എഞ്ചിനീയർ ഡ്രൈവറായി സമ്പാദിക്കുന്നത് ശമ്പളത്തേക്കാൾ കൂടുതൽ; യുവതിയുടെ കുറിപ്പ്
- Published by:Vishnupriya S
- news18-malayalam
Last Updated:
ശ്വേത കുക്രേജ എന്ന യുവതി ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്
കോവിഡിന് ശേഷം മിക്ക രാജ്യങ്ങളിലുംസാമ്പത്തിക മാന്ദ്യം രൂക്ഷമായി. ഇപ്പോള്‍ ഭൂരിഭാഗം കോര്‍പ്പറേറ്റ് ജോലികള്‍ക്കും അവര്‍ മുമ്പ് നല്‍കി വന്നിരുന്ന വേതനം നല്‍കുന്നില്ല. ഇപ്പോഴിതാ ശ്വേത കുക്രേജ എന്ന യുവതി ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഒരു ടാക്‌സി കാറില്‍ യാത്ര ചെയ്യുന്നതിനിടെ പരിചയപ്പെട്ട ഡ്രൈവറെക്കുറിച്ചാണ് കുറിപ്പ്. യാത്രയ്ക്കിടെയാണ് കാര്‍ ഡ്രൈവര്‍ ഒരു എഞ്ചിനീയറാണെന്ന് യുവതി തിരിച്ചറിഞ്ഞത്. ബഹുരാഷ്ട്ര കോര്‍പ്പറേറ്റ് കമ്പനിയായ ക്വാല്‍കോമിലെ തന്റെ ജോലിയ്ക്ക് ലഭിക്കുന്ന ശമ്പളത്തേക്കാൾ കൂടുതൽ വണ്ടിയോടിച്ച് ഉണ്ടാക്കുന്നുണ്ടെന്നാണ്യുവാവ് പറഞ്ഞത്.
ശ്വേതയുടെ ട്വീറ്റിന് ഒട്ടേറെപ്പേരാണ് കമന്റ് ചെയ്തത്. ഇത് വൈകാതെ വൈറലാകുകയും ചെയ്തു. സമൂഹമാധ്യമത്തില്‍ വലിയ ചര്‍ച്ചയ്ക്കാണ് ഈ കുറിപ്പ് തിരികൊളുത്തിയത്. ”ഇന്നലെ ഞാന്‍ ഒരു ടാക്‌സിക്കാറില്‍ സഞ്ചരിച്ചു. അതിലെ ഡ്രൈവര്‍ ഒരു എഞ്ചിനീയറായിരുന്നു. ക്വാല്‍കോമിലെ തന്റെ കോര്‍പ്പറേറ്റ് ജോലിയില്‍ നിന്നുള്ളതിനേക്കാള്‍ പണം കാർ ഓടിച്ച് താന്‍ സമ്പാദിക്കുന്നതായി അദ്ദേഹം പറഞ്ഞു” ശ്വേത ട്വിറ്ററില്‍ കുറിച്ചതിങ്ങനെയാണ്.
advertisement
അതേസമയം, ചിലര്‍ ഈ ട്വീറ്റ് സത്യമാണോയെന്ന് ചോദിച്ചു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ താരതമ്യേന മികച്ച വേതനം നല്‍കുന്ന സ്ഥാപനമാണ് ക്വാല്‍കോമെന്നും ചിലർ കമന്റ് ചെയ്തു. എന്റെ വീടിനടുത്തുള്ള പാനിപൂരി വില്‍ക്കുന്നയാള്‍ ഒരു മാസം മൂന്ന് മുതല്‍ നാല് ലക്ഷം രൂപ വരെ സമ്പാദിക്കുന്നുണ്ട്. വെറും ആറാം ക്ലാസ് മാത്രമാണ് അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യത. മറ്റൊരു സ്ഥലത്തും ഇദ്ദേഹം പുതിയ സ്റ്റാള്‍ തുടങ്ങിയിട്ടുണ്ടെന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.
I was in a cab yesterday and that driver was an engineer.
