'പരിഷ്‌ക്കാരത്തിന്' പ്രായോഗിക ബുദ്ധിമുട്ട്; നാലുവർഷ ബിരുദം ഈ വർഷമില്ല; മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ധാരണ

Last Updated:

ബിരുദപഠനം അടിമുടി മാറ്റാനുള്ള പരിഷ്‌കാരം ഈ വർഷം നടപ്പാക്കാനുള്ള പ്രായോഗികബുദ്ധിമുട്ടുകൾ വി.സി.മാർ യോഗത്തിൽ വ്യക്തമാക്കി.

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളിൽ പാഠ്യപദ്ധതി പരിഷ്‌കാരം അടുത്ത അധ്യയനവർഷം മുതൽ നടപ്പാക്കും. പുതിയ പരിഷ്കാരങ്ങള്‍ അടുത്ത വര്‍ഷം മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച വൈസ് ചാൻസലർമാരുടെ യോഗം തീരുമാനിച്ചു. നാലുവർഷ ബിരുദത്തിൽ ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ അഭിപ്രായത്തോട് കേരള സർവകലാശാലാ വൈസ് ചാൻസലർമാർ ഒഴികെയുള്ളവർ യോജിക്കാതെ വന്നതോടെയാണിത്. ബിരുദപഠനം അടിമുടി മാറ്റാനുള്ള പരിഷ്‌കാരം ഈ വർഷം നടപ്പാക്കാനുള്ള പ്രായോഗികബുദ്ധിമുട്ടുകൾ വി.സി.മാർ യോഗത്തിൽ വ്യക്തമാക്കി.ഇതോടെ പരിഷ്‌കാരം അടുത്തവർഷം മതിയെന്നും സാധ്യമെങ്കിൽ സർവകലാശാലാ സെന്ററുകളിൽ ഇത്തവണ തുടങ്ങാമെന്നുമുള്ള തീരുമാനം ആയി.
നാലുവർഷ ബിരുദത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പും ഉന്നതവിദ്യാഭ്യാസ കൗൺസിലും തമ്മിൽ തർക്കം ഉണ്ടായതോടെയാണ് വി.സി.മാരുമായി കൂടിക്കാഴ്ച നടത്താൻ മുഖ്യമന്ത്രി തീരുമാനിച്ചത്. പരിഷ്‌കാരങ്ങൾ വേഗത്തിൽ നടപ്പാക്കണമെന്ന് അഭിപ്രായപ്പെട്ട മുഖ്യമന്ത്രി ഉന്നതവിദ്യാഭ്യാസ മേഖലയിൽ സർക്കാർ ഊന്നൽ നൽകുന്നതിനെക്കുറിച്ച്‌ വിശദമാക്കി.കോൺസ്റ്റിറ്റ്യുവന്റ് കോളേജുകൾ ആരംഭിക്കുന്നതടക്കമുള്ള നിർദേശങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചു.
ഈ വർഷം തന്നെ നാലുവർഷബിരുദം നടപ്പാക്കാനുള്ള പ്രായോഗിക പ്രശ്നങ്ങൾ കേരള, കാലിക്കറ്റ് സർവകലാശാലാ വി.സി.മാർ യോഗത്തിൽ വിവരിച്ചു. ഈ രണ്ടു സർവകലാശാലകൾക്കു കീഴിലുമാണ് സംസ്ഥാനത്തെ 60 ശതമാനം കോളേജുകൾ. കണ്ണൂർ, സംസ്‌കൃത സർവകലാശാലകളും ഈ വർഷം കോളജുകളിൽ നടപ്പാക്കാനുള്ള ബുദ്ധിമുട്ടറിയിച്ചു. എന്നാൽ, സർവകലാശാലാ സെന്ററുകളിൽ സാധ്യമായ കോഴ്‌സുകളിൽ പരിഷ്‌കാരം നടപ്പാക്കുന്നത് ആലോചിക്കാമെന്നും അവർ പറഞ്ഞു. എം.ജി. ഉൾപ്പെടെയുള്ള സർവകലാശാലാ പ്രതിനിധികളും മതിയായ മുന്നൊരുക്കമില്ലാതെ ഈ വർഷം പരിഷ്‌കാരം സാധ്യമല്ലെന്ന നിലപാടെടുത്തു.
advertisement
എന്നാൽ മൂന്നോ നാലോ നാലുവര്‍ഷ കോഴ്‌സുകള്‍ ഈ വര്‍ഷം തുടങ്ങാമെന്ന് കേരള സര്‍വകലാശാല വി.സി. ഡോ. മോഹനന്‍ കുന്നുമ്മേല്‍ താല്പര്യം പ്രകടിപ്പിച്ചു. ഉന്നതവിദ്യാഭ്യാസ പരിഷ്‌കാരത്തിനായി നേരത്തേതന്നെ സർവകലാശാലകൾക്ക്‌ നിർദേശം നൽകിയതടക്കമുള്ള നടപടികൾ കൗൺസിൽ ഉപാധ്യക്ഷൻ ഡോ. രാജൻ ഗുരുക്കൾ യോഗത്തിൽ ചൂണ്ടിക്കാട്ടി. പരിഷ്‌കാരത്തിനായി സർക്കാർ ഇതുവരെ കൈക്കൊണ്ട നടപടികൾ വിവരിച്ച മന്ത്രി ആർ. ബിന്ദു, ആവശ്യമായ തയ്യാറെടുപ്പോടെ മാത്രം നാലുവർഷബിരുദം നടപ്പാക്കിയാൽ മതിയെന്ന മുൻ നിലപാട് ആവർത്തിച്ചു.
അതേസമയം, സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ തുടങ്ങാനുള്ള നയപരമായ തീരുമാനം സർക്കാർ ഉടൻ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കല്പിത സർവകലാശാല, സ്വകാര്യ സർവകലാശാല എന്നിവയിൽ ഏതുവേണമെന്ന് യോഗത്തിൽ ചർച്ചയിലായിരുന്നു മുഖ്യമന്ത്രിയുടെ അഭിപ്രായം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Career/
'പരിഷ്‌ക്കാരത്തിന്' പ്രായോഗിക ബുദ്ധിമുട്ട്; നാലുവർഷ ബിരുദം ഈ വർഷമില്ല; മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ധാരണ
Next Article
advertisement
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
  • യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് യൂജീൻ പെരേര.

  • മത്സ്യത്തൊഴിലാളികളെ സർക്കാർ അവഗണിച്ചതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

  • സർക്കാർ ജനപ്രശ്നങ്ങൾ അവഗണിക്കുന്നതിന്റെ സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.

View All
advertisement