അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ വ്യാജ ഏജന്റുമാരുടെ കെണിയിലകപ്പെടാതിരിക്കാൻ നടപടിയുമായി കാനഡ
- Published by:Sarika KP
- news18-malayalam
Last Updated:
നൂറ് കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഏജന്റുമാരുടെ തട്ടിപ്പിനിരയായതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.
അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ ഏജന്റുമാരുടെ പിടിയില്‍പ്പെട്ട് കബളിപ്പിക്കപ്പെടാതിരിക്കാന്‍ നടപടികള്‍ സ്വീകരിച്ച് കാനഡ. തങ്ങളുടെ അന്താരാഷ്ട്ര വിദ്യാര്‍ഥികളെ സംരക്ഷിക്കുന്നതി നടന്പടികള്‍ സ്വീകരിച്ചതായി കനേഡിയന്‍ കുടിയേറ്റ വിഭാഗം മന്ത്രി മാര്‍ക്ക് മില്ലര്‍ അറിയിച്ചു. നൂറ് കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഏജന്റുമാരുടെ തട്ടിപ്പിനിരയായതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.
ജലന്ധര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രിജേഷ് മിശ്ര എന്നയാള്‍ വഴി കാനഡയിലെത്തിയ വിദ്യാര്‍ഥികളാണ് കബളിപ്പിക്കപ്പെട്ടവരില്‍ അധികവും. ഇയാള്‍ക്കെതിരേ കനേഡിയന്‍ അധികൃതകര്‍ കേസെടുത്തിട്ടുണ്ട്. 2023 ഒക്ടോബര്‍ 13 വരെ നടത്തിയ പരിശോധനയില്‍, 103 അപേക്ഷകളില്‍ 63 അപേക്ഷകള്‍ യഥാര്‍ഥമാണെന്നും 40 എണ്ണം വ്യാജമാണെന്നും കണ്ടെത്തി.
ഇതിനായി സ്വീകരിച്ച പുതിയ പദ്ധതികള്‍ വൈകാതെ നിലവില്‍ വരും. പ്രാരംഭനടപടിയെന്നോണം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള ലെറ്റേഴ്സ് ഓഫ് അക്സപ്റ്റൻസ് (letters of acceptance) പരിശോധിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ലെറ്റേഴ്സ് ഓഫ് അക്സപ്റ്റൻസ് പരിശോധിച്ചതിനു ശേഷം മാത്രമേ, മാത്രമെ സ്റ്റഡി പെര്‍മിറ്റുകള്‍ നല്‍കുകയുള്ളൂ.
advertisement
മിഗ്രേഷന്‍ റെഫൂജീ ആന്‍ഡ് സിറ്റിസെന്‍ഷിപ്പ് കാനഡ (Immigration Refugees and Citizenship Canada (IRCC)) ഒരു ‘അംഗീകൃത സ്ഥാപന’ ചട്ടക്കൂടിന് രൂപം നല്‍കും. ഇത് ബിരുദ, ബിരുദാനന്തര തല കോഴ്‌സുകള്‍ വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങളെ സഹായിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് മികച്ചതും ഗുണമേന്മയുള്ളതുമായ സേവനങ്ങളും, പിന്തുണയും ഉറപ്പാക്കും.
അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ ഏറ്റവും കൂടുതലായി എത്തുന്ന രാജ്യങ്ങളിലൊന്നാണ് കാനഡ. 2022-ല്‍ 5.5 ലക്ഷം അന്താരാഷ്ട്ര വിദ്യാര്‍ഥികളാണ് കാനഡയില്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയത്. ഇന്ത്യയില്‍ നിന്ന് 2.2 ലക്ഷം വിദ്യാര്‍ഥികളാണ് 2022-ല്‍ കാനഡയിലെത്തിയത്.
advertisement
ചില സമയങ്ങളില്‍ ഏജന്റുമാര്‍ ബിരുദാനന്തര ബിരുദ വര്‍ക്ക് പെര്‍മിറ്റിന് അര്‍ഹതയില്ലാത്ത കോഴ്‌സുകളില്‍ പ്രവേശനം നേടുന്നതിന് അന്താരാഷ്ട്ര വിദ്യാര്‍ഥികളെ പ്രേരിപ്പിക്കാറുണ്ട്. ഇത് കാനഡയില്‍ ജോലി നേടുന്നതിനുള്ള സാധ്യത കുറയ്ക്കുന്നതിനൊപ്പം ഭാവിയില്‍ കനേഡിയന്‍ പൗരത്വം നേടാന്‍ ശ്രമിക്കുന്നവരെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. ”അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ കഴിവുറ്റവരും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരുമാണ്. അതിനാല്‍, പഠനത്തിന് ശേഷം കാനഡയില്‍ മികച്ച ജോലി നേടുന്നതിന് അവര്‍ അര്‍ഹരാണ്. വിദ്യാര്‍ഥികളെ സംരക്ഷിച്ചും കപട ഏജന്റുമാരില്‍ നിന്ന് സംരക്ഷണം നല്‍കിയും കാനഡയുടെ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് പ്രോഗ്രാം മെച്ചപ്പെടുത്തും. കാനഡയിലെ പഠനത്തിന് ശേഷം അവര്‍ ഇവിടെ തുടരുകയാണെങ്കിലും തിരികെ നാട്ടിലേക്ക് പോകുകയാണെങ്കിലും അവര്‍ക്കുള്ള പിന്തുണ ഞങ്ങള്‍ തുടരും,” മാര്‍ക്ക് മില്ലര്‍ പറഞ്ഞു.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
October 28, 2023 12:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ വ്യാജ ഏജന്റുമാരുടെ കെണിയിലകപ്പെടാതിരിക്കാൻ നടപടിയുമായി കാനഡ