കാമുകന്റെ മാതാപിതാക്കളുമായി കൂടിക്കാഴ്ചയ്‌ക്കെത്തിയ യുവതി ആ സത്യം തിരിച്ചറിഞ്ഞു, പിതാവ് തന്റെ മുന്‍ കാമുകന്‍
- Published by:Sarika KP
- news18-malayalam
Last Updated:
പിന്നീട് എന്ത് സംഭവിച്ചു എന്ന കാര്യത്തിൽ പലരും ചോദ്യങ്ങളുമായി എത്തിയിരുന്നു.
കാമുകന്റെ മാതാപിതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ പിതാവ് തന്റെ മുൻ കാമുകനായിരുന്നുവെന്ന് തിരിച്ചറിഞ്ഞതിൽ ഞെട്ടൽ മാറാതെ യുവതി. ന്യൂസിലൻഡ് സ്വദേശിയായ ഷെറി എന്ന യുവതിയാണ് വിൽ ആൻഡ് വുഡിയുടെ കെഐഐഎസ് എഫ്എം റേഡിയോ പരിപാടിയിൽ തന്റെ അനുഭവം പങ്ക് വച്ചത്. മൂന്ന് മാസത്തോളം ഒരാളെ താൻ ഡേറ്റ് ചെയ്തുവെന്നും സ്വാഭാവികമായും അദ്ദേഹത്തിന്റെ മാതാപിതാക്കളെ കാണുക എന്നത് തങ്ങളുടെ ബന്ധത്തിലെ അടുത്ത ഒരു ചുവട് വയ്പ്പായിരുന്നത് കൊണ്ടാണ് അത്തരമൊരു കൂടിക്കാഴ്ചയ്ക്ക് പോയതെന്നും ഷെറി പറയുന്നു. എന്നാൽ അവിടെ എത്തി അവരെ കണ്ടപ്പൊഴാണ് കാമുകന്റെ പിതാവിനെ തനിക്ക് മുൻ പരിചയം ഉള്ളതായി തോന്നിയതെന്നും അദ്ദേഹത്തെ മുൻപ് താൻ ഡേറ്റ് ചെയ്തിരുന്നതായി താൻ വേഗം മനസ്സിലാക്കിയെന്നും ഷെറി പറയുന്നു. അത് തന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ദിവസവും അനുഭവവുമായിരുന്നുവെന്നും ഷെറി റേഡിയോയിൽ പറഞ്ഞു.
തന്റെ ഒരു സുഹൃത്ത് വഴി പരിചയപ്പെട്ട യുവാവുമായുള്ള മൂന്ന് മാസക്കാലത്തെ പരിചയത്തിനിടെ തന്റെ മാതാപിതാക്കളെക്കുറിച്ച് യുവാവ് ഏറെ സംസാരിക്കുമായിരുന്നുവെന്നും കുടുംബത്തോടും കുടുംബാംഗങ്ങളോടും പ്രത്യേകിച്ച് പിതാവിനോട് യുവാവിന് കൂടുതൽ അടുപ്പം ഉണ്ടായിരുന്നതായി താൻ മനസ്സിലാക്കിയിരുന്നുവെന്നും ഷെറി പറഞ്ഞു. അതേസമയം, സംഭവത്തിന്റെ ബാക്കി വിവരങ്ങൾ യുവതി വിശദീകരിച്ചില്ല. യുവതിയുടെ വെളിപ്പെടുത്തലിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്ക് വയ്ക്കപ്പെടുകയും വൈറലാവുകയും ചെയ്തിരുന്നു. പിന്നീട് എന്ത് സംഭവിച്ചു എന്ന കാര്യത്തിൽ പലരും ചോദ്യങ്ങളുമായി എത്തിയിരുന്നു.
" ഞങ്ങൾക്ക് നിരവധി ചോദ്യങ്ങളുണ്ട് " എന്ന തലക്കെട്ടോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കപ്പെട്ടത്. നിരവധി പ്രതികരണങ്ങളും വീഡിയോയ്ക്ക് ലഭിച്ചിരുന്നു. സംഭവം ഒട്ടും വിചിത്രമല്ല എന്നായിരുന്നു ഒരാളുടെ പ്രതികരണം. യുവതി ഒരുപാട് ഉറങ്ങുന്ന ഒരാളായിരിക്കാമെന്നും പിതാവിനെ ഡേറ്റ് ചെയ്തത് മനസ്സില്ലാമനസ്സോടെയാണ് യുവതി ഓർക്കുന്നതെന്നും മറ്റൊരാൾ പ്രതികരിച്ചു. ഇതൊരു മനോഹരമായ അനുഭവമായിരിക്കണം എന്നൊരാൾ പറഞ്ഞപ്പോൾ അത്തരമൊരു സാഹചര്യം വളരെ മോശപ്പെട്ടതാണെന്നാണ് മറ്റൊരാൾ പറഞ്ഞത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
May 18, 2024 6:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കാമുകന്റെ മാതാപിതാക്കളുമായി കൂടിക്കാഴ്ചയ്‌ക്കെത്തിയ യുവതി ആ സത്യം തിരിച്ചറിഞ്ഞു, പിതാവ് തന്റെ മുന്‍ കാമുകന്‍