സ്റ്റാർട്അപ്പ് തുടങ്ങാൻ ആ​ഗ്രഹമുണ്ടോ? ലോകത്തിലെ മികച്ച ഫെലോഷിപ്പ് പ്രോഗ്രാമുകൾ ഇതാ

Last Updated:

പ്രോ​ഗ്രാമുകളെക്കുറിച്ച് വിശദമായി അറിയാം

ഇന്ത്യയുൾപ്പെടെയുള്ള പല രാജ്യങ്ങളും പുതിയ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിന്റെയും സംരംഭകകത്വത്തിന്റെയുമൊക്കെ സാധ്യതകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. വിവിധ രാജ്യങ്ങളും സർവകലാശാലകളും യുവാക്കൾക്ക് ഒരു ബിസിനസ് തുടങ്ങുന്നതിനാവശ്യമായ പരിശീലനവും മെന്റർഷിപ്പും ഇൻകുബേഷൻ പ്രോഗ്രാമുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. അത്തരം ചില പ്രോ​ഗ്രാമുകളെക്കുറിച്ച് വിശദമായി അറിയാം.
1. കമ്മ്യൂണിറ്റി ഇന്നവേറ്റർ ഫെലോഷിപ്പ് പ്രോഗ്രാം (COMMUNITY INNOVATOR FELLOWSHIP PROGRAM)
കേന്ദ്രസർക്കാരിന്റെ വിദഗ്ദ്ധോപദേശക സമിതിയായ നീതി ആയോഗിന്റെ അടൽ ഇന്നൊവേഷൻ മിഷന്റെ കീഴിലുള്ള ഒരു പ്രോഗ്രാമാണ് ഈ ഫെലോഷിപ്പ്. ഇത് ഒരു വർഷത്തെ പ്രോ​ഗ്രാമാണ്. സംരംഭകത്വത്തിനു വേണ്ട കഴിവുകളെക്കുറിച്ചും മറ്റും ഇതിലൂടെ പരിശീലനം നൽകും. സംരംഭം തുടങ്ങാൻ വേണ്ട ഫണ്ടും അവസരങ്ങളും ഈ ഫെലോഷിപ്പ് പ്രോഗ്രാം വാ​ഗ്ദാനം ചെയ്യുന്നുണ്ട്. കമ്മ്യൂണിറ്റി ഡെലവപ്മെന്റുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പിൽ പ്രവർത്തിക്കാൻ ആ​ഗ്രഹവും ഇതു സംബന്ധിച്ച് സ്വന്തമായി ആശയങ്ങളും ഉള്ള വ്യക്തികൾക്ക് ഈ ഫെല്ലോഷിപ്പ് പ്രോ​ഗ്രാമിലേക്ക് അപേക്ഷിക്കാം.
advertisement
അപേക്ഷകർ 18നും 35നും ഇടയിൽ പ്രായമുള്ളവരും ബാച്ചിലേഴ്സ് ബിരുദമോ ഡിപ്ലോമയോ ഉള്ളവരും ആയിരിക്കണം. അപേക്ഷകർക്ക് ഇന്റർമീഡിയറ്റ് തലത്തിൽ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവും ഉണ്ടായിരിക്കണം. അപേക്ഷകർ നൂതന ആശയങ്ങൾ ഉള്ളവരും, പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള കഴിവുള്ളവരും ആയിരിക്കണം. https://aim.gov.in/acic-fellowship.php എന്ന വെബ്സൈറ്റ് വഴി ഈ ഫെല്ലോഷിപ്പിന് അപേക്ഷിക്കാം.
