അറിവിനു വേണ്ടിയുള്ള പഠനം ഇപ്പോള്‍ തൊഴിലിനു വേണ്ടിയുളള പഠനമായി മാറിയിരിക്കുന്നു. അപ്പോള്‍ ഏത് കോഴ്സ് പഠിക്കണം? എന്നത് വളരെ പ്രധാനമാണ്. 2019-ലെ ടോപ് 25 തൊഴില്‍ മേഖലകളെക്കുറിച്ചും പഠനസ്ഥാപനങ്ങളെക്കുറിച്ചും അറിവ് നല്കുന്ന പരമ്പരയുടെ തുടർച്ച.
അഗ്രി, ബിസിനസ്, യോഗ
ആരോഗ്യമേഖലയില്‍ ഭാരതത്തിന്റെ സംഭാവനകളായ ആയുര്‍വേദത്തിനും യോഗയ്ക്കുമെല്ലാം വന്‍ തൊഴില്‍ സാധ്യതകള്‍ ഇന്നുണ്ട്. ഹോളിസ്റ്റിക് തെറപ്പിക്ക് സാധ്യതയേറുമ്പോള്‍ ബി.എ.എം.എസ്, യോഗ കോഴ്സുകള്‍ക്ക് സാധ്യതയേറും,
ജൈവശാസ്ത്ര മേഖലയില്‍ വെറ്ററിനറി സയന്‍സ്, ഫോറസ്ട്രി, ബയോ ഇന്‍ഫര്‍മാറ്റിക്സ്, അഗ്രി ഇക്കണോമിക്സ്, അഗ്രി ബിസിനസ് എന്നിവയ്ക്ക് ചേരാന്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ താല്പര്യപ്പെടും. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്സ്റ്റന്‍ഷന്‍ മാനേജ്മെന്റ്, ആനന്ദിലെ റൂറല്‍ മാനേജ്മെന്റ് പ്രോഗ്രാം, ഐ.ഐ.എം അഹമ്മദാബാദിലെ ഡിഗ്രി ബിസിനസ്, ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബിരുദാനന്തര ബിസിനസ്സ് അനലിറ്റിക്സ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് മാനേജ്മെന്റിലെ ബി.ടെക്ക് പ്രോഗ്രാം ഇവ മികച്ച പ്രോഗ്രാമുകളാണ്.
1. State Ayurveda Colleges
2.Unani College, Markaz Calicut
3. Sidha College, Trivandrum
4. Govt. Homeo Colleges
5. Agricultural University
6. Kerala Veterinary Animal Sciencers University
7. Kerala University for Fisheries & Oceanographic Studies
8. National Institute of Extension Management Rajendranagar, Hyderabad
തുടർന്ന് വായിക്കാൻ:
ഹോസ്പിറ്റാലിറ്റി, ഇ- കൊമേഴ്സ്, സെക്യൂരിറ്റി മാനേജ്മെന്റ് കോഴ്സുകളെ കുറിച്ച് അറിയാം
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.