ലൈവ് ഫോട്ടോയിൽ കാമുകന്റെ അവിഹിതം കൈയ്യോടെ പൊക്കി യുവതി; വൈറൽ ടിക്ടോക്ക് പോസ്റ്റ് കാണാം
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
സെറീനകെറിഗൻ എന്ന യുവതിയാണ് ടിക് ടോക്കിലൂടെ കാമുകന്റെ തട്ടിപ്പ് തുറന്നു കാട്ടിയത്
തന്റെ കാമുകൻ ഇത്രയും കാലം തന്നെ ചതിക്കുകയാണെന്ന് അറിഞ്ഞപ്പോൾ യുവതി അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ചു. മിസ് ചെയ്യുന്നു എന്ന അടിക്കുറിപ്പോടെ കാമുകൻ അയച്ച ലൈവ് ഫോട്ടോയിൽ നിന്നാണ് താൻ ചതിക്കപ്പെടുകയായിരുന്നു എന്ന സത്യം അവർ മനസിലാക്കിയത്. സെറീനകെറിഗൻ എന്ന യുവതി, പ്രണയത്തിന് വേണ്ടിയുള്ള തന്റെ കാമുകന്റെ ദയനീയ ശ്രമങ്ങളെ ടിക് ടോക്കിലൂടെയാണ് തുറന്നു കാട്ടിയത്. കാമുകൻ അയച്ചു തന്ന ആ ലൈവ് ഫോട്ടോയും സമൂഹമാധ്യമത്തിലൂടെഅവർ പങ്കുവെച്ചിട്ടുണ്ട്.
"നിങ്ങൾ പ്രണയിക്കുന്നയാൾ നിങ്ങളെ മിസ് ചെയ്യുന്നു എന്ന് പറയുകയും തുടർന്ന് ഒരു ലൈവ് ഫോട്ടോ ക്ലിക്ക് ചെയ്യുകയും ചെയ്താൽ" എന്ന അടിക്കുറിപ്പോടു കൂടിയാണ് സെറീനടിക് ടോക്കിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു ഹോട്ടൽ കിടക്കയിൽ തലയണയ്ക്ക് സമീപം വെച്ചിട്ടുള്ളഒരു കളിപ്പാട്ടമാണ് വീഡിയോയിൽ ആദ്യം ദൃശ്യമാകുന്നത്. എന്നാൽ ആ ഫോട്ടോയുടെലൈവ് വേർഷനിൽ ക്ലിക്ക് ചെയ്തപ്പോൾ സെറീന ആ കളിപ്പാട്ടംമാത്രമല്ല കണ്ടത്. അഞ്ച് സെക്കന്റുകൾ തുടർച്ചയായി റെക്കോർഡ് ചെയ്ത ആ ലൈവ് ഫോട്ടോയുടെ ഒടുവിലായി മറ്റൊരു സ്ത്രീ ആ കിടക്കയിലേക്ക് ചിരിച്ചുകൊണ്ട് എടുത്ത് ചാടുന്നതും കാണാൻ കഴിയുന്നുണ്ട്.
advertisement
ഈ വീഡിയോ ഇതിനകം 1.2 ദശലക്ഷം ആളുകളാണ് ലൈക്ക് ചെയ്തത്. 9,600 കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ ഉപയോക്താക്കൾ കമന്റുകളിലൂടെ തങ്ങളുടെ ഞെട്ടൽ രേഖപ്പെടുത്തുന്നുണ്ട്. പലരും തങ്ങൾക്കും സമാനമായ സംഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയും അവരവരുടെ അനുഭവ കഥകൾ പങ്കുവെക്കുകയും ചെയ്തു. മറ്റു ചിലരാകട്ടെ ആ ലൈവ് ഫോട്ടോ ഉപയോഗിച്ച് കൂടുതൽ അന്വേഷണം നടത്താനുള്ള ചില ടിപ്സും പങ്കുവെയ്ക്കുന്നുണ്ട്.
advertisement
"ഞാൻ ഇപ്പോൾ എന്റെ ഫോണിലെഓരോ ഫോട്ടോയുംസൂക്ഷ്മമായി നോക്കുകയാണ്" എന്നാണ് ഈ വീഡിയോ കണ്ടതിനെ തുടർന്ന് കാമുകനിൽസംശയം ജനിച്ച ഒരു യുവതി കമന്റായി എഴുതിയത്. "ഞാൻ പ്രണയിച്ച വ്യക്തിയും ഇതുപോലെ എന്നെ വഞ്ചിച്ചിരുന്നു. അന്ന് ലൈവിനിടെ വന്ന നോട്ടിഫിക്കേഷൻ കണ്ടാണ് ഞാൻ കാര്യം മനസിലാക്കിയത്" എന്ന് സമാനമായ ദുഃഖം പേറുന്നഒരു സ്ത്രീ കമന്റ് ചെയ്തു. "നിങ്ങളുടെ ക്യാമറ റോളിൽ ഒരു ഫോട്ടോ സേവ് ചെയ്താൽ ആ ഫോട്ടോ എടുത്ത ലൊക്കേഷൻ ഏതാണെന്ന് നിങ്ങൾക്ക് അറിയാൻ കഴിയും" എന്ന ടിപ്പ്ആണ് മറ്റൊരു സോഷ്യൽ മീഡിയ ഉപയോക്താവിന് നൽകാനുണ്ടായിരുന്നത്.
advertisement
ലൈവ് ഫോട്ടോയിൽ അവിടെ നടക്കുന്ന സംഭാഷണങ്ങളും കേൾക്കാൻ കഴിയും എന്ന് മറ്റൊരാൾ കമന്റ് ചെയ്തു. ചതിയും വഞ്ചനയും ശീലമാക്കിയ കാമുകന്മാരോടുള്ള നിരവധി പെൺകുട്ടികളുടെ അമർഷവും ദേഷ്യവും ആ കമന്റ് ബോക്സിൽ നിന്ന് വായിച്ചെടുക്കാൻ കഴിയും.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 11, 2021 5:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ലൈവ് ഫോട്ടോയിൽ കാമുകന്റെ അവിഹിതം കൈയ്യോടെ പൊക്കി യുവതി; വൈറൽ ടിക്ടോക്ക് പോസ്റ്റ് കാണാം