'അ..ആ..ഇ..ഈ' ഒന്നാം ക്ലാസിൽ അക്ഷരമാല പഠിപ്പിക്കും; സംസ്ഥാനത്തെ സ്കൂൾ പാഠ്യപദ്ധതി ചട്ടക്കൂട് പരിഷ്കരിച്ചു

Last Updated:

ഒന്നാം ക്ലാസില്‍ തന്നെ കുട്ടികള്‍ മലയാള ഭാഷ എഴുതാനും വായിക്കാനും പഠിച്ചിരിക്കണമെന്ന സര്‍ക്കാര്‍ നിലപാടിനെ തുടര്‍ന്നാണ് പരിഷ്കരണം

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാര്‍ സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഒന്നാം ക്ലാസില്‍ മലയാളം അക്ഷരമാല പഠിപ്പിക്കുന്നതില്‍ ഇനി മുടക്കമുണ്ടാകില്ല. മുന്‍പത്തെ പോലെ അക്ഷരമാല പഠിപ്പിക്കാനായി സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരണത്തിന് എന്‍സിആര്‍ടി രൂപം നല്‍കിയ ചട്ടക്കൂട് പരിഷ്കരിച്ചു. ഒന്നാം ക്ലാസില്‍ തന്നെ കുട്ടികള്‍ മലയാള ഭാഷ എഴുതാനും വായിക്കാനും പഠിച്ചിരിക്കണമെന്ന സര്‍ക്കാര്‍ നിലപാടിനെ തുടര്‍ന്നാണ് പരിഷ്കരണം. നിലവിലെ പാഠ്യപദ്ധതി പ്രകാരം കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസില്‍ മലയാളം അക്ഷരമാല പ്രത്യേകം പഠിപ്പിക്കുന്നില്ല. ഇതിന് പുറമെ പാഠപുസ്തകങ്ങളില്‍ നിന്ന് അക്ഷരമാല ഒഴിവാക്കുകയും ചെയ്തു.
മലയാള ഭാഷാ സ്നേഹികളുടെ നിരന്തരമായ ആവശ്യപ്രകാരം കഴിഞ്ഞ അധ്യയന വര്‍ഷം മുതല്‍ ഒന്ന്, രണ്ട് ക്ലാസുകളിലെ മലയാളം പാഠപുസ്തകങ്ങളില്‍ അക്ഷരമാല ഉള്‍പ്പെടുത്താന്‍ മന്ത്രി വി.ശിവന്‍കുട്ടി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പാഠ്യപദ്ധതി പരിഷ്കരണത്തിനായി തയ്യാറാക്കിയ ചട്ടക്കൂടിന്‍റെ കരട് രൂപത്തിലും അക്ഷരമാല പഠനം ആവശ്യമില്ലെന്ന സമീപനമായിരുന്നു സ്വീകരിച്ചിരുന്നത്.
കേട്ടും സംസാരിച്ചും എഴുതിയും വായിച്ചു പഠിക്കുന്നതാണ് ഭാഷാ പഠനത്തിന്‍റെ ശാസ്ത്രീയരീതി എന്നതായിരുന്നു ഇവര്‍ കാരണമായി പറഞ്ഞത്. എന്നാല്‍ അടിസ്ഥാനപരമായി അക്ഷരം പഠിക്കാതെ എങ്ങനെയാണ് ഭാഷ എഴുതാനും വായിക്കാനും സാധിക്കുകയെന്ന് ഭാഷാ സ്നേഹികളില്‍ നിന്ന് ചോദ്യം ഉയര്‍ന്നു. ഇതിനെ തുടര്‍ന്നാണ് പാഠ്യപദ്ധതി പരിഷ്കരണ ചട്ടക്കൂടില്‍ മാറ്റം വരുത്തിയത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Career/
'അ..ആ..ഇ..ഈ' ഒന്നാം ക്ലാസിൽ അക്ഷരമാല പഠിപ്പിക്കും; സംസ്ഥാനത്തെ സ്കൂൾ പാഠ്യപദ്ധതി ചട്ടക്കൂട് പരിഷ്കരിച്ചു
Next Article
advertisement
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ  ആശുപത്രിയിലെത്തിച്ച് KSRTC  ബസ് ഡ്രൈവറും കണ്ടക്ടറും
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് KSRTC ബസ് ഡ്രൈവറും കണ്ടക്ടറും
  • തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി

  • കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

  • ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്

View All
advertisement