Viral | അകത്താക്കിയത് ലോകത്തിലെ ഏറ്റവും എരിവുള്ള ചിക്കൻ വിഭവം; എരിഞ്ഞ് കണ്ണുനിറഞ്ഞ് ഫുഡ് വ്ലോഗർ
- Published by:Rajesh V
- trending desk
Last Updated:
ഇത്രയും എരിവുള്ള ഭക്ഷണം കഴിച്ചതിനു ശേഷം എന്തെങ്കിലും കുടിക്കാനോ ടിഷ്യൂ പേപ്പർ ഉപയോഗിക്കാനോ പോലും അനുവാദമുണ്ടായിരുന്നില്ല.
സാഹസികതകൾ പലതും നാം കണ്ടിട്ടുണ്ടാകും. ഭക്ഷണവുമായി ബന്ധപ്പെട്ടും നിരവധി സാഹസികതകളും ചലഞ്ചുകളും (Food Challenge) നടക്കാറുണ്ട്. അത്തരത്തിൽ ലോകത്തിലെ തന്നെ ഏറ്റവും എരിവുള്ള ചിക്കൻ വിഭവം കഴിച്ച് വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ് വ്ലോഗറായ മാറ്റ് സ്റ്റോണി (Matt Stonie).
ആദ്യത്തെ റൗണ്ടിൽ അധികം എരിവ് ഇല്ലാത്ത വിഭവം ആയിരുന്നു കഴിക്കേണ്ടിയിരുന്നത്. അവസാനത്തെ റൗണ്ട് 2 ദശലക്ഷം സ്‌കോവില്ലെ (എരിവ് അളക്കുന്ന യൂണിറ്റ്) എരിവ് അടങ്ങിയ വിഭവം കഴിക്കുന്നതും. ഇതിനിടെ 300,000 മുതൽ 600,000 വരെയുള്ള സ്കോവിൽ ഹീറ്റ് യൂണിറ്റ് എരിവടങ്ങിയ വിഭവങ്ങളും ചലഞ്ചിന്റെ ഭാഗമായി കഴിക്കാൻ ലഭിക്കും.
സ്‌കോവില്ലെ അല്ലെങ്കിൽ സ്‌കോവില്ലെ ഹീറ്റ് യൂണിറ്റ് കുരുമുളകിന്റെ ചൂടും തീവ്രതയും വരെ അളക്കും. കുരുമുളകും മറ്റ് മസാലയും കഴിക്കുമ്പോൾ മസാല ഉണ്ടാക്കുന്ന രാസവസ്തുവായ ക്യാപ്‌സൈസിന്റെ അളവ് കണക്കാക്കിയാണ് എരിവ് നിർണ്ണയിക്കുന്നത്.
advertisement
ഇത്രയും എരിവുള്ള ഭക്ഷണം കഴിച്ചതിനു ശേഷം എന്തെങ്കിലും കുടിക്കാനോ ടിഷ്യൂ പേപ്പർ ഉപയോഗിക്കാനോ പോലും മാറ്റിന് അനുവാദമുണ്ടായിരുന്നില്ല.
20 ലക്ഷത്തിലധികം വ്യൂ ആണ് വിഡിയോക്ക് ഇതിനോടകം ലഭിച്ചിരിക്കുന്നത്. മാറ്റിനോട് സഹതാപം തോന്നുന്നു എന്നാണ് ചിലർ കമന്റായി കുറിച്ചിരിക്കുന്നത്.
കൂടിയ അളവിൽ എരിവും മറ്റ് മസാലകളും കഴിക്കുന്നത് തലവേദന പോലുള്ള രോഗങ്ങൾക്കു വരെ കാരണമാകാറുണ്ട്.
advertisement
ഭക്ഷണവുമായി ബന്ധമുള്ള ഇത്തരം മൽസരങ്ങളിൽ സ്ഥിരമായി പങ്കെടുക്കാറുള്ള ആളാണ് അമേരിക്കൻ സ്വദേശിയായ മാറ്റ് സ്റ്റോണി. മേജർ ലീഗ് ഈറ്റിങ്ങിൽ (Major League Eating) നാലാം റാങ്കുകാരനുമാണ് അദ്ദേഹം. നഥൻസ് ഹോട്ട് ഡോഗ് ഈറ്റിംഗ് മത്സരത്തിലും സ്റ്റോണി വിജയിയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയും സ്റ്റോണി പ്രശസ്തനാണ്. ഫുഡ് ചലഞ്ചുകളുടെ നിരവധി വീഡിയോകൾ മാറ്റ് സ്റ്റോണി തന്റെ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. 2010-ൽ ന്യൂ ഹാംഷെയറിലെ ഹാംപ്ടൺ ബീച്ചിൽ നടന്ന ലോബ്സ്റ്റർ റോൾ ഈറ്റിംഗ് മത്സരത്തിൽ പങ്കെടുത്തു കൊണ്ടാണ് സ്റ്റോണി ഇത്തരത്തിലുള്ള ഭക്ഷണം കഴിക്കൽ മൽസരങ്ങൾക്ക് തുടക്കം കുറിച്ചത്.
advertisement
അഞ്ച് പേർക്ക് തിന്നാനാവുന്ന ഭക്ഷണം വെറും മുപ്പത് മിനിറ്റു കൊണ്ട് ഒറ്റയ്ക്ക് കഴിച്ച് കേറ്റ് ഓവൻസ് എന്ന ഇരുപത്താറുകാരി മുൻപ് വാർത്തകളിൽ ഇടം നേടിയിരുന്നു. ബ്രിട്ടനിലെ ഏറ്റവും വലിയ മത്സ്യ ഇനമായ ആൻസെൽ ഫിഷും ചിപ്സും അടങ്ങുന്ന ഭക്ഷണമാണ് കേറ്റ് ഒറ്റയിരുപ്പിൽ കഴിച്ചത്. ഫുഡ് ബ്ലോഗർ കൂടിയാണ് കേറ്റ്. സ്വന്തം സ്വദേശമായ ഹാംസ്പിയറിലെ ഒരു റസ്റ്റോറന്റ് പ്രഖ്യാപിച്ച ചലഞ്ച് ഏറ്റെടുത്താണ് കേറ്റ് ഇത്രയും ഭക്ഷണം ഒറ്റയടിക്ക് അകത്താക്കിയത്. ഇത്തരത്തിലുള്ള ഫുഡ് ചലഞ്ചുകൾ ഏറ്റെടുക്കുന്നതിൽ പ്രശസ്തയാണ് കേറ്റ്. മൂന്നടി നീളമുള്ള സോസേജ് റോളും ബ്രിട്ടണിലെ ഏറ്റവും വലിയ ഹോട്ട് ഡോഗും അകത്താക്കി കേറ്റ് ശ്രദ്ധേയയായിരുന്നു. കേറ്റിന്റെ ഫുഡ് ചലഞ്ച് വീഡിയോകൾക്ക് ലക്ഷക്കണക്കിന് ആരാധകരുമുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 04, 2022 3:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Viral | അകത്താക്കിയത് ലോകത്തിലെ ഏറ്റവും എരിവുള്ള ചിക്കൻ വിഭവം; എരിഞ്ഞ് കണ്ണുനിറഞ്ഞ് ഫുഡ് വ്ലോഗർ