ന്യൂനപക്ഷ വിഭാഗക്കാരായ പോളിടെക്‌നിക്കു വിദ്യാർത്ഥികൾക്ക് എ.പി.ജെ അബ്ദുൾകലാം സ്കോളർഷിപ്പ്

Last Updated:

അപേക്ഷകർ, മെറിറ്റ് സീറ്റിൽ അഡ്മിഷൻ നേടിയവരും മൂന്നു വർഷ ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്നവരുമായിരിക്കണം

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
സർക്കാർ/എയ്ഡഡ്/ സ്വാശ്രയ പോളിടെക്‌നിക്കുകളിലെ ന്യൂനപക്ഷ മത വിഭാഗത്തിലെ വിദ്യാർഥികൾക്ക് ന്യൂനപക്ഷ മന്ത്രാലയം നൽകി വരുന്ന എ.പി.ജെ.അബ്ദുൽ കലാം സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. അപേക്ഷകർ, മെറിറ്റ് സീറ്റിൽ അഡ്മിഷൻ നേടിയവരും മൂന്നു വർഷ ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്നവരുമായിരിക്കണം.
6000/- രൂപയാണ് സ്‌കോളർഷിപ്പ് തുകയായി അനുവദിക്കുന്നത്. സംസ്ഥാനത്തെ സ്ഥിര താമസക്കാരും കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച സമുദായങ്ങളിൽ പെടുന്ന ക്രിസ്ത്യൻ, മുസ്ലീം, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന എന്നീ വിഭാഗങ്ങളിൽപ്പെട്ടതുമായ വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പിന് അർഹത. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി, ഒക്ടോബർ 25 ആണ്.
കുടംബ വാർഷികവരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ് .ആകെയുള്ളതിന്റെ 30% സ്‌കോളർഷിപ്പ്, പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. പെൺകുട്ടികൾ ഇല്ലാത്തപക്ഷം, അർഹരായ ആൺകുട്ടികളെ പരിഗണിക്കുന്നതാണ്. ബി.പി.എൽ വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്ക് മുൻഗണനയുണ്ട് .ബി.പി.എൽ വിഭാഗത്തിൽ നിന്നുള്ള അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗങ്ങളിൽപെടുന്ന കുടുംബവാർഷിക വരുമാനം 8 ലക്ഷം രൂപ അധികരിക്കാത്ത എ.പി.എൽ. വിഭാഗത്തെയും പരിഗണിക്കും. ഈ വർഷം ചേർന്നവർക്കും നിലവിൽ പഠിച്ചു
advertisement
കൊണ്ടിരിക്കുന്നവർക്കും സ്‌കോളർഷിപ്പിനായി പരിഗണിക്കുന്നതാണ്.
വിവിധ വിഭാഗങ്ങളിൽ നിന്നുള്ള 1400 ഓളം ന്യൂനപക്ഷ വിദ്യാർഥികളെയാണ് , ജനസംഖ്യാനുപാതികമായി തെരഞ്ഞെടുക്കുന്നത്. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്ക്/ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.ഒറ്റത്തവണ മാത്രമേ സ്‌കോളർഷിപ്പ് ലഭിക്കുകയുള്ളു.
ഓൺലൈൻ അപേക്ഷ സമർപ്പണത്തിന്
കൂടുതൽ വിവരങ്ങൾക്ക്
ഫോൺ
0471 2300524
advertisement
ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
മലയാളം വാർത്തകൾ/ വാർത്ത/Career/
ന്യൂനപക്ഷ വിഭാഗക്കാരായ പോളിടെക്‌നിക്കു വിദ്യാർത്ഥികൾക്ക് എ.പി.ജെ അബ്ദുൾകലാം സ്കോളർഷിപ്പ്
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement