ആദ്യഭാര്യ ഗൂഗിളിൽ തിരഞ്ഞപ്പോൾ അതാ ഭർത്താവ് രണ്ടു വർഷത്തിനിടെ രണ്ടു സ്ത്രീകളെ രഹസ്യമായി വിവാഹം ചെയ്തിരിക്കുന്നു
- Published by:Sarika N
- news18-malayalam
Last Updated:
38 കാരനായ യുവാവ് ഡേറ്റിങ് ആപ്പുകളിലൂടെയാണ് അടുത്തിടെ വിവാഹമോചിതരായ സ്ത്രീകളെ കണ്ടെത്തിയിരുന്നതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു
മൂന്ന് സ്ഥലങ്ങളില്‍ നിന്നായി മൂന്ന് സ്ത്രീകളെ വിവാഹം ചെയ്ത് വിവാഹതട്ടിപ്പ് നടത്തിയ ഫ്ളോറിഡ സ്വദേശി അറസ്റ്റില്‍. ഹെൻറി ബെറ്റ്‌സി ജൂനിയര്‍ ആണ് വിവാഹതട്ടിപ്പ് നടത്തിയതിന് പോലീസിന്റെ പിടിയിലായത്. തന്റെ മറ്റ് വിവാഹങ്ങളെ കുറിച്ച് മൂന്ന് ഭാര്യമാരോടും ഇയാള്‍ പറഞ്ഞിരുന്നില്ല. വിവാഹങ്ങളെല്ലാം രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു.
ഒരേസമയം മൂന്ന് ഭാര്യമാരുള്ളതായി കണ്ടെത്തിയതോടെ ദ്വിഭാര്യാത്വത്തിന് ഹെൻറിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ മൂന്ന് ഭാര്യമാരും തങ്ങളെല്ലാം വിവാഹം ചെയ്തത് ഒരേ വ്യക്തിയെയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഹെൻറി പിടിക്കപ്പെട്ടത്.
ഡേറ്റിങ് ആപ്പുകളിലൂടെയാണ് ഈ സ്ത്രീകളിലേക്ക് ഹെൻറി എത്തിയതെന്നാണ് വിവരം. ബമ്പിള്‍, ടിന്‍ഡര്‍ പോലുള്ള ഡേറ്റിങ് ആപ്പുകള്‍ വഴി അടുത്തിടെ വിവാഹമോചിതരായ സ്ത്രീകളെയാണ് ഹെൻറി പ്രത്യേകമായി ലക്ഷ്യംവെച്ചതെന്ന് എബിസി ആക്ഷന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ആപ്പുകളില്‍ അയാള്‍ സ്വയം വിശേഷിപ്പിച്ചിരിക്കുന്നത് താന്‍ ആകര്‍ഷകമായ വ്യക്തിയാണെന്നും വളരെ ശ്രദ്ധാലുവാണെന്നുമൊക്കെയാണ്. കൂടാതെ ഒരു ജീവിത പങ്കാളിയെ അന്വേഷിക്കുന്നതായും പരാമര്‍ശിച്ചിട്ടുണ്ട്. ജീവിതത്തിന്റെ ഉയര്‍ച്ച താഴ്ച്ചകളെ കുറിച്ച് മനസ്സിലാക്കാന്‍ കഴിയുന്ന സുന്ദരികളായ സ്ത്രീകളെയാണ് അന്വേഷിക്കുന്നതെന്നും ഡേറ്റിങ് ആപ്പുകളിലെ പ്രൊഫൈലില്‍ അദ്ദേഹം പറയുന്നുണ്ട്. ഈ കെണിയിലാണ് സ്ത്രീകള്‍ വീണത്.
advertisement
സ്ത്രീകള്‍ തന്റെ കെണിയില്‍ കുടുങ്ങിയാല്‍ അവരുമായി കൂടുതല്‍ അടുക്കാന്‍ ഹെൻറി ശ്രമിക്കും. ആദ്യ ബന്ധം ആരംഭിച്ച് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ അവരെ വിവാഹം കഴിക്കുകയും ചെയ്യും. സാമ്പത്തിക തട്ടിപ്പാണ് ഇയാള്‍ ദ്വിഭാര്യാത്വത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
വിവാഹ ശേഷം ഭാര്യമാരെ നിര്‍ബന്ധിച്ച് ജോയിന്റ് അക്കൗണ്ട് തുറക്കും. ലക്ഷ്യം നേടികഴിഞ്ഞാല്‍ അയാളുടെ പെരുമാറ്റം മാറും. ഭാര്യമാരോട് ക്രൂരമായി പെരുമാറുകയും അവരെ ഉപദ്രവിക്കുകയും ചെയ്യുമെന്നാണ് പോലീസിന്റെ കണ്ടെത്തില്‍ നിന്ന് വ്യക്തമാകുന്നത്.
റിപ്പോര്‍ട്ട് അനുസരിച്ച് 2020 നവംബറില്‍ ആയിരുന്നു ഹെൻറിയുടെ ആദ്യ വിവാഹം. ഫ്ളോറിഡയിലെ ഡുവല്‍ കൗണ്ടി കോടതിക്കുള്ളില്‍ വെച്ച് അയാള്‍ ടോണിയ ബെറ്റ്‌സി എന്ന സ്ത്രീയെ വിവാഹം ചെയ്തു. ആ മാസം തന്നെ ടിന്‍ഡറിലാണ് ഇരുവരും പരിചയപ്പെട്ടത്. രണ്ട് വര്‍ഷത്തിനുശേഷം 2022 ഫെബ്രുവരിയിലാണ് അയാള്‍ അടുത്ത വിവാഹം കഴിച്ചത്. മനാറ്റി കൗണ്ടിയില്‍ നിന്നുള്ള ബ്രാന്‍ഡി ബെറ്റ്‌സിയാണ് ഹെൻറിയുടെ രണ്ടാമത്തെ ഭാര്യ.
advertisement
ടോണിയയുമായി ബന്ധത്തിലായിരിക്കുമ്പോള്‍ തന്നെയാണ് ഡേറ്റിങ് ആപ്പായ സ്റ്റിര്‍ വഴി ബ്രാന്‍ഡിയെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. 2022 നവംബറില്‍ അയാള്‍ മൂന്നാമത്തെ വിവാഹവും കഴിച്ചു. ഹെര്‍ണാണ്ടോ കൗണ്ടിയില്‍ നിന്നുള്ള മൂന്നാമത്തെ ഭാര്യയായ മിഷേല്‍ ബെറ്റ്‌സിയെ മാച്ച് ഡോട്ട് കോം വഴിയാണ് ഹെൻറി കെണിയിലാക്കിയത്.
ആദ്യ ഭാര്യയായ ടോണിയയ്ക്ക് തോന്നിയ സംശയമാണ് ഹെൻറിയെ കുടുക്കിയത്. ഭര്‍ത്താവിന് എന്തോ രഹസ്യമുണ്ടെന്നും നേരായ വഴിക്കല്ല പോകുന്നതെന്നും മനസ്സിലാക്കിയ ടോണിയ അയാളെ പിന്തുടരുകയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയുമായിരുന്നു. ഓരോ കൗണ്ടിയിലും ഹെൻറിയുടെ പേര് വച്ച് തിരഞ്ഞു. അങ്ങനെ അയാള്‍ ബ്രാന്‍ഡിയെയും മിഷേലിനെയും വിവാഹം ചെയ്തതായി കണ്ടെത്തിയെന്ന് ടോണിയ പറയുന്നു.
advertisement
ഇതോടെ ടോണിയ മിഷേലിന് മെസേജ് അയക്കുകയും അവരുമായി സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് മിഷേലാണ് പോലീസിനെ സമീപിച്ചത്. മൂന്ന് ഭാര്യമാരും വിവാഹ രേഖകളും പോലീസില്‍ സമര്‍പ്പിച്ചു. 2024-ല്‍ സെമിനോള്‍ കൗണ്ടിയില്‍ നിന്നും ഹെൻറിയെ പിടികൂടി. വിഷയത്തില്‍ അന്വേഷണവും ആരംഭിച്ചു. ടോണിയയുമായുള്ള വിവാഹമോചനത്തിന് അപേക്ഷ നല്‍കിയ ഹെൻറി മിഷേലും ബ്രാന്‍ഡിയുമായുള്ള വിവാഹങ്ങള്‍ റദ്ദാക്കാനുള്ള പദ്ധതിയിലാണ്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
May 07, 2025 12:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ആദ്യഭാര്യ ഗൂഗിളിൽ തിരഞ്ഞപ്പോൾ അതാ ഭർത്താവ് രണ്ടു വർഷത്തിനിടെ രണ്ടു സ്ത്രീകളെ രഹസ്യമായി വിവാഹം ചെയ്തിരിക്കുന്നു