മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വിദ്യാസമുന്നതി സ്കോളർഷിപ്പിന് അപേക്ഷിക്കാം

Last Updated:

മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് കേരള സംസ്ഥാനമുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ നൽകുന്ന വിദ്യാസമുന്നതി സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

സ്കോളർഷിപ്പ്
സ്കോളർഷിപ്പ്
സാമൂഹികവും സാമ്പത്തികവും പിന്നാക്കം നിൽക്കുന്ന മുന്നോക്ക സമുദായങ്ങളിൽപ്പെട്ടവർക്ക് ക്ഷേമപദ്ധതികൾ നൽകുന്നതിനായി സ്ഥാപിച്ച സ്ഥാപനമാണ്,കേരള സർക്കാർ രൂപീകരിച്ചിട്ടുള്ള മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ. വിദ്യാർത്ഥികൾക്കായി വിവിധ സ്കോളർഷിപ്പുകൾ, വായ്പാ സഹായം, പരിശീലനം, നൈപുണ്യ വികസനം തുടങ്ങിയ വിവിധ പരിപാടികൾ കോർപ്പറേഷൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.
വിദ്യാസമുന്നതി സ്കോളർഷിപ്പ്
പഠനത്തിൽ മികവ് പുലർത്തുന്ന, എന്നാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക വിഭാഗങ്ങളിലെ എല്ലാവർക്കും പഠനാവസരങ്ങൾ നൽകുകയെന്നതാണ്, പ്രധാന ലക്ഷ്യം. മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് കേരള സംസ്ഥാനമുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ നൽകുന്ന വിദ്യാസമുന്നതി സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം.അപേക്ഷകർ കേരളത്തിലെ സംവരണേതര വിഭാഗങ്ങളിൽ പെട്ടവർ ആയിരിക്കണം. (OBC, SC, ST വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കില്ല.)അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം നാല് ലക്ഷം രൂപയിൽ താഴെ ആയിരിക്കണം. അപേക്ഷകർ,ഓരോ വർഷവും പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കേരളത്തിലെ സർക്കാർ, എയ്ഡഡ്, സ്വാശ്രയ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കും അഖിലേന്ത്യ തലത്തിൽ നടത്തപ്പെടുന്ന പ്രവേശന പരീക്ഷ വഴി കേരളത്തിന് പുറത്ത് പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്.അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ,നവംബർ 4 ആണ്.
advertisement
വിവിധ തലങ്ങൾ
ഹയർ സെക്കണ്ടറി/തത്തുല്യ തലത്തിൽ 70% മാർക്ക് /തത്തുല്യ ഗ്രേഡ് നേടിയവർക്ക് ബിരുദ തലത്തിലുള്ള സ്കോളർഷിപ്പിനും ശാസ്ത്രവിഷയങ്ങളിൽ ബിരുദ തലത്തിൽ 60% മാർക്കും മറ്റു വിഷയങ്ങളിൽ ബിരുദ തലത്തിൽ 55% മാർക്കും നേടിയവർക്ക് ബിരുദാനന്തര ബിരുദ തല സ്കോളർഷിപ്പിനും അപേക്ഷിക്കാവുന്നതാണ്. ഇതോടൊപ്പം, ബിരുദാനന്തര ബിരുദതലത്തിൽ 55% മാർക്ക് നേടിയവർക്ക് ഗവേഷണ സ്കോളർഷിപ്പിനും അപേക്ഷിക്കാവുന്നതാണ്. ഇതു കൂടാതെ ഹൈസ്കൂൾ-ഹയർ സെക്കൻ്ററി വിദ്യാർത്ഥികൾക്കും വിവിധ പ്രഫഷണൽ
കോഴ്സുകളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാവുന്ന സ്കോളർഷിപ്പുകളുമുണ്ട്.
സ്കോളർഷിപ്പ് ആനുകൂല്യം
1.ഹൈസ്കൂൾ- 2,500/- രൂപ
advertisement
2.ഹയർ സെക്കൻ്ററി -4,000/-രൂപ
3.ബിരുദം (പ്രഫഷണൽ -8,000/-രൂപ
4.ബിരുദം (നോൺ-പ്രഫഷണൽ-6,000/- രൂപ
5.ബിരുദാനന്തരബിരുദം (പ്രഫഷണൽ) -16,000/- രൂപ
6.ബിരുദാനന്തരബിരുദം (നോൺ-പ്രഫഷണൽ) -10,000/- രൂപ
7.സി.എ./സി.എം.എ./സി.എസ്. പ്രോഗ്രാമുകൾ-10,000/- രൂപ
8.ഡിപ്ലോമ സർട്ടിഫിക്കേറ്റ് പ്രോഗ്രാമുകൾ -6,000/- രൂപ
9.ഗവേഷണ പ്രോഗ്രാമുകൾ -25,000/- രൂപ
10.ദേശീയ/ പ്രീമിയർ സ്ഥാപനങ്ങൾ - 50,000/- രൂപ വരെ.
ആവശ്യമായ രേഖകൾ
1.ജാതി തെളിയിക്കുന്ന രേഖ.
2.കുടുംബ വരുമാന സർട്ടിഫിക്കറ്റ്
3.മാർക്ക്‌ ലിസ്റ്റ്.
4.പഠിക്കുന്ന സ്ഥാപനത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റ്. (മാതൃക വെബ്സൈറ്റിലുണ്ട്)
advertisement
5.ബാങ്ക് പാസ്ബുക്ക് പകർപ്പ്.
6.റേഷൻ കാർഡ് പകർപ്പ്.
7. പത്താം ക്ലാസ് സർട്ടിഫിക്കറ്റ് - പകർപ്പ്.
8. എൻറോൾമെൻ്റ് സർട്ടിഫിക്കേ റ്റ് (സി.എ./സി.എം.എ./സി.എസ്. പ്രോഗ്രാമുകൾക്ക്)
9. ഗൈഡ് സർട്ടിഫിക്കറ്റ് (PhD സ്കോളർഷിപ്പ്)
അപേക്ഷാ ക്രമം
അപേക്ഷകർ ഒറ്റ തവണ രജിസ്ട്രേഷൻ നിർബന്ധമായും നടത്തണം. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന യൂസർനെയിമും പാസ്‌ വേഡും ഉപയോഗിച്ച് ലോഗ് ഇൻ ചെയ്തതിനു ശേഷം വിവരങ്ങൾ നൽ അപേക്ഷ പൂർത്തീകരിച്ച് സമർപ്പിക്കേണ്ടതാണ്.ഓൺലൈൻ അപേക്ഷ സമർപ്പിച്ച ശേഷം സ്ഥാപനത്തിൽ പ്രിന്റ് ഔട്ട്‌ സമർപ്പിക്കേണ്ടതില്ല.
advertisement
അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും
തയാറാക്കിയത്-  ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
മലയാളം വാർത്തകൾ/ വാർത്ത/Career/
മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വിദ്യാസമുന്നതി സ്കോളർഷിപ്പിന് അപേക്ഷിക്കാം
Next Article
advertisement
മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വിദ്യാസമുന്നതി സ്കോളർഷിപ്പിന് അപേക്ഷിക്കാം
മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വിദ്യാസമുന്നതി സ്കോളർഷിപ്പിന് അപേക്ഷിക്കാം
  • മുന്നോക്ക വിഭാഗത്തിലെ സാമ്പത്തിക പിന്നാക്കക്കാർക്ക് വിദ്യാസമുന്നതി സ്കോളർഷിപ്പിന് അപേക്ഷിക്കാം.

  • അപേക്ഷകർ കേരളത്തിലെ സംവരണേതര വിഭാഗങ്ങളിൽ പെട്ടവരും കുടുംബ വാർഷിക വരുമാനം 4 ലക്ഷം രൂപയിൽ താഴെയുമാകണം.

  • അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി നവംബർ 4 ആണ്, ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം.

View All
advertisement