരമ്പരാഗത വിമാനത്തിലെന്നപോലെ മികച്ച രേഖാംശ സ്ഥിരതയ്ക്കും (ലോഞ്ചിറ്റ്യൂഡിനല്‍ സ്റ്റബിലിറ്റി) ടേക്ക് ഓഫിനും കാരണമാകുന്നു. എന്നിരുന്നാലും, കാർ മോഡിൽ, പിന്നിലേക്ക് ഒതുക്കിവയ്ക്കുന്ന വാൽ കൂടുതൽ കോം‌പാക്റ്റ് രൂപത്തിലേക്ക് നയിക്കുന്നു.

    ഏറ്റവും പുതിയ വികാസത്തോടെ, പറക്കുന്ന കാറുകള്‍ക്ക് നല്ലൊരു ഭാവി ഉണ്ടെന്നു തോന്നുന്നു. കഴിഞ്ഞ വർഷം, സൗത്ത് കൊറിയൻ ഓട്ടോമൊബൈൽ കമ്പനിയായ ഹ്യുണ്ടായ് ഒരു ഏരിയൽ റൈഡ് ഷെയർ നെറ്റ്‌വർക്കിനായി ഉബർ എയർ ടാക്സികൾ വികസിപ്പിക്കുന്നതിന് ഉബറുമായി ചേര്‍ന്നു പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ലാസ് വെഗാസിലെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോയിൽ (സെസ്) ഒരു പുതിയ പൂർണ്ണ-തല വിമാനമെന്ന ആശയം അവതരിപ്പിച്ചിണ്ടായിരുന്നു.

    അപ്പോള്‍ പുതിയ ട്രെന്‍ഡ് പറക്കും കാറുകളാണ്‌. സിനിമകളിലും ഫിക്ഷനുകളിലും മാത്രം ആസ്വദിച്ചിരുന്ന പറക്കും ലോകം ഇതാ വരവാകുകയാണ്‌.
    Published by:Jayesh Krishnan
    First published: