ഇലക്ട്രിക് വാഹനത്തിൽ ലോക റെക്കോർഡ് നേടി യുവതി; യാത്ര ആറ് ഭൂഖണ്ഡങ്ങളിലെ 27 രാജ്യങ്ങളിലൂടെ

Last Updated:

18 മാസങ്ങൾ നീണ്ട യാത്രാ പദ്ധതി അവസാനിച്ചപ്പോൾ തന്നോട് യാത്രയിൽ ഉടനീളം സഹകരിച്ച എല്ലാവർക്കും ലെക്സി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി നന്ദി അറിയിച്ചു.

6 ഭൂഖണ്ഡങ്ങളിലെ 27 രാജ്യങ്ങളിലൂടെ 200 ദിവസം കൊണ്ട് ഇലക്ട്രിക് വാഹന യാത്ര നടത്തി ലോക റെക്കോർഡ് സ്വന്തമാക്കി യുവതി. സാഹസിക യാത്രകൾക്ക് പേരുകേട്ട ലെക്സി ആൽഫോർഡ് എന്ന 25 കാരിയാണ് 30,000 ലധികം കിലോമീറ്ററുകൾ സഞ്ചരിച്ച് റെക്കോർഡ് സൃഷ്ടിച്ചത്. 21-ാം വയസ്സിൽ തന്നെ ലോകത്തിലെ എല്ലാ രാജ്യങ്ങളും സന്ദർശിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കോർഡിന് കൂടി ഉടമയാണ് ലെക്സി. ഫോർഡിന്റെ ഏറ്റവും പുതിയ ഇലക്ട്രിക് മോഡൽ ഉപയോഗിച്ചായിരുന്നു ലെക്സിയുടെ യാത്ര.
advertisement
യാത്രയിലുടനീളം വണ്ടിയുടെ ചാർജ് തീർന്നതും, യാത്ര ചെയ്ത പ്രദേശങ്ങളിൽ ഉൾപ്പെടെ നിരവധി വെല്ലുവിളികൾ ലെക്സി നേരിട്ടുവെങ്കിലും അതിനെയെല്ലാം തരണം ചെയ്തായിരുന്നു ലെക്സിയുടെ യാത്ര. 18 മാസങ്ങൾ നീണ്ട യാത്രാ പദ്ധതി അവസാനിച്ചപ്പോൾ തന്നോട് യാത്രയിൽ ഉടനീളം സഹകരിച്ച എല്ലാവർക്കും ലെക്സി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി നന്ദി അറിയിച്ചു. ഫ്രാൻസിലെ പ്രോമനേഡ് അംഗ്‌ളൈസിൽ യാത്രയവസാനിച്ചപ്പോൾ ഒരു ജീവിത കാലം മുഴുവൻ ഓർക്കാനുള്ള ഓർമ്മകൾ താൻ നേടിയെന്നാണ് ലെക്സി പറഞ്ഞത്. ലെക്സിയുടെ നേട്ടത്തിൽ അഭിനന്ദനവുമായി നിരവധിപ്പേർ എത്തിയിരുന്നു.
advertisement
ഈ നേട്ടം മറ്റുള്ളവരുടേതിൽ നിന്നും വളരെ വ്യത്യസ്തമാണെന്നായിയുന്നു ഒരാളുടെ അഭിപ്രായം. നിങ്ങൾ മറ്റുള്ളവർക്കൊരു പ്രചോദനമാണെന്നും ഓരോ തവണയും നിങ്ങൾ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയാണെന്നും മറ്റ് ചിലർ പ്രതികരിച്ചു.
തന്റെ യാത്രയിൽ ലെക്സി വാഹനത്തിലെ പ്രധാന ഫീച്ചറുകളായ മെഗാ കൺസോൾ ക്യാബിൻ ഫീച്ചറും ഡ്രൈവർ സീറ്റിലെ മസ്സാജിങിനുള്ള സൗകര്യവും ഉപയോഗപ്പെടുത്തിയതായി ഫോർഡ് അറിയിച്ചു. കൂടാതെ വോയിസ് ആക്റ്റിവേറ്റഡ് സിങ്ക് മോഡും ലെക്സിക്ക് സഹായകരമായതായി ഫോർഡ് അധികൃതർ പറഞ്ഞു. യൂറോപ്പിൽ നിർമ്മിച്ച ഫോർഡിന്റെ ഈ എക്സ്പ്ലോറർ മോഡലിന് 26 മിനുട്ട് കൊണ്ട് 10 ശതമാനത്തിൽ നിന്നും 80 ശതമാനം ബാറ്ററി ചാർജ് കൈവരിക്കാനും 5.3 സെക്കൻഡ് കൊണ്ട് പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗത കൈവരിക്കാനും കഴിയും.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഇലക്ട്രിക് വാഹനത്തിൽ ലോക റെക്കോർഡ് നേടി യുവതി; യാത്ര ആറ് ഭൂഖണ്ഡങ്ങളിലെ 27 രാജ്യങ്ങളിലൂടെ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement