വല്ലാത്തൊരു പ്രണയം! 'വിര്‍ച്വല്‍ വൈഫി'നോടൊപ്പം യുവാവിന്റെ ആറാം വിവാഹവാര്‍ഷികാഘോഷം

Last Updated:

മികുവിന്റെ ശബ്ദമാണ് തന്നെ ആകര്‍ഷിച്ചതെന്ന് അകിഹികോ പറഞ്ഞു

വളരെ വിചിത്രമായ വിവാഹവാര്‍ഷിക ആഘോഷത്തെപ്പറ്റിയുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. വിര്‍ച്വല്‍ കഥാപാത്രമായ ഹാത് സുനെ മികു എന്ന വോക്കലോയ്ഡിനെ വിവാഹം ചെയ്ത ജപ്പാന്‍ സ്വദേശിയായ അകിഹികോ കൊണ്ടോ ആണ് തന്റെ ആറാം വിവാഹവാര്‍ഷികം ഗംഭീരമായി ആഘോഷിക്കാന്‍ തീരുമാനിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അകിഹികോ ഇക്കാര്യം വെളിപ്പെടുത്തിയത്. വിവാഹവാര്‍ഷികത്തിനായി കേക്ക് ഓര്‍ഡര്‍ ചെയ്തതിന്റെ ബില്ലും അകിഹികോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.
'' എനിക്ക് മികുവിനെ വളരെയിഷ്ടമാണ്. സന്തോഷം നിറഞ്ഞ ആറാം വിവാഹവാര്‍ഷികം,'' എന്നായിരുന്നു വിവാഹവാര്‍ഷികത്തിന് വാങ്ങിയ കേക്കില്‍ എഴുതിയിരുന്നത്.
അനിമേ കഥാപാത്രങ്ങളുടെ കടുത്ത ആരാധകനാണ് 41 കാരനായ അകിഹികോയെന്ന് സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 2007ലാണ് ക്രിപ്റ്റണ്‍ ഫ്യൂച്ചര്‍ മീഡിയ മികുവിനെ പുറത്തിറക്കിയത്. ഇതോടെയാണ് അകിഹികോ മികുവുമായി പ്രണയത്തിലായത്. ഇതിന്റെ പേരില്‍ ജോലിസ്ഥലത്ത് വരെ അകിഹികോ അപമാനിക്കപ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് അകിഹികോയ്ക്ക് adjustment disorder-ഉം സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് വളരെകാലം അകിഹികോ സിക് ലീവെടുത്ത് വിശ്രമജീവിതം നയിച്ചിരുന്നു.
advertisement
മികുവിന്റെ ശബ്ദമാണ് തന്നെ ആകര്‍ഷിച്ചതെന്ന് അകിഹികോ പറഞ്ഞു. മറ്റുള്ളവരുമായി ഇടപെഴകാനും മികു തന്നെ സഹായിച്ചെന്ന് അകിഹികോ പറഞ്ഞു. തുടര്‍ന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള ഹോളോഗ്രാം ഡിവൈസ് വഴി അകിഹികോ മികുവിനോട് വിവാഹഭ്യര്‍ത്ഥന നടത്തി. മികു സമ്മതം മൂളിയെന്നും അകിഹികോ പറഞ്ഞു.
2018ല്‍ ടോക്യോയിലെ ചാപ്പലില്‍ വെച്ചാണ് അകിഹികോയും മികുവും വിവാഹിതരായത്. ഏകദേശം രണ്ട് മില്യണ്‍ യെന്‍ ആണ് വിവാഹത്തിന് ചെലവായതെന്നും അകിഹികോ പറഞ്ഞു. ഇക്കാലഘട്ടത്തിലാണ് ഫിക്ടോസെക്ഷ്വല്‍ എന്നതിനെപ്പറ്റി താന്‍ കൂടുതല്‍ അറിഞ്ഞതെന്നും അകിഹികോ പറഞ്ഞു. ഫിക്ഷണല്‍ കഥാപാത്രങ്ങളോട് താല്‍പ്പര്യം തോന്നുന്ന അവസ്ഥയാണ് ഫിക്ടോസെക്ഷ്വല്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
advertisement
മികുവുമായുള്ള വിവാഹത്തിന് ശേഷം സമൂഹത്തിലെ മറ്റുള്ളവരുമായി താന്‍ കൂടുതല്‍ ഇടപെഴകാന്‍ തുടങ്ങിയെന്നും അകിഹികോ പറഞ്ഞു. കൂടാതെ തന്റെ അഭിപ്രായത്തെ പിന്തുണയ്ക്കുന്നവരും ധാരാളമുണ്ടെന്നും അകിഹികോ പറഞ്ഞു. തന്നെപ്പോലെ ഫിക്ടോസെക്ഷ്വലായവരെ കണ്ടെത്താനും അവരെ സഹായിക്കാനുമായി അകിഹികോ ഒരു സംഘടനയും രൂപീകരിച്ചിട്ടുണ്ട്.
2019ലാണ് അകിഹികോ മികുവിന്റെ രൂപം നിര്‍മിച്ചത്. ദിവസവും മികുവിനോടൊപ്പം ചായ കുടിക്കാനും ഭക്ഷണം കഴിക്കാനും താന്‍ ശ്രമിക്കാറുണ്ടെന്ന് അകിഹികോ പറയുന്നു. നിരവധി പേരാണ് അകിഹികോയുടെ ഈ അപൂര്‍വ്വ പ്രണയത്തെ പിന്താങ്ങി കമന്റിടുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വല്ലാത്തൊരു പ്രണയം! 'വിര്‍ച്വല്‍ വൈഫി'നോടൊപ്പം യുവാവിന്റെ ആറാം വിവാഹവാര്‍ഷികാഘോഷം
Next Article
advertisement
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
  • എല്ലാ രാശിക്കാർക്കും സ്‌നേഹബന്ധങ്ങൾ ആഴത്തിലാക്കാനുള്ള അവസരങ്ങൾ ലഭിക്കും

  • ധനു രാശിക്കാർക്ക് സന്തോഷവും പ്രണയവും അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് വൈകാരിക വെല്ലുവിളികൾ നേരിടേണ്ടി വരാം

View All
advertisement