advertisement

Eid യുഎഇ, ഖത്തർ, കുവൈറ്റ്; പെരുന്നാളിന് ഈദ് ​ഗാഹുകൾ ഇല്ല; പ്രാർത്ഥന പള്ളികളിൽ മാത്രം

Last Updated:

റമദാൻ മാസത്തിന്റെ സമാപ്തി കുറിച്ച് നടത്തുന്ന ഈദ് പ്രാർത്ഥനകൾക്ക് യുഎഇയിൽ സാധാരണയായി വലിയ മൈതാനങ്ങളാണ് ഉപയോഗിക്കാറുള്ളത്

News18
News18
തിറ്റാണ്ടുകളായുള്ള പ്രാർത്ഥനാ രീതിയിൽ സുപ്രധാന മാറ്റം വരുത്തി യുഎഇ, ഖത്തർ, കുവൈറ്റ്. രാജ്യത്തുടനീളം അംഗീകൃത പള്ളികളിൽ മാത്രമായിരിക്കും ഇത്തവണ പെരുന്നാൾ നമസ്കാരം. മുൻവർഷങ്ങളിലെ പോലെ തുറസായ ഈദ് ഗാഹുകളോ പ്രത്യേക ഗ്രൗണ്ടുകളോ ഉണ്ടായിരിക്കില്ലെന്ന് ജനറൽ അതോറിറ്റി ഓഫ് ഇസ്​ലാമിക് അഫയേഴ്‌സ് ആന്റ് എൻഡോവ്‌മെന്റ്സ് അറിയിച്ചു.
പശ്ചിമേഷ്യയിൽ സംഘർഷം അയവില്ലാതെ തുടരുന്നതിനിടെയാണ് ഈ അറിയിപ്പ്. സുരക്ഷ കണക്കിലെടുത്താണ് തീരുമാനം.
റമദാൻ മാസത്തിന്റെ സമാപ്തി കുറിച്ച് നടത്തുന്ന ഈദ് പ്രാർത്ഥനകൾക്ക് യുഎഇയിൽ സാധാരണയായി വലിയ മൈതാനങ്ങളാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ പൊതുജന സുരക്ഷയും വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലെ സൗകര്യവും മുൻനിർത്തിയാണ് പ്രാർത്ഥനകൾ പള്ളികളിലേക്ക് മാറ്റാൻ തീരുമാനിച്ചത്.
റമസാനിലെ പുണ്യകർമങ്ങൾ പൂർത്തിയാക്കി വിശ്വാസികൾ പെരുന്നാളിനെ വരവേൽക്കാനൊരുങ്ങുമ്പോൾ, സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
Eid യുഎഇ, ഖത്തർ, കുവൈറ്റ്; പെരുന്നാളിന് ഈദ് ​ഗാഹുകൾ ഇല്ല; പ്രാർത്ഥന പള്ളികളിൽ മാത്രം
Next Article
advertisement
Eid യുഎഇ, ഖത്തർ, കുവൈറ്റ്; പെരുന്നാളിന് ഈദ് ​ഗാഹുകൾ ഇല്ല; പ്രാർത്ഥന പള്ളികളിൽ മാത്രം
Eid യുഎഇ, ഖത്തർ, കുവൈറ്റ്; പെരുന്നാളിന് ഈദ് ​ഗാഹുകൾ ഇല്ല; പ്രാർത്ഥന പള്ളികളിൽ മാത്രം
  • യുഎഇ, ഖത്തർ, കുവൈറ്റ് രാജ്യങ്ങളിൽ ഈദ് പ്രാർത്ഥനകൾ ഇത്തവണ പള്ളികളിൽ മാത്രം നടക്കും

  • പൊതുജന സുരക്ഷയും ജനക്കൂട്ട നിയന്ത്രണവും മുൻനിർത്തിയാണ് ഈദ് ഗാഹുകൾ ഒഴിവാക്കാൻ തീരുമാനിച്ചത്

  • വിശ്വാസികൾ പെരുന്നാളിൽ സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു

View All
advertisement