advertisement

പിസയിൽ ആണിയും ബോള്‍ട്ടുകളും; പണം തിരികെ നല്‍കി വിവാദത്തില്‍ നിന്നും ഡോമിനോസ് തടിയൂരി

Last Updated:

ഇരുമ്പ് ആണികൾ, നട്ടുകള്‍, ബോൾട്ടുകൾ എന്നിവ മറ്റ് ടോപ്പിംഗുകളൊടൊപ്പം പിസ്സയിൽ നിന്ന് ‍കണ്ടെത്തുകയായിരുന്നു.

News18
News18
ഡോമിനോസിൽ നിന്ന് പിസ ഓർഡർ ചെയ്ത യുണൈറ്റഡ് ബ്രിട്ടീഷ് വനിതയ്ക്ക് അടുത്തിടെ ഉണ്ടായ അനുഭവം ഞെട്ടലുളവാക്കുന്നതാണ്. യുകെയിലെ ലങ്കാഷയറിലെ ഡോമിനോസിൽ നിന്ന് താന്‍ഓർഡർ ചെയ്തതനുസരിച്ച് തനിക്കു കിട്ടിയ പിസ്സ കണ്ട് അക്ഷരാർത്ഥത്തിൽ അവര്‍ ഞെട്ടിപ്പോയി. ജെമ്മ ബാർട്ടൺ എന്ന വനിതയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ഗ്ലോബൽ ഫാസ്റ്റ് ഫുഡ് ശൃംഖലയായ ഡൊമിനോസിന്റെ ബ്രിട്ടനിലെ തോൺടൺ-ക്ലീവലീസ് ബ്രാഞ്ചിൽ നിന്നാണ്‌ ജെമ്മ ബാർട്ടൺ ഒരു വലിയ ചിക്കൻ പിസ്സ ഓർഡർ ചെയ്തത്.പെട്ടി തുറന്ന ജെമ്മ ബാർട്ടൺ പിസ കണ്ട് ഞെട്ടി. ഇരുമ്പ് ആണികൾ, നട്ടുകള്‍, ബോൾട്ടുകൾ എന്നിവ മറ്റ് ടോപ്പിംഗുകളൊടൊപ്പം പിസ്സയിൽ നിന്ന്  അവര്‍ കണ്ടെത്തുകയായിരുന്നു.
മെട്രോ യുകെയിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ബാർട്ടൻ ഉടൻ തന്നെ റെസ്റ്റോറന്റിന്റെ നമ്പര്‍ ഡയൽ ചെയ്യുകയും അവര്‍ അവിടെ പരാതിപ്പെടുകയും ചെയ്തു. തങ്ങളുടെ തെറ്റു മനസ്സിലാക്കിയ സ്റ്റോർ സ്റ്റോർ പെട്ടെന്ന് തന്നെ അവരുടെ തെറ്റിന് ക്ഷമ ചോദിക്കുകയും ബാർട്ടന്റെ അക്കൗണ്ടിലേക്ക് പിസയുടെ പണം റീഫണ്ട് നല്‍കുകയും ചെയ്തു.
ഉപഭോക്താവിന്റെ സംതൃപ്തിയും സുരക്ഷയും തങ്ങള്‍ വളരെ ഗൗരവമായി എടുക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് ഡൊമിനോസ് ഒരു പ്രസ്താവന പുറപ്പെടുവിക്കുകയും, "ഇത്തരത്തിലുള്ള സംഭവങ്ങൾ വളരെ അപൂർവ്വമാണെന്ന്" അറിയിക്കുകയും ചെയ്തു. പിന്നീട്, ബാർട്ടൺ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ “ദയവായി ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ദയവായി നിങ്ങളുടെ പിസ്സ പരിശോധിക്കുക" എന്ന തലക്കെട്ടോടുകൂടി പിസ്സയുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു.
advertisement
