നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • കോവിഡ് ചികിത്സയ്ക്ക് ചാണകം ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി ഡോക്ടർമാർ

  കോവിഡ് ചികിത്സയ്ക്ക് ചാണകം ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി ഡോക്ടർമാർ

  കൂട്ടത്തോടെ ആളുകൾ‌ കന്നുകാലി തൊഴുത്തിൽ എത്തുന്നത് കോവിഡ് വ്യാപനത്തിന് കാരണമായേക്കുമെന്ന ആശങ്കയും ആരോഗ്യപ്രവർത്തകർക്കുണ്ട്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   അഹമ്മദാബാദ്: കോവിഡ് ചികിത്സയ്ക്ക്  ചാണകം മരുന്നല്ലെന്നും അത് ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാമെന്നും ഡോക്ടർമാർ. ചാണകം കോവിഡ് മരുന്നായി ഉപയോഗിക്കാമെന്നതിൽ ശാസ്ത്രീയ അടിത്തറയില്ലെന്നും മറ്റു രോഗങ്ങൾ ഉണ്ടകാൻ ഇത് ഇടയാക്കിയേക്കുമെന്നുമാണ് ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പ്.

   ‘കോവിഡിനെതിരെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ചാണകത്തിനോ ഗോമൂത്രത്തിനോ കഴിയുമെന്നതിന് വ്യക്തമായ ശാസ്ത്രീയ തെളിവുകളൊന്നുമില്ല. ഇത് പൂർണമായും വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ളതാണ്’– ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ദേശീയ പ്രസിഡന്റ് ഡോ. ജെ. ജയലാൽ പറഞ്ഞു. ഇവ ഉപയോഗിക്കുന്നതും കഴിക്കുന്നതും ആരോഗ്യപരമായ അപകടസാധ്യതകളും ഉണ്ടാക്കും. മൃഗങ്ങളിൽ‌നിന്നും മറ്റു പല രോഗങ്ങളും മനുഷ്യരിലേക്ക് പടരാൻ ഇടയാക്കിയേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

   Also Read അമിത് ഷായെ അറസ്റ്റ് ചെയ്ത ഐ പി എസ് ഉദ്യോഗസ്ഥൻ തമിഴ്നാട് വിജിലൻസ് ഡി ജി പി

   കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഗുജറാത്തിൽ ചിലർ പശുവിനെ വളർത്തുന്നയിടങ്ങളിൽ പോയി ശരീരത്തിൽ ചാണകവും ഗോമൂത്രവും തേയ്ക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും മിശ്രിതം ഉണങ്ങുമ്പോൾ പാലോ തൈരോ ഉപയോഗിച്ച് കഴുകുന്നതാണ് ഈ ചികിത്സാ രീതി.

   ‘ഇത്തരം പ്രതിരോധം തേടി ഡോക്ടർമാർ പോലും ഇവിടെയെത്തുന്നു. ഈ തെറാപ്പി അവരുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നുവെന്നാണ് വിശ്വാസം’– ഒരു ഫാർമസ്യൂട്ടിക്കൽസ് കമ്പനിയിലെ അസോസിയേറ്റ് മാനേജർ ഗൗതം മനിലാൽ ബോറിസ പറയുന്നു. ഇങ്ങനെ ചെയ്തതിനാൽ കോവിഡ് ഒന്നാം തരംഗത്തിൽ നിന്നും താൻ രക്ഷപ്പെട്ടെന്നും ഇയാൾ പറയുന്നു.

   കൂട്ടത്തോടെ ആളുകൾ‌ കന്നുകാലി തൊഴുത്തിൽ എത്തുന്നത് കോവിഡ് വ്യാപനത്തിന് കാരണമായേക്കുമെന്ന ആശങ്കയും ആരോഗ്യപ്രവർത്തകർക്കുണ്ട്.

