ശരീരം തളര്‍ന്നുപോയ ഭര്‍ത്താവിന്റെ അക്കൗണ്ടില്‍ നിന്ന് ഭാര്യ 1.3 കോടി രൂപ തട്ടിയെടുത്തു; ഇനി ബാക്കി 510 രൂപ
- Published by:Sneha Reghu
- news18-malayalam
Last Updated:
ഒരു ദിവസം ആറ് ലക്ഷം രൂപ വരെ പിന്‍വലിച്ചിട്ടുണ്ടെന്ന് കണ്ടെത്തി
ശരീരം തളർന്നുപോയ ഭര്‍ത്താവിന്റെ അക്കൗണ്ടില്‍ നിന്ന് ഭാര്യ 1.3 കോടി രൂപ തട്ടിയെടുത്തു. കിഴക്കന്‍ ചൈനയിലെ ഷാംഗ്ഹായി സ്വദേശിയായ 61കാരന്‍ വാംഗിനാണ് പണം നഷ്ടമായത്.
20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇയാള്‍ തന്റെ ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയിരുന്നതായി ന്യൂസ് മോണിംഗ് റിപ്പോര്‍ട്ടു ചെയ്തു. ആ ബന്ധത്തിലുണ്ടായ മകളെ ഇയാള്‍ ഒറ്റയ്ക്കാണ് വളര്‍ത്തി വലുതാക്കിയത്. 2016ല്‍ തന്നേക്കാള്‍ 16 വയസ്സ് പ്രായം കുറഞ്ഞ റെന്നിനെ വിവാഹം കഴിച്ചു. എന്നാല്‍ അവരുടെ വിവാഹദിവസം അയാള്‍ക്ക് പക്ഷാഘാതം ഉണ്ടാകുകയും കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കുകയും ചെയ്തു. ഈയടുത്ത വര്‍ഷങ്ങളില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി. അദ്ദേഹത്തിന്റെ സംസാരശേഷി പോലും നഷ്ടപ്പെടു. 2020ല്‍ വാംഗിന്റെ പഴയ വീട് പൊളിച്ചുമാറ്റുകയും പുതിയ ഫ്‌ളാറ്റും 2.6 കോടി രൂപയും നഷ്ടപരിഹാരമായി ലഭിക്കുകയും ചെയ്തു.
advertisement
മറ്റൊരാളുടെ ആശ്രയമില്ലാതെ വാംഗിന് ജീവിക്കാന്‍ കഴിയില്ലാത്ത അവസ്ഥയായി. കൂടാതെ റെന്നിനെ വാംഗിന്റെ ഏകരക്ഷാധികാരിയായും നിയമിക്കുകയും ചെയ്തു. വാംഗിന്റെ സ്വത്ത് തനിക്ക് വേണമെന്നാവശ്യപ്പെട്ട് വാംഗിന്റെ മകളുടെ പേരില്‍ കേസ് കൊടുക്കുകയും ചെയ്തു. എന്നാല്‍ ആകെയുള്ള സ്വത്തില്‍ 1.3 കോടി രൂപ വാംഗിനും ശേഷിക്കുന്ന തുക അദ്ദേഹത്തിന്റെ മകള്‍ക്കും നല്‍കാന്‍ കോടതി വിധിച്ചു. വൈകാതെ റെന്‍ തന്റെ നിയന്ത്രണത്തിലുള്ള ഒരു അക്കൗണ്ടിലേക്ക് വാംഗിന് നല്‍കിയ തുക കൈമാറ്റം ചെയ്യുകയും രണ്ട് വര്‍ഷത്തിനുള്ളില്‍ അതില്‍ നിന്ന് വലിയ തുകകള്‍ പിന്‍വലിക്കുകയും ചെയ്തുവെന്ന് മകള്‍ ആരോപിച്ചു. ഒരു ദിവസം ആറ് ലക്ഷം രൂപ വരെ പിന്‍വലിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ പരിശോധിക്കുമ്പോള്‍ വാംഗിന്റെ അക്കൗണ്ടില്‍ വെറും 510 രൂപ മാത്രമാണ് അവശേഷിച്ചിരുന്നത്.
advertisement
വാംഗിന്റെ അക്കൗണ്ടിലെ തുക അദ്ദേഹത്തെ പരിചരിക്കുന്നതിന്റെ ഭാഗമായി നഴ്‌സിംഗ് ഹോം ചെലവുകള്‍ക്കായും ഹെല്‍ത്ത് സപ്ലിമെന്റുകള്‍ക്കായുമായാണ് ഉപയോഗിച്ചതെന്നും കൂടാതെ മെച്ചപ്പെട്ട പലിശ ലഭിക്കുന്നതിന് ശേഷിക്കുന്ന തുക തന്റെ ജന്മനാട്ടിലെ ബാങ്കിലേക്ക് മാറ്റിയതായും റെന്‍ അവകാശപ്പെട്ടു. എന്നാല്‍ അദ്ദേഹത്തിന് എല്ലാം മാസവും ലഭിച്ചിരുന്ന പെന്‍ഷന്‍ തുക(6000 യുവാന്‍) എല്ലാ ചെലവുകളും നടത്താന്‍ പ്രാപ്തമായിരുന്നുവെന്നും മകള്‍ ചൂണ്ടിക്കാട്ടി.
തുടര്‍ന്ന് വാംഗിന്റെ മകള്‍ക്ക് അനുകൂലമായി കോടതി വിധി പുറപ്പെടുവിച്ചു. രണ്ടുപേരെയും വാംഗിന്റെ സഹ-രക്ഷാകര്‍ത്താക്കളായി നിയമിച്ചു. ഇപ്പോള്‍ എല്ലാ സാമ്പത്തിക ഇടപാടുകള്‍ക്കും ഇരുവരും ഒപ്പുവയ്‌ക്കേണ്ടത് നിര്‍ബന്ധമാണ്. പുനരധിവാസത്തിനായി ലഭ്യമായ ഫ്‌ളാറ്റ് വിഭജിക്കാനുള്ള റെന്നിന്റെ ശ്രമവും പാളിപ്പോയി.
advertisement
രക്ഷാകര്‍തൃത്വത്തിന്റെ അര്‍ത്ഥം ഉടമസ്ഥാവകാശമല്ല, മറിച്ച് അസുഖബാധിതനായ പ്രിയപ്പെട്ടയാളെ ആര്‍ക്കാണ് പരിപാലിക്കാന്‍ കഴിയുക എന്നതിലാണെന്ന് ഉത്തരവ് പുറപ്പെടുവിക്കവെ ജഡ്ജി പറഞ്ഞു.
വാംഗ് ഇപ്പോഴും കിടപ്പിലാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കി. ആംഗ്യങ്ങളിലൂടെ മാത്രമാണ് ആശയവിനിമയം നടത്തുന്നത്. അദ്ദേഹത്തിന്റെ മകൾ സാമ്പത്തികവും ശാരീരികവുമായ ക്ഷേമത്തിനായി നിയമപോരാട്ടം നടത്തുന്നത് തുടരുകയാണ്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
August 26, 2025 3:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ശരീരം തളര്‍ന്നുപോയ ഭര്‍ത്താവിന്റെ അക്കൗണ്ടില്‍ നിന്ന് ഭാര്യ 1.3 കോടി രൂപ തട്ടിയെടുത്തു; ഇനി ബാക്കി 510 രൂപ