2. ഒഡീസിയ ബിസിനസ് ഇൻകുബേഷൻ സ്കോളർഷിപ്പ് (ODYSSEA BUSINESS INCUBATION SCHOLARSHIP)
ഗ്രീസിൽ ഒരു ബിസിനസ് സ്ഥാപിക്കാൻ സംരംഭകരെ സഹായിക്കുന്നതിനുള്ള ഒരു ബിസിനസ് ഇൻകുബേഷൻ സ്കോളർഷിപ്പാണിത്. നെക്സ്റ്റ് ഫാബ് ഫൗണ്ടേഷനാണ് സ്കോളർഷിപ്പിന് ധനസഹായം നൽകുന്നത്. സംരംഭകത്വ കഴിവുകൾ, മെന്ററിംഗ്, കോ-വർക്കിംഗ്, ബിസിനസ് സപ്പോർട്ട് സേവനങ്ങൾ, നെറ്റ്‌വർക്കിംഗ്, ഫണ്ടിംഗ് അവസരങ്ങൾ എന്നിവയെല്ലാം സംബന്ധിച്ച് ഇതിൽ പരിശീലനം നൽകും. സംരംഭക ആശയങ്ങൾ ഉള്ളവർക്കും പുതിയതായി സ്റ്റാർട്ടപ്പുകൾ തുടങ്ങിയവർക്കും ഈ പ്രോ​ഗ്രാമിലേക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
advertisement
ആവശ്യമെങ്കിൽ ഗ്രീക്ക് ഭാഷയിൽ ചെറിയ അറിവും ഉണ്ടായിരിക്കണം. മൾട്ടി-ലെവൽ തിരഞ്ഞെടുക്കൽ പ്രക്രിയയാണ് ഈ പ്രോ​ഗ്രാമിന്റേത്. അപേക്ഷകർ ആദ്യം വ്യക്തികളായോ ചെറിയ ഗ്രൂപ്പായോ രജിസ്റ്റർ ചെയ്യണം. ഷോർട്ട്‌ലിസ്റ്റ് ചെയ്ത അപേക്ഷകരെ 16 മണിക്കൂർ ഉള്ള അടിസ്ഥാന പരിശീലനത്തിനായി വിളിക്കും. ഇവരുടെ പ്രകടനത്തെ അടിസ്ഥാനമാക്കി, ഒരു വർഷത്തെ ഇൻകുബേഷൻ പ്രോഗ്രാമിലേക്ക് ഉദ്യോഗാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും. https://odyssea.com/en/incubation-entrepreneurship-scholarship/ എന്ന വെബ്സൈറ്റ് വഴി ഈ പ്രോ​ഗ്രാമിന് അപേക്ഷിക്കാം.
3. സ്റ്റാർട്ട് ഫെല്ലോഷിപ്പ് (START FELLOWSHIP)
സ്വിറ്റ്സർലണ്ടിലെ സ്റ്റാർട്ട് ഫെലോഷിപ്പിൽ പങ്കെടുക്കുന്നവർക്ക് നിക്ഷേപകരുമായി ഓൺലൈനായും ഓഫ്‌ലൈനായും സെഷനുകൾ ഉണ്ടാകും. കൂടാതെ, സെന്റ് ഗാലൻ സർവകലാശാലയുടെ ക്ലാസുകളിൽ പങ്കെടുക്കാനും ഫണ്ടിംഗ് അവസരങ്ങൾ കണ്ടെക്കാനും ആശയങ്ങളെ സ്റ്റാർട്ടപ്പാക്കി മാറ്റാനും കഴിയും. അവസാന ഘട്ടത്തിലേക്ക് കടക്കുന്നവർക്ക് സ്വിറ്റ്സർലൻഡ് സന്ദർശിക്കാനും സ്റ്റാർട്ടപ്പ് വികസിപ്പിക്കാനുമായുള്ള നാല് മാസത്തെ സ്കോളർഷിപ്പ് ലഭിക്കും. യാത്ര, ജീവിതച്ചെലവ്, ഇൻഷുറൻസ് എന്നിവയുൾപ്പെടെ എല്ലാ ചെലവുകളും ഇതിൽ ഉൾപ്പെടും. 25 വയസിന് താഴെയുള്ള വിദ്യാർത്ഥികൾക്ക് ഈ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.
advertisement
തിരഞ്ഞെടുക്കൽ പ്രക്രിയ: എട്ട് ആഴ്ചത്തെ ഇൻകുബേറ്റർ പ്രോഗ്രാമിൽ ഓൺലൈനായി പങ്കെടുക്കാൻ അപേക്ഷകർക്ക് അവസരം ലഭിക്കും. തിരഞ്ഞെടുത്ത 35 പേർക്ക് പിന്നീട് സ്വിറ്റ്സർലൻഡിലെ ഓൺ-ബോർഡിംഗ് പ്രോഗ്രാമിൽ പങ്കെടുക്കാം. അവസാന ഘട്ടത്തിൽ, ഉദ്യോഗാർത്ഥികൾക്ക് പ്രൊഫഷണൽ മെന്റർഷിപ്പ്, കോച്ചിംഗ്, വർക്ക് ഷോപ്പ് സെഷനുകൾ എന്നിവയും 30,000 ഡോളർ വരെ സ്റ്റൈപൻഡും ലഭിക്കും. https://www.startglobal.org/start-fellowship
4. ഗ്രീൻപാൽ ബിസിനസ് സ്കോളർഷിപ്പ് (GREENPAL BUSINESS SCHOLARSHIP)
സ്റ്റാർട്ട്-അപ്പ് തുടങ്ങാൻ ആ​ഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കോ അല്ലെങ്കിൽ ഒരു ബിസിനസ്സ് പ്ലാൻ ഉള്ള വിദ്യാർത്ഥികൾക്കോ മാർഗനിർദേശവും ഫണ്ടിങ്ങും നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് ഗ്രീൻപാൽ ബിസിനസ് സ്കോളർഷിപ്പ് ആരംഭിച്ചത്. ഈ സ്കോളർഷിപ്പ് എല്ലാ വർഷവും വിദ്യാർത്ഥികൾക്ക് ധനസഹായവും സംരംഭകരാകാനുള്ള പിന്തുണയും വാഗ്ദാനം ചെയ്യുന്നു. യുഎസ് ആസ്ഥാനമായുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി ഈ ഫണ്ട് ഉപയോഗിക്കേണ്ടതുണ്ട്.
