നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ പഠിക്കണോ? ഇപ്പോള്‍ അപേക്ഷിക്കാം
- Published by:Vishnupriya S
- news18-malayalam
Last Updated:
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 3 ജനുവരി 2024
തയ്യൽജോലിയുടെ പ്രാഥമിക പഠനങ്ങൾക്കപ്പുറം, ഐടിയുടെ സാധ്യതകൾവരെ ഫലപ്രദമായി ഉൾച്ചേർത്തുള്ള പഠനാവസരമാണ് നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയുടെ പ്രത്യേകത. ഓരോ പ്രോഗ്രാമിന്റെയും ഘടനയിൽ മേജർ, മൈനർ, ഇലക്ടീവുകൾ എന്നിവ ഉൾച്ചേർത്തിട്ടുള്ളതിനാൽ വിദ്യാർത്ഥികളുടെ താൽപര്യങ്ങൾക്കിണങ്ങിയ പാഠ്യഭാഗങ്ങൾ പഠിച്ച് ഇഷ്ടമുള്ള മേഖലയിൽ ശോഭിയ്ക്കാനുള്ള അവസരവും എൻഐഎഫ്‌ടി ഉറപ്പുതരുന്നു. എൻഐഎഫ്ടിക്ക് കണ്ണൂർ, ബെംഗളൂരു, ചെന്നൈ അടക്കം രാജ്യത്താകമാനം 18 കാമ്പസുകളുണ്ട്. ഭൂരിഭാഗം കാമ്പസുകളിലും ബിഡിസ്, ബിഎഫ്ടെക് എന്നീ പ്രോഗ്രാമുകളുണ്ട്.
നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയുടെ (എൻഐഎഫ്‌ടി) വിവിധ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ജനുവരി 3 വരെയാണ് അപേക്ഷ സമർപ്പിക്കാനവസരമുള്ളത്. പൊതുവിഭാഗത്തിന് 3,000/- രൂപയാണ് പരീക്ഷ ഫീസ്. പട്ടികജാതി/ ഭിന്നശേഷി വിഭാഗക്കാർക്ക് 1500/- രൂപ നൽകിയാൽ മതി. ബിഡിസ്, ബിഎഫ്ടെക് എന്നിവ രണ്ടിനും ചേർത്ത് അപക്ഷിക്കാൻ യഥാക്രമം 4500/-, 2250/- രൂപ അടയ്ക്കണം. ജനുവരി 3 നു ശേഷം 5000/- രൂപ ലേറ്റ് ഫീ കൂടിയടച്ച് ജനുവരി 8വരെയും അപേക്ഷിക്കാവുന്നതാണ്. പ്രവേശനപരീക്ഷയ്ക്ക് എറണാകുളം, കോഴിക്കോട്, കണ്ണൂർ, കോയമ്പത്തൂർ, ബെംഗളൂരു, ചെന്നൈ, മുംബൈ, ന്യൂഡൽഹി അടക്കം 60 കേന്ദ്രങ്ങളുണ്ട്.
advertisement
വിവിധ പ്രോഗ്രാമുകൾ
1. ബാച്‌ലർ ഓഫ് ഡിസൈൻ (ബിഡിസ്): 4 വർഷമാണ് കാലാവധി. ഫാഷൻ / ലെതർ / അക്‌സസറി / ടെക്‌സ്‌റ്റൈൽ / നിറ്റ്‌വെയർ ഡിസൈൻ / ഫാഷൻ കമ്യൂണിക്കേഷൻ എന്നീ മേഖലകളിൽ സ്പെഷ്യലൈസേഷനുണ്ട്. പ്ലസ്ടുവാണ് അടിസ്ഥാനയോഗ്യത.
2. ബാച്‌ലർ ഓഫ് ഫാഷൻ ടെക്‌നോളജി (ബിഎഫ്ടെക്): 4 വർഷമാണ് കാലാവധി. മാത്‌സും ഫിസിക്സും അടങ്ങിയ പ്ലസ്‌ടു
യോഗതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.
3. മാസ്‌റ്റർ ഓഫ് ഡിസൈൻ (എംഡിസ്): 2 വർഷമാണ് കാലാവധി. സർവകലാശാലാ ബിരുദമോ എൻഐഡിയിലെയോ എൻഐഎഫ്‌ടിയിലെയോ 3 വർഷത്തിൽ കുറയാത്ത ഡിപ്ലോമയോ ഉള്ളവർക്ക് അപേക്ഷിക്കാം. ഡിസൈന്റെ അടിസ്‌ഥാനപാഠങ്ങൾ അറിഞ്ഞിരിക്കണമെന്ന നിബന്ധനയുണ്ട്.
advertisement
4. മാസ്‌റ്റർ ഓഫ് ഫാഷൻ മാനേജ്‌മെന്റ് (എംഎഫ്എം): 2 വർഷമാണ് കാലാവധി. സർവകലാശാലാ ബിരുദമോ എൻഐഡിയിലെയോ എൻഐഎഫ്‌ടിയിലെയോ 3 വർഷത്തിൽ കുറയാത്ത ഡിപ്ലോമയോ ഉള്ളവർക്ക് അപേക്ഷിക്കാം.
5. മാസ്‌റ്റർ ഓഫ് ഫാഷൻ ടെക്‌നോളജി (എംഎഫ്ടെക്): 2 വർഷമാണ് കാലാവധി. എൻഐഎഫ്ടിയിലെ ബിഎഫ്ടെക്, അഥവാ ഏതെങ്കിലും ബിടെക് ബിരുദമാണ് അടിസ്ഥാനയോഗ്യത.
കേരളത്തിലെ കണ്ണൂർ കാമ്പസ്
കണ്ണൂരിലെ നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ ഫാഷൻ / ടെക്‌സ്‌റ്റൈൽ / നിറ്റ്‌വെയർ ഡിസൈൻ/ ഫാഷൻ കമ്യൂണിക്കേഷൻ എന്നീ സ്പെഷ്യെലൈസേഷനുകളിൽ ബിഡിസ് ബിരുദമുണ്ട്. ഇതു കൂടാതെ, അപ്പാരൽ പ്രൊഡക്‌ഷനിൽ ബിഎഫ്‌ടെക്, ഡിസൈൻ / ഫാഷൻ മാനേജ്‌മെന്റ് എന്നിവയാൽ മാസ്റ്റർ ബിരുദ
advertisement
പ്രോഗ്രാമുകളും ഉണ്ട്. ഓരോ കോഴ്സിനും 34 സീറ്റ് വീതമാണ് ഉള്ളത്.
അഡ്രസ്സ്: NIFT, Dharmasala, Mangattuparamba, Kannur – 670 562
ഫോൺ: 0497 2784780.
തെരഞ്ഞെടുപ്പ് രീതി
ബിഡിസ് തെരഞ്ഞെടുപ്പ്, ജനറൽ എബിലിറ്റി ടെസ്റ്റ് (GAT), ക്രിയേറ്റിവ് എബിലിറ്റി ടെസ്റ്റ് (CAT), സിറ്റുവേഷൻ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ്. ബിഎഫ്ടെക്: GAT-A, GAT-B എന്നിവയുടേയും ബിഡിസിനും ബിഎഫ്ടെക് നും അപേക്ഷിക്കുന്നവർക്ക് GAT-A, CAT, സിറ്റുവേഷൻ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് .
advertisement
എംഡിസ് ന് GAT, CAT, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലും
എംഎഫ്ടെക് / എംഎഫ്എം എന്നീ ബിരുദാനന്തര ബിരുദ
പ്രോഗ്രാമുകൾക്ക് GAT, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലുമാണ് തെരഞ്ഞെടുപ്പ്. GAT കംപ്യൂട്ടർ അധിഷ്ഠിതമായും CAT എഴുത്തു പരീക്ഷയുമായാണ് , നടത്തുക. ഒബ്ജക്ടീവ് ടെസ്റ്റിൽ തെറ്റിനു മാർക്ക് കുറയ്ക്കും. സിറ്റുവേഷൻ ടെസ്റ്റിൽ തന്നിരിക്കുന്ന സാധനങ്ങൾകൊണ്ട് ഭാവനാപൂർണമായി മോഡലുണ്ടാക്കാൻ ആവശ്യപ്പെടും.
ഓൺലൈൻ അപേക്ഷ സമർപ്പണത്തിന്: https://www.nift.ac.in/admission
ഫോൺ: 011-40759000
തയാറാക്കിയത് : ഡോ ഡെയ്സൻ പാണേങ്ങാടൻ
advertisement
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
December 16, 2023 5:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ പഠിക്കണോ? ഇപ്പോള്‍ അപേക്ഷിക്കാം