"ഞാനോ മറ്റാരെങ്കിലുമോ ഇവ കഴിച്ചിരുന്നെങ്കിലുള്ള ആ അവസ്ഥയോര്‍ത്തു നോക്കൂ.... ഞാനത് ഓർക്കാനേ ഇഷ്ടപ്പെടുന്നില്ല,” ജെമ്മ ബാർട്ടൺ പറയുന്നു. അവര്‍ തന്റെ ഈ പോസ്റ്റിൽ ഭക്ഷ്യ സുരക്ഷാ ഏജൻസിയെ ടാഗ് ചെയ്യുകയുണ്ടായി.
സംഭവം നടന്നത് ജൂലൈ മാസം ആണെന്നും ജെമ്മാ ബാര്‍ട്ടണ്‌ മുഴുവൻ തുകയും റീഫണ്ട് നൽകിയതായും അവർ പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ റെസ്റ്റോറന്റ് ഔട്ട്ലെറ്റ് അറിയിച്ചു. തോൺടൺ-ക്ലീവ്‌ലീസിലെ പ്രസ്തുത ഔട്ട്‌ലെറ്റിന് കർശനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ഈ ഭക്ഷ്യ ശൃംഖല പറയുന്നു. എന്തായാലും, ജെമ്മയുടെ പോസ്റ്റ് ഇപ്പോഴും ധാരാളം ലൈക്കുകളും ഷെയറുകളും നേടിക്കൊണ്ട് വൈറലായി തുടരുകയാണ്. പിസയായാലും മറ്റേത് ഭക്ഷണ്‍ വസ്തുക്കളായാലും കണ്ടപാടെ വാരി വലിച്ചു തിന്നുന്ന ഭക്ഷണ പ്രേമികള്‍ ജാഗ്രത പാലിക്കുക!
advertisement
ഡൊമിനോസ് പിസ്സ ഇന്‍ക്., ഡൊമിനോസ് എന്ന് ബ്രാൻഡ് നെയിമില്‍ അറിയപ്പെടുന്നു, സി ഇഒ റിച്ചാർഡ് ആലിസന്റെ നേതൃത്വത്തിൽ 1960 ൽ സ്ഥാപിതമായ ഒരു അമേരിക്കൻ ബഹുരാഷ്ട്ര പിസ്സ റെസ്റ്റോറന്റ് ശൃംഖലയാണിത്.യുഎസിൽ 5,649, ഇന്ത്യയിൽ 1,232, യുകെയിൽ 1,094 എന്നിങ്ങനെ 2018 ലെ കണക്കനുസരിച്ച്, ഡൊമിനോസിന് ഏകദേശം 15,000 സ്റ്റോറുകൾ ഉണ്ട്.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പിസയിൽ ആണിയും ബോള്‍ട്ടുകളും; പണം തിരികെ നല്‍കി വിവാദത്തില്‍ നിന്നും ഡോമിനോസ് തടിയൂരി
Next Article
advertisement
സ്ത്രീ വിരുദ്ധ പ്രസംഗം; കോൺഗ്രസ് നേതാവ് സിപി മാത്യുവിനെതിരെ സിപിഎം വനിതാ നേതാവ് പരാതി നൽകി
സ്ത്രീ വിരുദ്ധ പ്രസംഗം; കോൺഗ്രസ് നേതാവ് സിപി മാത്യുവിനെതിരെ സിപിഎം വനിതാ നേതാവ് പരാതി നൽകി
  • ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യുവിന്റെ വിവാദ പ്രസംഗത്തിനെതിരെ സിപിഎം വനിതാ നേതാവ് പരാതി നൽകി

  • സ്ത്രീത്വത്തെ അപമാനിച്ചുവെന്നും വ്യക്തിപരമായ അധിക്ഷേപം നടത്തിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി

  • യു.ഡി.എഫ്. സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ 'ബ്ലൗസ് വലിച്ചുകീറൽ' പരാമർശം നടത്തിയെന്ന് ആരോപണം

View All
advertisement