advertisement
ആർക്കൊക്കെ അപേക്ഷിക്കാം: കോളേജിൽ പഠിക്കുമ്പോൾ തന്നെ ഒരു ചെറുകിട ബിസിനസ് സംരംഭം ആരംഭിച്ചവരോ അല്ലെങ്കിൽ ബിസിനസ് പ്ലാൻ ഉള്ള വിദ്യാർത്ഥികൾക്കോ ഈ പ്രോ​ഗ്രാമിലേക്ക് അപേക്ഷിക്കാം.
തിരഞ്ഞെടുക്കൽ പ്രക്രിയ: അപേക്ഷകരെ അവരുടെ ബിസിനസ്സ് പ്ലാൻ അവതരിപ്പിക്കാനായി തിരഞ്ഞെടുക്കും. ഇവർ ഹൈസ്കൂളിലോ കോളേജിലോ ബിസിനസോ ബിസിനസ് സംബന്ധമായ വിഷയങ്ങളോ പഠിച്ചിട്ടുള്ളവരും ഉയർന്ന ​ഗ്രേഡ് ലഭിച്ചിട്ടുള്ളവരും ആയിരിക്കണം.
https://www.yourgreenpal.com/scholarship എന്ന വെബ്സൈറ്റ് വഴി ഈ പ്രോ​ഗ്രാമിന് അപേക്ഷിക്കാം.
5. സാവി ഫെലോഷിപ്പ് (SAVVY FELLOWSHIP)
ഇത് ഒരു ഓൺലൈൻ മെന്റർഷിപ്പ് പ്രോഗ്രാമാണ്. 12 ആഴ്‌ച പരിശീലനമാണ് ഈ പ്രോ​ഗ്രാമിന്റെ ഭാ​ഗമായി ഉണ്ടാകുക. ഒരു സംരംഭം ആരംഭിക്കുന്നതിനെക്കുറിച്ചും വികസിപ്പിക്കുന്നതിനെക്കുറിച്ചും സ്കെയിൽ ചെയ്യുന്നതിനെക്കുറിച്ചും ഇതിൽ പഠിപ്പിക്കും. സ്റ്റാർട്ടപ്പിന് അനുയോജ്യമായ മെന്റർഷിപ്പും നൽകും. പോസ്റ്റ് ഫെലോഷിപ്പ് പിന്തുണയും ഈ പ്രോ​ഗ്രാം വാഗ്ദാനം ചെയ്യുന്നുണ്ട്. ഏതു രാജ്യത്തും ഉള്ളവർക്ക് ഫെലോഷിപ്പിന് അപേക്ഷിക്കാം. 18 മുതൽ 40 വയസ് വരെയാണ് പ്രായപരിധി. https://savvyfellows.com/apply/ എന്ന വെബ്സൈറ്റ് വഴി ഈ പ്രോ​ഗ്രാമിന് അപേക്ഷിക്കാം.
advertisement
6. ബുദ്ധ ഫെലോഷിപ്പ് പ്രോഗ്രാം (BUDDHA FELLOWSHIP PROGRAMME)
വികസനവുമായി ബന്ധപ്പെട്ട മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് മാർഗനിർദേശം നൽകാനാണ് ഈ മെന്റർഷിപ്പ് പ്രോഗ്രാം ലക്ഷ്യമിടുന്നത്. കൃഷി, ഉപജീവനമാർഗം, ആരോഗ്യം, പരിസ്ഥിതി തുടങ്ങിയ മേഖലകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഏതൊരു സ്റ്റാർട്ടപ്പിനും ഈ ഫെലോഷിപ്പ് പ്രോ​ഗ്രാമിലേക്ക് അപേക്ഷിക്കാം. ഇതൊരു നോൺ റെസിഡൻഷ്യൽ പ്രോഗ്രാമാണ്. 24 മാസത്തെ പ്രോ​ഗ്രാമിന്റെ ഭാ​ഗമായി വിദഗ്ധരിൽ നിന്നുള്ള മാർഗനിർദേശം, ഗ്രാമീണ പ്രദേശത്തെ ജനങ്ങളുമായുള്ള കൂടിക്കാഴ്ച, ഫണ്ടിംഗ് അവസരങ്ങൾ എന്നിവയെല്ലാം ലഭിക്കും.
