വിവാഹമോചനത്തിലൂടെ ലഭിച്ച തുക യുവതി 'സ്വച്ഛ്ഭാരതി'ന് നല്‍കി
Last Updated:
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത ആരാധികയാണ് മുപ്പതുകാരിയായ ഡോക്ടർ മേഘ മഹാജൻ. 2011ലാണ് ഇവര്‍ വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്തത്. ഏതായാലും, വിവാഹ മോചനത്തിലൂടെ ലഭിച്ച ജീവനാംശം സ്വച്ഛ്ഭാരത് പദ്ധതിയിലേക്ക് നൽകിയിരിക്കുകയാണ് ഈ യുവഡോക്ടർ.
ജീവനാംശമായി ലഭിച്ച 45 ലക്ഷം രൂപയാണ് ജമ്മു കശ്മീർ സ്വദേശിയായ മേഘ പദ്ധതിയിലേക്കായി നല്‍കിയത്. ഏഴുവര്‍ഷത്തെ നിയമയുദ്ധത്തിനു ശേഷമാണ് ഇവര്‍ക്ക് വിവാഹമോചനം ലഭിച്ചത്.
താൻ നരേന്ദ്ര മോദിയുടെ വലിയ ആരാധികയാണെന്നും അദ്ദേഹം രാജ്യത്തിനായി നിരവധി നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും മേഘ പറയുന്നു. വിവാഹമോചനത്തെ കുറിച്ച് സമൂഹത്തിനു ചില തെറ്റായ കാഴ്ചപ്പാടുകളുണ്ട്. കാലങ്ങളായി തുടരുന്ന ഈ തെറ്റിധാരണകളെ കൂടി വെല്ലുവിളിക്കുകയായിരുന്നു മേഘയുടെ ലക്ഷ്യം.
വിവാഹമോചനത്തിലേക്ക് സ്ത്രീകളെ നയിക്കുന്നത് ലഭിക്കാനിരിക്കുന്ന ജീവനാംശം, ആണെന്നാണ് പൊതുവായ ധാരണ. ഇത്തരം തെറ്റിദ്ധാരണകൾക്ക് അറുതി വരണമെന്നും ഈ യുവഡോക്ടർ പറയുന്നു. അതുകൊണ്ടു തന്നെ ഈ തുക സംഭാവന ചെയ്യുന്നതിന് മേഘയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 09, 2018 4:00 PM IST


