ഇന്ത്യാക്കാരന്റെ മെസേജിംഗ് ആപ്പ് 416 കോടിക്ക് വാങ്ങി വേർഡ്പ്രെസ് ഉടമ

Last Updated:

'ഒരു തലമുറയുടെ തന്നെ ഏറ്റവും വലിയ ടെക് ജീനിയസ് ' എന്നാണ് കിഷനെ മുള്ളെൻവെഗ് വിശേഷിപ്പിച്ചത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
റോക്തിം ദാസ്
താൻ നിർമ്മിച്ച മെസേജിംഗ് ആപ്പ് 416 കോടി രൂപയ്ക്ക് വിറ്റ് ലോക ശ്രദ്ധ നേടിയിരിക്കുകയാണ് ആസ്സാം സ്വദേശിയായ കിഷൻ ബഗരിയ. വേർഡ്പ്രെസ്സ് ന്റെ ഉടമയും ഓട്ടോമാറ്റിക് ഇൻകിന്റെ സ്ഥാപകനുമായ മാറ്റ് മുള്ളെൻവെഗ് ആണ് കിഷനിൽ നിന്നും വൻ തുകയ്ക്ക് ആപ്പ് സ്വന്തമാക്കിയിരിക്കുന്നത്. ആസ്സാമിലെ ദിബ്രുഗർഹ് സ്വദേശിയായ മഹേന്ദ്ര ബഗരിയയുടെ മകനാണ് കിഷൻ. 50 മില്യൺ ഡോളറിനാണ് ടെക്സ്റ്റ്.കോം (text.com) എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പ് മുള്ളെൻവെഗ് സ്വന്തമാക്കിയത്.
ആപ്പ് സ്വന്തമാക്കിതിനു പിന്നാലെ കിഷന്റെ ബുദ്ധി ശക്തിയെയും കഴിവിനെയും പ്രശംസിച്ച് മുള്ളെൻവെഗ് രംഗത്തെത്തി. ‘ഒരു തലമുറയുടെ തന്നെ ഏറ്റവും വലിയ ടെക് ജീനിയസ് ‘ എന്നാണ് കിഷനെ മുള്ളെൻവെഗ് വിശേഷിപ്പിച്ചത്. കിഷന്റെ ഈ കഴിവും നേട്ടവും ഒരുപാട് പേർക്ക് പ്രചോദനമാകും എന്നും ആധുനിക ടെക് രംഗത്ത് വലിയ സ്വാധീനമുണ്ടാക്കാൻ കിഷന് സാധിക്കുമെന്നും മുള്ളെൻവെഗ് പറഞ്ഞു.
advertisement
വേർഡ്പ്രെസ്സിനും ടംബ്ലറിനും ശേഷം ഓട്ടോമാറ്റിക് ഇൻക് തങ്ങളുടെ കമ്പനി ലിസ്റ്റിലേക്ക് ഉൾപ്പെടുത്തുന്ന പുതിയ ആപ്പ് ആകും text.com. പ്രമുഖ മെസ്സേജിങ് അപ്പുകളായ ഐ മെസ്സേജ്, സ്ലാക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, മെസ്സഞ്ചർ, ലിങ്ക്ഡ്ഇൻ, സിഗ്നൽ, ഡിസ്കോർഡ്, എക്സ് തുടങ്ങിയവ എല്ലാം കൂടി ഒറ്റ പ്ലാറ്റ്ഫോമിൽ നിന്ന് ഉപയോഗിക്കാൻ സാധിക്കും എന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത.
ഭാവിയിൽ കൂടുതൽ ഫീച്ചറുകൾ ആപ്പിൽ ഉൾപ്പെടുത്തുമെന്ന് ആപ്പ് സ്വന്തമാക്കിയ ശേഷം ഓഫീഷ്യൽ ബ്ലോഗിലൂടെ ഓട്ടോമാറ്റിക് ഇൻക് അറിയിച്ചു. text.comന്റെ എല്ലാ ചുമതലകളും കിഷൻ തന്നെ ആയിരിക്കും നിർവ്വഹിക്കുക. കൂടാതെ മെസ്സേജിങ് സെക്ഷന്റെ മേധാവിയായും കിഷനെ കമ്പനി നിയമിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഇന്ത്യാക്കാരന്റെ മെസേജിംഗ് ആപ്പ് 416 കോടിക്ക് വാങ്ങി വേർഡ്പ്രെസ് ഉടമ
Next Article
advertisement
കരൂർ ദുരന്തം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി ഉത്തരവ്
കരൂർ ദുരന്തം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി ഉത്തരവ്
  • മദ്രാസ് ഹൈക്കോടതി കരൂർ ദുരന്തം മനുഷ്യനിർമിതമാണെന്ന് ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • ടിവികെ പാർട്ടി പരിപാടിയിൽ 41 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കോടതി പറഞ്ഞു.

  • സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജികൾ തള്ളിയ കോടതി, സംസ്ഥാന പോലീസിന്റെ അന്വേഷണം തുടരാൻ നിർദ്ദേശിച്ചു.

View All
advertisement