സമൂഹത്തിലെ ദുർബലരായ വിഭാ​ഗങ്ങളെ നേരിട്ട് പിന്തുണയ്ക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. സ്ത്രീകൾ, ദളിത്, ആദിവാസി സംരംഭകർ എന്നിവർക്കായി പ്രവർത്തിക്കുന്നവർക്ക് മുൻഗണന നൽകും. പ്രായപരിധി ഇല്ലെങ്കിലും 22-നും 30 തിനും വയസിനിടയിലുള്ളവർക്ക് മുൻഗണന നൽകും.
advertisement
തിരഞ്ഞെടുക്കൽ പ്രക്രിയ: എല്ലാ വർഷവും പരമാവധി 29 പേരെയേ ഈ ഫെലോഷിപ്പ് പ്രോ​ഗ്രാമിലേക്ക് തിരഞ്ഞെടുക്കുകയുള്ളൂ. ഉദ്യോഗാർത്ഥികളുടെ ആശയങ്ങൾ, കഴിവുകൾ, പൈലറ്റ് ടെസ്റ്റിംഗ് എന്നിവയെ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. രണ്ടാം ഘട്ടത്തിൽ ഒരു സ്ഥാപനവുമായി സഹകരിച്ച് ഒരു എന്റർപ്രൈസ് സ്ഥാപിക്കുകയും പ്രവർത്തിപ്പിക്കുകയും വേണം. https://www.thebuddhainstitute.org/campaign/ എന്ന വെബ്സൈറ്റ് വഴി ഈ പ്രോ​ഗ്രാമിന് അപേക്ഷിക്കാം.
ഫെലോഷിപ്പുകൾക്ക് പുറമേയുള്ള പ്രോ​ഗ്രാമുകൾ
സർക്കാർ കോളേജുകളും പ്രീമിയം ഐഐടികളും ഐഐഎമ്മുകളും മാത്രമല്ല, നിരവധി സ്വകാര്യ സർവ്വകലാശാലകളും കോളേജുകളും ഇത്തരം പ്രോ​ഗ്രാമുകൾ വാ​ഗ്ദാനം ചെയ്യുന്നുണ്ട്. സ്റ്റാർട്ടപ്പുകളെയും സംരംഭകരെയും പിന്തുണക്കുന്നതിനായുള്ള എൽപിയു സ്‌കോളർഷിപ്പ്, അമിറ്റി യൂണിവേഴ്‌സിറ്റിയുടെ അമിറ്റി ഇന്നൊവേഷൻ ഇൻകുബേറ്റർ, അമൃത വിശ്വവിദ്യാപീഠത്തിന്റെ അമൃത ടെക്‌നോളജി ബിസിനസ് ഇൻകുബേറ്റർ, ഹൈദരാബാദിലെ വാധ്വാനി സെന്റർ ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് എന്നിവ ഇക്കൂട്ടത്തിൽ ഏറെ ജനപ്രിയമായവയാണ്.
മുഴുവൻ സമയ ഫെലോഷിപ്പുകൾ കൂടാതെ, യൂണിവേഴ്സിറ്റി സ്റ്റാർട്ടപ്പ് വേൾഡ് കപ്പ്, സിറ്റിസൺ എന്റർപ്രണർഷിപ്പ് മത്സരം, ഗ്ലോബൽ സ്റ്റുഡന്റ് എന്റർപ്രണർഷിപ്പ് അവാർഡുകൾ, എഡിസൺ അവാർഡുകൾ, സൈലം ഗ്ലോബൽ ഇന്നൊവേഷൻ ചലഞ്ച്, സ്റ്റാർട്ട്-അപ്പ് സ്റ്റുഡന്റ്സ് തുടങ്ങി യുവ സംരംഭകർക്കായി അന്താരാഷ്ട്ര തലത്തിൽ പ്രശസ്തമായ നിരവധി മത്സരങ്ങളും ഉണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Career/
സ്റ്റാർട്അപ്പ് തുടങ്ങാൻ ആ​ഗ്രഹമുണ്ടോ? ലോകത്തിലെ മികച്ച ഫെലോഷിപ്പ് പ്രോഗ്രാമുകൾ ഇതാ
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement