അമൃതയിൽ എഞ്ചിനീയറിംഗ് പഠിക്കണോ? AEEEക്ക് ഇപ്പോൾ അപേക്ഷിക്കാം

Last Updated:

പരമ്പരാഗതമായ എഞ്ചിനീയറിംഗ് കോഴ്സുകള്‍ ഉൾപ്പടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് & ഡേറ്റാ സയന്‍സ്, റോബോട്ടിക്സ് & ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ് & എഞ്ചിനീയറിംഗ് (സൈബര്‍ സെക്യൂരിറ്റി) തുടങ്ങി എഞ്ചിനീയറിംഗ് മേഖലയിലെ നൂതന ബ്രാഞ്ചുകളും വിവിധ ക്യാമ്പസുകളിൽ ലഭ്യമാണ്

വലിയ പ്ലേസ്മെൻ്റ് അവസരമൊരുക്കുന്ന പഠനമാണ്, അമൃത കാമ്പസുകളിലെ എഞ്ചിനിയറിംഗ് പഠനം. അമൃത വിശ്വവിദ്യാപീഠത്തിന് കീഴിൽ രാജ്യത്തുള്ള വിവിധ ക്യാമ്പസുകളിലെ ബി.ടെക് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. Amrita Entrance Exam - Engineering (AEEE) എന്ന പ്രവേശന പരീക്ഷയിലൂടെയാണ്, മുഖ്യമായും കാമ്പസുകളിലേയ്ക്കുള്ള പ്രവേശനം. 2025 ജനുവരി 20 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാനവസരമുണ്ട്. രാജ്യത്തെ വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ വെച്ച് കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ (CBT) നടക്കും.
പരമ്പരാഗതമായ എഞ്ചിനീയറിംഗ് കോഴ്സുകള്‍ ഉൾപ്പടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് & ഡേറ്റാ സയന്‍സ്, റോബോട്ടിക്സ് & ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ് & എഞ്ചിനീയറിംഗ് (സൈബര്‍ സെക്യൂരിറ്റി) തുടങ്ങി എഞ്ചിനീയറിംഗ് മേഖലയിലെ നൂതന ബ്രാഞ്ചുകളും വിവിധ ക്യാമ്പസുകളിൽ ലഭ്യമാണ്.
പ്രവേശനസാധ്യത
AEEE 2025, JEE Mains എന്നിവയിലൊന്നിൻ്റെ സ്കോര്‍ പരിഗണിച്ചായിരിക്കും കാമ്പസുകളിലെ അഡ്മിഷന്‍. AEEE 2025 ജനുവരി, ഏപ്രില്‍ മാസങ്ങളിൽ രണ്ട് സെഷനുകളായി നടക്കും. രണ്ട് പരീക്ഷയും എഴുതുന്നവരുടെ മികച്ച പെര്‍സന്റൈല്‍ സ്കോറായിരിക്കും പരിഗണിക്കുക. ഓരോ ബ്രാഞ്ചിന്റെയും 70% സീറ്റുകള്‍ AEEE 2025 വഴിയും ബാക്കി 30% സീറ്റുകള്‍ JEE Mains വഴിയുമായിരിക്കും നികത്തുക. അപേക്ഷാ സമർപ്പണ സമയത്ത് AEEE 2025, JEE Mains എന്നിവയില്‍ ഒന്ന് ഓപ്റ്റ് ചെയ്യാനവസരമുണ്ട്. AEEE 2025 ആണ് ഓപ്റ്റ് ചെയ്യുന്നതെങ്കില്‍ സൗകര്യപ്രദമായ പരീക്ഷകേന്ദ്രം, തീയതി, പരീക്ഷാ സ്ലോട്ട് എന്നിവ സെലക്ട് ചെയ്യണം.
advertisement
അമൃത വിശ്വവിദ്യാപീഠത്തിന് കീഴിലുള്ള കാമ്പസുകൾ
1.അമരാവതി
2.അമൃതാപുരി
3.ബെംഗളൂരു
4.ചെന്നൈ
5.കോയമ്പത്തൂര്‍
6.ഫരീദാബാദ്
7.നാഗര്‍കോവില്‍
ആർക്കൊക്കെ അപേക്ഷിക്കാം
മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയില്‍ ഓരോന്നിനും മിനിമം 55% മാര്‍ക്കു വീതവും മൂന്ന് വിഷയത്തിനും കൂടി മൊത്തം 60% മാര്‍ക്കോടെയുമുള്ള പ്ലസ് ടു/ തത്തുല്യ വിജയമാണ്, അടിസ്ഥാനയോഗ്യത. 2024ല്‍ പാസ് ഔട്ടായവര്‍ക്കും ഈ അധ്യയന വർഷത്തിൽ യോഗ്യതാ പരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.
പരീക്ഷാരീതി
വിവിധ വിഷയങ്ങളിൽ നിന്നായി 100ചോദ്യങ്ങളാണ് AEEE പ്രവേശന പരീക്ഷക്കുണ്ടാകുക. രണ്ടര മണിക്കൂറാണ് പരീക്ഷാ ദൈര്‍ഘ്യം. ഓരോ ശരിയുത്തരത്തിനും മൂന്ന് മാര്‍ക്ക് ലഭിക്കും. തെറ്റുത്തരത്തിന് ഒരു മാര്‍ക്ക് നഷ്ടപ്പെടും.ആകെ 300 മാർക്ക്.
advertisement
1.കണക്ക് (40 ചോദ്യം)
2.ഫിസിക്സ് (30 ചോദ്യം)
3.കെമിസ്ട്രി (25 ചോദ്യം)
4.ഇംഗ്ലീഷ് (5 ചോദ്യം)
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
തയാറാക്കിയത്: ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)
മലയാളം വാർത്തകൾ/ വാർത്ത/Career/
അമൃതയിൽ എഞ്ചിനീയറിംഗ് പഠിക്കണോ? AEEEക്ക് ഇപ്പോൾ അപേക്ഷിക്കാം
Next Article
advertisement
വിജയ് യുടെ പേരില്ലാതെ കരൂർ ദുരന്തത്തിന്റെ FIR; സൂപ്പർതാരത്തേ നോവിക്കാതെ ഡിഎംകെ സർക്കാര്‍
വിജയ് യുടെ പേരില്ലാതെ കരൂർ ദുരന്തത്തിന്റെ FIR; സൂപ്പർതാരത്തേ നോവിക്കാതെ ഡിഎംകെ സർക്കാര്‍
  • ടിവികെയുടെ രണ്ടും മൂന്നുംനിര ഭാരവാഹികൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തെങ്കിലും വിജയിന്റെ പേര് ഒഴിവാക്കി.

  • സൂപ്പർതാരം വിജയിനെ എഫ്ഐആറിൽ ഉൾപ്പെടുത്താത്തത് ഡിഎംകെ സർക്കാരിന്റെ രാഷ്ട്രീയ കണക്കുകൂട്ടലുകൾക്കായി.

  • ദുരന്തത്തിന്റെ കാരണം അന്വേഷിക്കാൻ വിരമിച്ച ഹൈക്കോടതി ജഡ്ജി അരുണ ജഗദീശന്റെ നേതൃത്വത്തിൽ കമ്മീഷൻ.

View All
advertisement