• HOME
  • »
  • NEWS
  • »
  • career
  • »
  • മികവുള്ള ബിരുദധാരികൾക്കായി ചീഫ് മിനിസ്ടേഴ്സ് സ്കോളർഷിപ്പ്; മാർച്ച് 5 വരെ അപേക്ഷിക്കാം

മികവുള്ള ബിരുദധാരികൾക്കായി ചീഫ് മിനിസ്ടേഴ്സ് സ്കോളർഷിപ്പ്; മാർച്ച് 5 വരെ അപേക്ഷിക്കാം

സർക്കാർ - എയ്ഡഡ്, ഓട്ടോണമസ് , സെൽഫ് ഫൈനാൻസിങ്ങ് കോളേജുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാവുന്നതാണ്.

  • Share this:

    കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളിലും അഫിലിയേറ്റഡ് കോളേജുകളിലും 2021 – 22 അധ്യയന വർഷം ബിരുദം പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് ബഹു. മുഖ്യമന്ത്രിയുടെ പ്രതിഭാ ധനസഹായ പദ്ധതിയുടെ ഭാഗമായ ചീഫ് മിനിസ്ടേഴ്സ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ബിരുദതലത്തിൽ ലഭിച്ച ആകെ മാർക്കിന്റെ അടിസ്ഥാനത്തിലാണ്, തെരഞ്ഞെടുപ്പ് . ഓരോ സർവകലാശാലകളിലേയും ഡിഗ്രി വിഭാഗത്തിലെ ഓരോ വിഷയത്തിലും പഠിച്ച ആകെ വിദ്യാർത്ഥികളുടെ എണ്ണത്തിന് ആനുപാതികമായാണ് സ്കോളർഷിപ്പ് അനുവദിക്കുക.

    ഓരോ സർവ്വകലാശാലകളിലേയും അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ ഒരു വിഷയത്തിന്റെ വിവിധ സ്കീമുകളെ ഒരുമിച്ചായി പരിഗണിച്ച് വിഷയാനുസൃതമായാണ് പരിഗണിക്കുക. സർക്കാർ – എയ്ഡഡ്, ഓട്ടോണമസ് , സെൽഫ് ഫൈനാൻസിങ്ങ് കോളേജുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാവുന്നതാണ്. നിലവിൽ ഹയർ എജ്യൂക്കേഷൻ കൗൺസിൽ നൽകുന്ന ഹയർ എജുക്കേഷൻ സ്കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികളെ ചീഫ് മിനിസ്ടേഴ്സ് സ്കോളർഷിപ്പിന് പരിഗണിക്കുന്നതല്ല.

    കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്കോളർഷിപ്പ് പോർട്ടലിലൂടെ ഓൺലൈൻ ആയാണ്, അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷാ സമർപ്പണത്തിനുള്ള അവസാന തീയ്യതി മാർച്ച് 5 ആണ്.

    ആർക്കൊക്കെ അപേക്ഷിക്കാം
    2021 – 2022 അധ്യയന വർഷത്തിൽ 3/4/5 വർഷ ബിരുദ കോഴ്സുകൾ പൂർത്തീകരിച്ചവരും 75% ത്തിനു മുകളിൽ മാർക്ക് ലഭിച്ചവരുമായിരിക്കണം , അപേക്ഷകർ . അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ അധികരിക്കരുത്. അപേക്ഷകർ , ഡിഗ്രി സർട്ടിഫിക്കേറ്റ്, കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ്, ഒരു വർഷത്തിനകം എടുത്തിട്ടുള്ള വരുമാന സർട്ടിഫിക്കേറ്റ് എന്നിവ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യേണ്ടതുണ്ട്. കേരളത്തിലെ 13 സർവ്വകലാശാലകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കു മാത്രമേ അപേക്ഷിക്കാനാകൂ.

    ഓൺലൈൻ അപേക്ഷാ സമർപ്പണത്തിന്
    http://dcescholarship.kerala.gov.in

    യൂണിവേഴ്സിറ്റികൾ

    1. കേരള സർവകലാശാല
    2. കാലിക്കറ്റ് സർവകലാശാല 
    3. കുസാറ്റ് 
    4. മഹാത്മാഗാന്ധി സർവകലാശാല 
    5. കണ്ണൂർ സർവകലാശാല
    6. കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് 
    7. കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി 
    8. കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി
    9. കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് 
    10. നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് 
    11. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല 
    12. എപിജെ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി 
    13. കേരള കലാമണ്ഡലം     

    തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ

    (കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)

    Published by:Jayesh Krishnan
    First published: