'സാത്താൻ സേവ ലൈവിൽ’: വാർത്താചാനലിന് പറ്റിയത് വൻ അബദ്ധം; അന്തംവിട്ട് അവതാരക
- Published by:user_57
- news18-malayalam
Last Updated:
വാർത്ത തത്സമയം പ്രക്ഷേപണം ചെയ്യുന്നതിനിടെയാണ് അബദ്ധത്തിൽ സാത്താൻ ആചാരത്തിന്റെ വീഡിയോ ടിവിയിൽ പ്രത്യക്ഷപ്പെട്ടത്
അബദ്ധത്തിൽ സാത്താൻ സേവ ദൃശ്യങ്ങൾ പ്രക്ഷേപണം ചെയ്തിരിക്കുകാണ് ഓസ്ട്രേലിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപറേഷൻ എന്ന പേരിൽ അറിയപ്പെടുന്ന എബിസി ടിവി. ക്വീൻസ്ലാന്റിലെ പോലീസ് മൃഗങ്ങളെ ഉപദ്രവിക്കുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കുന്നത് സംബന്ധിച്ച നിയമനിർദ്ദേശത്തെ കുറിച്ചുള്ള വാർത്ത തത്സമയം പ്രക്ഷേപണം ചെയ്യുന്നതിനിടെയാണ് അബദ്ധത്തിൽ സാത്താൻ ആചാരത്തിന്റെ വീഡിയോ ടിവിയിൽ പ്രത്യക്ഷപ്പെട്ടത്.
ഒരു ബിൽഡിംഗിന് പുറത്ത് സൂട്ട് ധരിച്ച കുറച്ച് വ്യക്തികൾ നിന്ന് ചർച്ച ചെയ്യുന്ന രംഗം കാണിച്ചാണ് വാർത്ത തുടങ്ങുന്നത്. ആളുകൾ പുതിയ നിയമ നിർദ്ദേശത്തെ കുറിച്ച് ചർച്ച ചെയ്യുന്നു എന്ന് തോന്നിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണിത്. എന്നാൽ, പെട്ടെന്ന് മുന്നറിയിപ്പൊന്നുമില്ലാതെ സാത്താൻ സേവയുടെ ദൃശ്യങ്ങൾ സ്ക്രീനിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. മൂന്ന് പേരാണ് ദൃശ്യങ്ങളിൽ ഉണ്ടായിരുന്നത്. കുത്തനെ വെച്ച, തിളങ്ങുന്ന ഒരു കുരിശും അതിന് സമീപം കറുത്ത വസ്ത്രം ധരിച്ച ഒരു വ്യക്തി മുകളിലോട്ട് കൈ ഉയർത്തി നിൽക്കുന്നതും കാണാം. കറുത്ത വസ്ത്രം ധരിച്ച വ്യക്തി “ഹെയ്ൽ സാത്താൻ” (സാത്താന് സ്തുതി) എന്ന് പറയുന്നതും വീഡിയോയിൽ കേൾക്കാം.
advertisement
പെട്ടെന്ന് സ്‌തബ്‌ധയായെങ്കിലും വാർത്ത വായിച്ചിരുന്ന യുവോൻ യോംഗ് വീണ്ടും വായന തുടർന്നു. സാത്താൻ ദൃശ്യങ്ങൾ അൽപ്പ നേരത്തേക്ക് വാർത്ത തടസ്സപ്പെടുത്തിയെങ്കിലും അവർ പിന്നീട് ഒന്നും സംഭവിക്കാത്ത മട്ടിൽ പോലീസ് മൃഗങ്ങളെ കുറിച്ചുള്ള വാർത്ത തന്നെയാണ് പ്രേക്ഷകരെ കേൾപ്പിച്ചത്. എന്നാൽ പ്രസ്തുത ക്ലിപ്പ് എങ്ങനെ ലൈവിൽ വന്നു എന്നതിനെ കുറിച്ച് ഇതുവരെ വ്യക്തതയില്ല.
ABC's satanic slip-up. What was going on here? @abcnews pic.twitter.com/D1dWfjOYhM
— Media Watch (@ABCmediawatch) August 19, 2021
advertisement
നൂസ ടെംപിൾ ഓഫ് സാത്താൻ എന്ന ഫെയ്സ്ബുക് പേജിൽ നിന്നാവും ദൃശ്യങ്ങൾ ലഭിച്ചത് എന്നാണ് ബിസിനസ് ഇൻസൈഡറിന്റെ അനുമാനം. ഓസ്ട്രേലിയയിലെ ക്വീൻസ്ലാന്റ് അടിസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സംഘമാണ് ഇവർ. “സാത്താൻ നിഗൂഢമായ രീതികളിൽ പ്രവർത്തിക്കും” എന്ന അടിക്കുറിപ്പോടെ നൂസ ടെംപിൾ ഓഫ് സാത്താൻ ഈ ദൃശ്യങ്ങൾ തങ്ങളുടെ ട്വിറ്റർ പേജിൽ പങ്കുവച്ചിട്ടുണ്ട്. 6,481 പേർ ലൈക്ക് ചെയ്ത ഈ ട്വീറ്റ് 2,338 പേരാണ് റീറ്റ്വീറ്റ് ചെയ്തിരിക്കുന്നത്.
എന്നാൽ വാർത്തയിലെ വിഷയം സാത്താൻ സേവയുമായി ഒട്ടും ബന്ധമില്ലാത്തത് കൊണ്ട് തന്നെ ഇത്തരം ഒരബദ്ധം എങ്ങനെ സംഭവിക്കുമെന്ന് ആലോചിച്ചിട്ട് ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് മനസ്സിലാവുന്നില്ല. ഇതിന് ഒരു ട്വിറ്റർ ഉപയോക്താവ് നൽകിയ മറുപടിയിങ്ങനെയാണ്. ന്യൂസ് ചാനൽ ഈയടുത്ത് പ്രസ്തുത സാത്താൻ ക്ഷേത്രത്തെ കുറിച്ച് വാർത്ത ചെയ്തിരുന്നു. പ്രസ്തുത വാർത്തയുടെ ഫൂട്ടേജ് അബദ്ധത്തിൽ പോലീസ് മൃഗങ്ങളെ കുറിച്ചുള്ള വാർത്തക്ക് വേണ്ടി ഉപയോഗിച്ച ഫൂട്ടേജിന്റെ കൂട്ടത്തിൽ പെട്ടുപോകുകയായിരിക്കും.
advertisement
ഗൗരവകരമായ വാർത്തകളിൽ നിന്ന് ഒരു ഇടവേള വേണമെന്ന് നമ്മിൽ പലരും ആഗ്രഹിക്കാറുണ്ടെങ്കിലും വാർത്താ ചാനലുകളിൽ സാത്താന്റെ ദൃശ്യങ്ങൾ വേണോ എന്ന കാര്യത്തിൽ സംശയമാണ്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 23, 2021 1:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'സാത്താൻ സേവ ലൈവിൽ’: വാർത്താചാനലിന് പറ്റിയത് വൻ അബദ്ധം; അന്തംവിട്ട് അവതാരക


