കേംബ്രിഡ്ജ് ഉന്നത വിദ്യാഭ്യാസ സമിതിയിലെ ആദ്യ ഇന്ത്യക്കാരി; ആസാം സ്വദേശിനി ഉപാസന മഹന്ത

Last Updated:

ആഗോളതലത്തില്‍ തന്നെ പ്രശസ്തമായ കേംബ്രിഡ്ജ് ഉന്നതവിദ്യാഭ്യാസ സമിതിയിലേക്ക് എത്തുന്ന ആദ്യ ഇന്ത്യന്‍ പ്രതിനിധിയാണ് ഡോ. ഉപാസന മഹന്ത

ഉപാസന മഹന്ത
ഉപാസന മഹന്ത
കേംബ്രിഡ്ജ് സര്‍വകലാശാലയുടെ ഉന്നത വിദ്യാഭ്യാസ സമിതിയിലേക്ക് ആദ്യമായി ഒരു ഇന്ത്യക്കാരി. ആസാമിലെ ഒപി ജിന്‍ഡല്‍ യൂണിവേഴ്‌സിറ്റിയില്‍ ഡീന്‍ ആയ പ്രൊഫസര്‍ ഉപാസന മഹന്തയാണ് കേംബ്രിഡ്ജ് ഇന്റര്‍നാഷണല്‍ രൂപീകരിച്ച സ്ട്രാറ്റജിക് ഹയര്‍ എജ്യൂക്കേഷന്‍ അഡ്വൈസറി കൗണ്‍സിലിലേക്ക് (എസ്എച്ച്ഇഎസി) നിയമിക്കപ്പെട്ടത്.
ആഗോളതലത്തില്‍ തന്നെ പ്രശസ്തമായ കേംബ്രിഡ്ജ് ഉന്നതവിദ്യാഭ്യാസ സമിതിയിലേക്ക് എത്തുന്ന ആദ്യ ഇന്ത്യന്‍ പ്രതിനിധിയാണ് ഡോ. ഉപാസന മഹന്ത. ലോകത്തിലെ തന്നെ പ്രമുഖ സര്‍വകലാശാലകളില്‍ നിന്നുള്ള മുതിര്‍ന്ന അംഗങ്ങള്‍ അടങ്ങുന്ന സമിതിയാണിത്. ഓക്‌സ്‌ഫോര്‍ഡ് സർവകലാശാല, മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി), കേംബ്രിഡ്ജ് സർവകലാശാല, ടൊറന്റോ സർവകലാശാല, മോനാഷ് സർവകലാശാല തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ ഈ സമതിയില്‍ ഉള്‍പ്പെടുന്നു.
കേംബ്രിഡ്ജ് യോഗ്യതകള്‍ ആഗോളതലത്തില്‍ എങ്ങനെ അംഗീകരിക്കപ്പെടുന്നുവെന്നും ആഗോള ഉന്നത വിദ്യാഭ്യാസ സംവിധാനങ്ങളിലുടനീളം എങ്ങനെ സംയോജിപ്പിക്കപ്പെടുന്നുവെന്നും സംബന്ധിച്ച ഉള്‍ക്കാഴ്ചകളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഈ സമിതി വാഗ്ദാനം ചെയ്യുന്നു.
advertisement
അക്കാദമിക് രംഗത്ത് ഡോ. ഉപാസന മഹന്തയുടെ സംഭവനകള്‍ക്കുള്ള അംഗീകാരം കൂടിയാണ് കേംബ്രിഡ്ജ് സമിതിയിലേക്കുള്ള അവരുടെ നിയമനം. അന്താരാഷ്ട്ര വിദ്യാഭ്യാസ നയവും അംഗീകൃത ചട്ടക്കൂടുകളും ഒരുക്കുന്നതിലുള്ള ഇന്ത്യയുടെ വളര്‍ന്നുവരുന്ന പ്രാതിനിധ്യത്തെയും ഇത് പ്രതിഫലിപ്പിക്കുന്നു. ആഗോള വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയുടെ ശബ്ദം ഉയര്‍ത്തുന്നതില്‍ ഒരു പ്രധാന ചുവടുവെപ്പാകും ഇവരുടെ നിയമനം.
ആസാമിലെ ശിവസാഗറില്‍ നിന്നുള്ള ഉപാസന മഹന്ത ഡല്‍ഹി സര്‍വകലാശാല, ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെഎന്‍യു), കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ സർവകലാശാല എന്നിവിടങ്ങളില്‍ നിന്നുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്.
advertisement
മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ (ടിഐഎസ്എസ്) മുമ്പ് ഫാക്കല്‍റ്റി അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ നിയമം, ലിംഗഭേദം, സാമൂഹിക നീതി എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പഠനങ്ങളും ഉപാസന മഹന്ത നടത്തിയിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Career/
കേംബ്രിഡ്ജ് ഉന്നത വിദ്യാഭ്യാസ സമിതിയിലെ ആദ്യ ഇന്ത്യക്കാരി; ആസാം സ്വദേശിനി ഉപാസന മഹന്ത
Next Article
advertisement
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ  ആശുപത്രിയിലെത്തിച്ച് KSRTC  ബസ് ഡ്രൈവറും കണ്ടക്ടറും
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് KSRTC ബസ് ഡ്രൈവറും കണ്ടക്ടറും
  • തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി

  • കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

  • ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്

View All
advertisement