He said he earns more from the cab driving than his corporate job at Qualcomm. 🥲
— Shweta Kukreja (@ShwetaKukreja_) August 6, 2023
advertisement
എന്നാൽ വീട്ടിലോ ഓഫീസിലോ ഇരുന്നല്ല അദ്ദേഹം ജോലി ചെയ്യുന്നതെന്നും പണം സമ്പാദിക്കുന്നതിന് വേണ്ടി ദിവസം മുഴുവന്‍ അയാള്‍ ഗതാഗതക്കുരിക്കിലും വെയിലിലും റോഡരികിലും നിന്നാണ് ജോലി ചെയ്യുന്നതെന്ന് മറ്റൊരാള്‍ കുറിച്ചു. അതേസമയം അത് ന്യായമായ വേതനമാണ് എന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. ടാക്‌സി കാര്‍ ഓടിക്കുകയെന്നത് എളുപ്പമുള്ള പണിയല്ല. സുരക്ഷിതമായി വണ്ടിയോടിക്കുകയും കൃത്യനിഷ്ഠ പാലിക്കുകയും ചെയ്താല്‍ അവര്‍ക്ക് മികച്ച റേറ്റിങും മികച്ച ശമ്പളവും ലഭിക്കും.
advertisement
വാഹനം ഓടിക്കുമ്പോൾ അപകടമുണ്ടാകാതെ വളരെപ്പെട്ടെന്നെടുക്കുന്ന തീരുമാനങ്ങൾക്ക് കോര്‍പ്പറേറ്റ് ജോലിയേക്കാൾ കൂടുതല്‍ വേതനം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞമാസം താന്‍ ഒരു സ്വകാര്യ ബസില്‍ യാത്ര ചെയ്തിരുന്നുവെന്നും അതിന്റെ ഡ്രൈവറും എഞ്ചിനീയറായിരുന്നുവെന്നും ആദിത്യന്‍ എന്നയാള്‍ പറഞ്ഞു. ഒരു മാസം വണ്ടിയോടിച്ച് അയാൾ സമ്പാദിക്കുന്നത് 55,000 രൂപയാണ്. ഇത് അദ്ദേഹത്തിന് ഐടി കമ്പനിയിലെ ജോലിയില്‍ നിന്ന് ലഭിച്ചുകൊണ്ടിരുന്ന ശമ്പളത്തിന്റെ ഇരട്ടിയോളമുണ്ട്. ഇത് വളരെ ദുഃഖകരമായ അവസ്ഥയാണെന്നും ആദിത്യന്‍ എന്നയാൾ പറഞ്ഞു.
ഇത് വളരെ ശരിയാണെന്ന് ജയശ്രീ എന്ന യുവതിയും കുറിച്ചു. ബെംഗളൂരുവിലെ ഡ്രൈവിങ് ഉണ്ടാക്കുന്ന മാനസിക സമ്മര്‍ദം ഭയന്ന് ഡ്രൈവിങ് പഠനം തന്നെ ഉപേക്ഷിച്ചു. മാനസികസമ്മര്‍ദം കൂടുതലുള്ള ജോലിക്ക് കൂടുതല്‍ ശമ്പളം കിട്ടുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ലെന്ന് ജയശ്രീ പറഞ്ഞു.ഇതില്‍ മോശമായി ഒന്നുമില്ലെന്ന് തന്നെയാണ് മറ്റൊരാളുടെയും അഭിപ്രായം. എല്ലാ സമൂഹത്തിലും ബ്ലൂ കോളര്‍ ജോലി ചെയ്യുന്നവര്‍ക്ക് മികച്ച വേതനം ഉറപ്പാക്കണം. അവര്‍ക്ക് മികച്ച വേതനം കിട്ടിയാല്‍ ഇന്ത്യയിലെ നിലവിലെ അവസ്ഥയില്‍ നിന്ന് വ്യത്യസ്തമായി സമൂഹത്തില്‍ അസമത്വം കുറയുമെന്ന് മറ്റൊരു ട്വിറ്റര്‍ ഉപയോക്താവ് പറഞ്ഞു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
August 08, 2023 9:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
എഞ്ചിനീയർ ഡ്രൈവറായി സമ്പാദിക്കുന്നത് ശമ്പളത്തേക്കാൾ കൂടുതൽ; യുവതിയുടെ കുറിപ്പ്