കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇനി തട്ടിപ്പിനിരയാകാതിരിക്കാന്‍ പുതിയ വിസാ നിയമം

Last Updated:

കാനഡ ഇമിഗ്രേഷന്‍ വകുപ്പ് മന്ത്രി മാര്‍ക്ക് മില്ലര്‍ ആണ് സ്റ്റുഡന്റ് വിസ സംബന്ധിച്ച പുതിയ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
സ്റ്റുഡന്റ് വിസ തട്ടിപ്പ് തടയാന്‍ പുതിയ വിസാ നിയമവുമായി കാനഡ. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കാനഡ പരിധി ഏര്‍പ്പെടുത്തിയിട്ടില്ല. കാനഡ ഇമിഗ്രേഷന്‍ വകുപ്പ് മന്ത്രി മാര്‍ക്ക് മില്ലര്‍ ആണ് സ്റ്റുഡന്റ് വിസ സംബന്ധിച്ച പുതിയ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. നിയമനാസൃതമായി വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയുള്ളതാണ് പുതിയ നിയമങ്ങൾ. ഇതനുസരിച്ച് 2023 ഡിസംബര്‍ 1 മുതല്‍ പുതുക്കിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും.
കാനഡയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനത്തിന് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികളുടെ ലെറ്റര്‍ ഓഫ് അക്‌സപ്റ്റന്‍സ്, ഇമിഗ്രേഷന്‍, റെഫ്യൂജി ആൻഡ് സിറ്റസൻഷിപ്പ് കാനഡ അഥവാ ഐആര്‍സിസി (IRCC) പരിശോധിക്കും. ഈ പുതിയ നിയന്ത്രണം വ്യാജ ലെറ്റര്‍ ഓഫ് അക്‌സ്പറ്റന്‍സ് തട്ടിപ്പുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ സംരക്ഷിക്കും. 2024 സെമസ്റ്ററോടെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച സേവനവും പിന്തുണയും ഉറപ്പാക്കുന്നതില്‍ മികവ് പുലര്‍ത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതികളും ഐആര്‍സിസി നടപ്പാക്കും.
advertisement
കൂടാതെ വരും മാസങ്ങളില്‍ പോസ്റ്റ്-ഗ്രാജ്യുവേഷന്‍ വര്‍ക്ക് പെര്‍മിറ്റ് പദ്ധതിയുടെ മാനദണ്ഡങ്ങളെ ഐആര്‍സിസി വിലയിരുത്തും. ഇവയ്ക്കാവശ്യമായ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെപ്പറ്റിയും ആലോചിക്കുമെന്നാണ് വിവരം. വിദ്യാര്‍ത്ഥികളെ തട്ടിപ്പില്‍ നിന്ന് രക്ഷിക്കാനും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച സേവനം നല്‍കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംരക്ഷിക്കാനുമാണ് ഈ പരിഷ്‌കാരം നടപ്പിലാക്കുന്നതെന്ന് കനേഡിയന്‍ വൃത്തങ്ങള്‍ അറിയിച്ചു.
” കാനഡയില്‍ പഠനം തുടരുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച അനുഭവം നല്‍കുകയെന്നത് ഒരു വലിയ ഉത്തരവാദിത്തമാണ്. വിദ്യാര്‍ത്ഥികളെ സംരക്ഷിച്ച് അവരെ തട്ടിപ്പിനിരയാക്കുന്നവരെ ഒഴിവാക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു. അതിലൂടെ കാനഡയുടെ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് പ്രോഗ്രാം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ പഠനാന്തരം ഇവിടെ ജോലി ചെയ്യുകയോ അല്ലെങ്കില്‍ നാട്ടിലേക്ക് തിരികെ പോകുകയോ ചെയ്യുന്നു. എന്നാല്‍ കാനഡയിലെ വിദ്യാര്‍ത്ഥിയെന്ന നിലയില്‍ അവരുടെ സമയം അവരുടെ വളര്‍ച്ചയ്ക്ക് വേണ്ടി പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,’ മില്ലര്‍ പറഞ്ഞു
advertisement
ഇക്കഴിഞ്ഞ ജൂണില്‍ കാനഡ ബോര്‍ഡര്‍ സര്‍വ്വീസസ് ഏജന്‍സിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരു ഐആര്‍സിസി ടാസ്‌ക് ഫോഴ്‌സിനെ നിയമിച്ചിരുന്നു. വ്യാജ അഡ്മിഷന്‍ ലെറ്ററുകള്‍ കണ്ടെത്തി പരിശോധിക്കുകയെന്നത് ലക്ഷ്യമിട്ടായിരുന്നു ഈ ഫോഴ്‌സിനെ നിയമിച്ചത്. 2023 ഒക്ടോബര്‍ വരെ പരിശോധിച്ച 103 കേസുകളില്‍ 63 പേര്‍ നിയമാനുസൃത വിദ്യാര്‍ത്ഥികളാണ് സ്ഥിരീകരിച്ചു. എന്നാല്‍ അതില്‍ 40 പേര്‍ നിയമാനുസൃത വിദ്യാര്‍ത്ഥികളല്ലെന്നും കണ്ടെത്തി. ഇത്തരത്തില്‍ നിരവധി കേസുകളാണ് പരിഹരിക്കാനുള്ളത്.
മലയാളം വാർത്തകൾ/ വാർത്ത/Career/
കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇനി തട്ടിപ്പിനിരയാകാതിരിക്കാന്‍ പുതിയ വിസാ നിയമം
Next Article
advertisement
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
  • ഷാഫിക്കെതിരെ തെളിവുകളും പരാതിയുമായി പെൺകുട്ടി രംഗത്തെത്തുമെന്ന് ഷാനിബ്.

  • പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകൾ കൈവശമുണ്ടെന്ന് ഷാനിബ്.

  • പാലക്കാട് ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഷാനിബിനെ കോൺഗ്രസ് പുറത്താക്കി.

View All
advertisement