   ഗ്ലൂക്കോസും ഉപ്പും ചേർത്ത് വ്യാജ റെംഡെസിവിർ ഇൻഞ്ചക്ഷൻ, മഹാമാരിയെ അവസരമാക്കി തട്ടിപ്പ് സംഘം   കോവിഡിനെതിരെ ഉപയോഗിക്കുന്ന റെംഡെസിവിർ ഇൻഞ്ചക്ഷന്റെ വ്യാജൻ അന്തർ സംസ്ഥന സംഘം മധ്യപ്രദേശിൽ വ്യാപകമായി വിതരണം ചെയ്തിരുന്നുവെന്ന് കണ്ടത്തൽ. ഏതാണ്ട് 1200 വ്യാജ റെംഡെസിവിർ ഇൻഞ്ചക്ഷനാണ് കഴിഞ്ഞ മാസം മധ്യപ്രദേശിൽ വിതരണം ചെയ്തിട്ടുള്ളതെന്ന് പൊലീസ് പറയുന്നു ഗ്ലൂക്കോസും വെള്ളവും ഉപ്പും ഉപയോഗിച്ചാണ് റെംഡെസിവിർ ഇൻഞ്ചക്ഷൻ വ്യാജമായി നിർമ്മിച്ചിരുന്നത്. കോവിഡ് രോഗികളെ ചികിത്സിക്കാനായി വലിയ രീതിയിൽ ആവശ്യമായി വരുന്ന മരുന്നാണ് റെംഡെസിവിർ . വ്യാജമായി നിർമ്മിച്ച ഇവ ഭീമമായ വിലക്കാണ് വിൽപ്പന നടത്തിയിരുന്നത് എന്നാണ് കണ്ടെത്തൽ.

   ഏതാനും ദിവസങ്ങൾക്ക് മുമ്പ് സൂറത്തിൽ നിന്നും സംഘത്തെ ഗുജറാത്ത് പൊലീസ് പിടികൂടുകയും ആറു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളിൽ നിന്നാണ് മധ്യപ്രദേശിൽ വ്യാജമായി നിർമ്മിച്ച റെംഡെസിവിർ വ്യാപകമായി വിതരണം ചെയ്തിരുന്നു എന്ന കാര്യം മനസിലാക്കിയത് എന്ന് ഇൻഡോറിലെ വിജയ് നഗർ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ താജിബ് കാജി പറഞ്ഞു.

   “സുനിൽ മിശ്ര എന്ന ആളുടെ സഹായത്തോടെയാണ് മധ്യപ്രദേശിൽ അറസ്റ്റിലായ സംഘം 1200 വ്യാജ റെംഡിസിവിർ ഇൻഞ്ചക്ഷൻ സംസ്ഥാനത്ത് വിതരണം ചെയ്തത്. ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്ത സംഘത്തിൽ പെട്ട കുശാൽ വോറ 700 വ്യാജ ഇൻഞ്ചക്ഷനുകൾ അടങ്ങിയ ചരക്ക് സുനിൽ മിശ്രക്കായി ഇൻഡോറിൽ എത്തിച്ചു നൽകിയിരുന്നു. ഇതിന് പുറമേ മിശ്ര നേരിട്ട് സൂറത്തിൽ പോയി 500 വ്യാജ ഇൻഞ്ചക്ഷനുകൾ കൂടി സംസ്ഥാനത്ത് എത്തിച്ചു” പൊലീസ് വിശദീകരിച്ചു.
   Also Read കോവിഡ് 19 വാക്സിൻ സ്വീകരിച്ചോ? വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ടത് എങ്ങനെയെന്ന് അറിയാം

   1200 വ്യാജ ഇൻഞ്ചക്ഷനുകളിൽ 200 എണ്ണം ഇൻഡോറിന് തൊട്ടടുത്തുള്ള ദേവാസ് ജില്ലയിലേക്ക് കടത്തിയെന്നും. 500 എണ്ണം ജബൽപൂരിലെ സപ്ന ജെയിൽ എന്നയാൾക്കും കൈമാറിയെന്നും പൊലീസ് പറയുന്നു. ഗുജറാത്തിൽ നിന്നും അറസ്റ്റിലായ സംഘത്തെ സഹായിച്ച അഞ്ച് പേരെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 35,000 രൂപ മുതൽ 40,000 രൂപ വരെയാണ് ഓരോ റെംഡിസിവിർ ഇൻഞ്ചക്ഷനും സംഘം ഈടാക്കിയിരുന്നത്. ഗുജറാത്തിൽ നിർമ്മിച്ച അതേ ബാച്ച് നമ്പറുള്ള ഏഴ് റെംഡിസിവിർ ഇൻഞ്ചക്ഷനും ഇൻഡോറിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

   Published by:Aneesh Anirudhan
   First published:
   )}