വോയിസ് ആപ്പിലൂടെ കാമുകനെയും മകളെയും കുടുംബത്തെയും സൃഷ്ടിച്ചു; നുണക്കഥയിലൂടെ യുവതി സുഹൃത്തിനെ പറ്റിച്ചത് 15 വര്‍ഷം
- Published by:ASHLI
- news18-malayalam
Last Updated:
വോയിസ് ആപ്പ് ടെക്‌നോളജി ദുരുപയോഗം ചെയ്ത് ഒരു യുവതി തന്റെ ഉറ്റ സുഹൃത്തിനെ വഞ്ചിച്ച കഥയാണ് ഇപ്പോള്‍ പുറത്തുവരുന്നത്
സാങ്കേതികവിദ്യ ദുരുപയോഗം ചെയ്തുകൊണ്ടുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. ഇത്തരത്തില്‍ വോയിസ് ആപ്പ് ടെക്‌നോളജി ദുരുപയോഗം ചെയ്ത് ഒരു യുവതി തന്റെ ഉറ്റ സുഹൃത്തിനെ വഞ്ചിച്ച കഥയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഒന്നും രണ്ടും വര്‍ഷമല്ല 15 വര്‍ഷത്തിലേറെയായി യുവതി തന്റെ പെണ്‍സുഹൃത്തിനെ നുണക്കഥയിലൂടെ പറ്റിച്ചു.
നുണയുടെ വലിയൊരു വല നെയ്യുകയായിരുന്നു അവള്‍. ഇതിലൂടെ സാമ്പത്തികമായി സുഹൃത്തിനെ ചൂഷണം ചെയ്തു. ക്ലെയര്‍ ഗില്‍ബെര്‍ട്ട് എന്ന യുവതിയാണ് അവിശ്വസനീയമായ വഞ്ചന നടത്തിയത്. ശബ്ദം മാറ്റാന്‍ കഴിയുന്ന ഒരു ആപ്പ് ഉപയോഗിച്ച് ഗില്‍ബെര്‍ട്ട് ഒരു സാങ്കല്‍പ്പിക കാമുകനെയും മകളെയും കുടുംബത്തെയും സൃഷ്ടിക്കുകയായിരുന്നു. ഇതിലൂടെ തന്റെ ബന്ധം വളരെ ടോക്‌സിക് ആണെന്നും അതില്‍ നിന്ന് അവരെ രക്ഷിക്കുകയാണ് ചെയ്യുന്നതെന്നും സുഹൃത്തിനെ തെറ്റിദ്ധരിപ്പിച്ചു. കാമുകന്‍ തന്നെ ക്രൂരമായി ഉപദ്രവിച്ചതായും ബലാത്സംഗം ചെയ്തതായും അവള്‍ സുഹൃത്തിനോട് പറഞ്ഞു.
advertisement
ശബ്ദം മാറ്റുന്ന ആപ്പിലൂടെ തന്റെ തന്നെ ശബ്ദമുപയോഗിച്ച് ഗില്‍ബെര്‍ട്ട് കാള്‍ മര്‍ഫിയെന്ന പേരില്‍ ഒരു കാമുകനെയും കാറ്റിയെന്ന മകളെയും സൃഷ്ടിച്ചു. ഫോണില്‍ ശബ്ദം മാറ്റി സംസാരിച്ച് കാളിന്റെ അസ്ഥിത്വത്തെ കുറിച്ച് സുഹൃത്തിനെ ബോധ്യപ്പെടുത്തി. ഗില്‍ബെര്‍ട്ട് കാളുമായി പ്രണയത്തിലായിരുന്നുവെന്നും അവരുടെ മകളാണ് കാറ്റിയെന്നും സുഹൃത്ത് വിശ്വസിച്ചു. ഇങ്ങനെ വര്‍ഷങ്ങളോളം ഗില്‍ബെര്‍ട്ട് അവളെ സാമ്പത്തികമായി ചൂഷണം ചെയ്തു.
സുഹൃത്ത് ഗില്‍ബെര്‍ട്ടിനെ രക്ഷിക്കാൻ അവൾ സൃഷ്ടിച്ച സാങ്കല്‍പ്പിക കാമുകന് കത്തുകളും സമ്മാനങ്ങളും പണവും നല്‍കി. 15 വര്‍ഷത്തിലധികമായി ഈ പദ്ധതിയിലൂടെ ഗില്‍ബെര്‍ട്ട് സുഹൃത്തിനെ ചൂഷണം ചെയ്തു. 2010-ല്‍ ഗില്‍ബെര്‍ട്ടും സുഹൃത്തും ഒരുമിച്ച് താമസിച്ചപ്പോഴാണ് വഞ്ചന പദ്ധതി ആസൂത്രണം ചെയ്തത്. കാളിന്റെ ബന്ധുക്കളെന്ന നിലയിലും സുഹൃത്തുമായി അവള്‍ ആശയവിനിമയം നടത്തി.
advertisement
2019-ല്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് അവളുടെ ഫോണ്‍ പരിശോധിച്ച് ശബ്ദം മാറ്റുന്ന ആപ്പ് വഴി സത്യം കണ്ടെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ ഗില്‍ബെര്‍ട്ടിന്റെ വഞ്ചന പുറത്തായി. വ്യത്യസ്ത സിം കാര്‍ഡുകള്‍ ഉപയോഗിച്ച് ഗില്‍ബെര്‍ട്ട് കാളായി അഭിനയിക്കു യായിരുന്നു. തട്ടികൊണ്ടുപോകല്‍, ആക്രമണം, ആള്‍മാറാട്ടം തുടങ്ങിയ കഥകളും സുഹൃത്തിനെ ചൂഷണം ചെയ്യാനായി ഗില്‍ബെര്‍ട്ട് കെട്ടിച്ചമച്ചു.
ഈ കഥാപാത്രങ്ങളെല്ലാം യഥാര്‍ത്ഥമാണെന്ന് താന്‍ വിശ്വസിച്ചതായി ഇര കോടതിയില്‍ പറഞ്ഞു. കഴിഞ്ഞ 15 വര്‍ഷം എങ്ങനെയാണ് തന്റെ ജീവിതം ഒരു നുണയായതെന്നും അവള്‍ വിശദീകരിച്ചു. "ക്ലെയര്‍ ഗില്‍ബെര്‍ട്ട് എന്റെ ഉറ്റ സുഹൃത്തായിരുന്നു. തന്നെ പീഡിപ്പിച്ചു, ബലാത്സംഗം ചെയ്തു എന്ന് അവള്‍ പറഞ്ഞു. എല്ലാം ഒരു നുണയായിരുന്നു. ഞാന്‍ അതെല്ലാം വിശ്വസിച്ചു. എന്റെ ജീവിതത്തിലെ 15 വര്‍ഷങ്ങള്‍ അവള്‍ കളഞ്ഞു. 15 വര്‍ഷക്കാലം ഞാന്‍ വഞ്ചിക്കപ്പെട്ടു. നുണ പറഞ്ഞു. മാനസികമായി പീഡിപ്പിക്കപ്പെട്ടു. അത് വെറും ഒരു നുണയല്ല എന്റെ ഭാവിയുടെയും എന്റെ പണത്തിന്റെയും എന്റെ ജീവിതത്തിന്റെയും ദുരുപയോഗമായിരുന്നു", ഇര വെളിപ്പെടുത്തി.
advertisement
ഗില്‍ബെര്‍ട്ടിനെ കുറ്റക്കാരിയെന്ന് കണ്ടെത്തിയ കോടതി മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചു. ഇരയുടെ പേരില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ എടുത്തതുള്‍പ്പെടെ നാല് തട്ടിപ്പുകളും അവള്‍ സമ്മതിച്ചു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 28, 2025 3:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വോയിസ് ആപ്പിലൂടെ കാമുകനെയും മകളെയും കുടുംബത്തെയും സൃഷ്ടിച്ചു; നുണക്കഥയിലൂടെ യുവതി സുഹൃത്തിനെ പറ്റിച്ചത് 15 വര്‍ഷം