വീട്ടിലിരുന്നും മറ്റ് കോഴ്സുകൾക്കൊപ്പവും പഠിക്കാം; ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി

Last Updated:

അപേക്ഷാ സമർപ്പണത്തിന് സെപ്റ്റംബർ 10 വരെയാണ് സമയമനുവദിച്ചിട്ടുള്ളത്

News18
News18
കേരളത്തിൻ്റെ സ്വന്തം ഓപ്പൺ യൂണിവേഴ്സിറ്റിയായ ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ വിവിധ ബിരുദ- ബിരുദാനന്തര - സർട്ടിഫിക്കേറ്റ് പ്രോഗ്രാമുകളിലേയ്ക്ക് പ്രവേശന നടപടിക്രമങ്ങൾ ആരംഭിച്ചു. ആകെ 31 ബിരുദ- ബിരുദാനന്തര പ്രോഗ്രാമുകളും 3 സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളുമാണുള്ളത്. അപേക്ഷാ സമർപ്പണത്തിന് സെപ്റ്റംബർ 10 വരെയാണ്, സമയമനുവദിച്ചിട്ടുള്ളത്.
ശ്രീനാരായണഗുരു യൂണിവേഴ്സിറ്റിയുടെ ബിരുദങ്ങൾ, മറ്റ് അംഗീകൃത സർവകലാശാലകളിലെ ബിരുദങ്ങൾക്ക് തുല്യം തന്നെയാണ്. ബിരുദപഠനത്തിനു ശേഷം വിദ്യാർത്ഥികൾക്ക്, ഉപരിപഠനത്തിനോ പിഎസ്‌സി, യുപിഎസ്‌സി ഉൾപ്പെടെയുള്ള പരീക്ഷകൾക്കോ / ജോലികൾക്കോ അപേക്ഷിക്കാവുന്നതാണ്. ആദ്യ സെമസ്റ്ററിൽ പ്രവേശനം നേടിയവർക്ക് 15 ദിവസത്തിനുള്ളിൽ പ്രോഗ്രാം മാറ്റാൻ അനുവാദമുണ്ട്. എല്ലാ യുജി, പിജി പ്രോഗ്രാമുകളുടെയും മൂല്യനിർണയം തുടർച്ചയായ ഇന്റേണൽ ഇവാലുവേഷൻ, എൻഡ് സെമസ്റ്റർ പരീക്ഷ എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും. ഇവ രണ്ടും യഥാക്രമം 30:70 അനുപാതത്തിലായിരിക്കും.
ഏതു പ്രായക്കാർക്കു ചേരാമെന്നതും നിലവിൽ ഒരു റഗുലർ കോഴ്സ് പഠിക്കുന്ന കുട്ടിയ്ക്ക് ഓപ്പൺ യൂണിവേഴ്സിറ്റിയിൽ മറ്റൊരു
advertisement
കോഴ്സിനു ചേരാമെന്നതും (യുജിസിയുടെ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ച് ഒരേ സമയം രണ്ട് ബിരുദ പ്രോഗ്രാമുകൾ ചെയ്യാൻ അനുവാദമുണ്ട്). ഇത്തരത്തിൽ ഇരട്ട ബിരുദം ചെയ്യുന്നതിന് പ്രവേശന സമയത്ത് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടി.സി.) നിർബന്ധമില്ല. ടി.സി. ഇല്ലാത്തവർ, നിർദ്ദിഷ്ട കാരണം വ്യക്തമാക്കിക്കൊണ്ട് ഒരു സത്യവാങ്മൂലം അപേക്ഷക്കൊപ്പം അപ്‌ലോഡ് ചെയ്യേണ്ടതുണ്ടെന്നു മാത്രം.
ശ്രീനാരായണഗുരു യൂണിവേഴ്സിറ്റിക്ക് കേരളത്തിലെ എല്ലാ ജില്ലകളിലുമായി 35 ലേണർ സപ്പോർട്ട് സെന്ററുകളുണ്ട്. ഇവിടെ കൗൺസിലിംഗ് സെഷനുകൾ നടക്കും. അപേക്ഷ സമർപ്പണ സമയത്ത്, വിദ്യാർത്ഥികൾക്ക് ഇഷ്ടപ്പെട്ട ജില്ല തിരഞ്ഞെടുക്കാനവസരമുണ്ട്.എല്ലാ യുജി, പിജി പ്രോഗ്രാമുകളിലും ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ (സി.ബി.സി.എസ്) പാറ്റേൺ ആണ് പിന്തുടരുന്നത്.
advertisement
വിവിധ കോഴ്‌സുകൾ
I.നാല് വർഷത്തെ യുജി ഓണേഴ്‌സ് പ്രോഗ്രാമുകൾ
1.ബി.ബി.എ. (ഓണേഴ്‌സ്) (എച്ച്ആർ/മാർക്കറ്റിംഗ്/ലോജിസ്റ്റിക്സ് & സപ്ലൈ ചെയിൻ മാനേജ്‌മെൻ്റ്)
2. B.Com (ഓണേഴ്‌സ്) (ഫിനാൻസ്/കോ-ഓപ്പറേഷൻ/ലോജിസ്റ്റിക്സ് & സപ്ലൈ ചെയിൻ മാനേജ്‌മെൻ്റ്)
3.ബി.എ. (ഓണേഴ്‌സ്) ഇംഗ്ലീഷ്
4.ബി.എ.(ഓണേഴ്‌സ്) മലയാളം
5.ബി.എ. . (ഓണേഴ്‌സ്) ഹിസ്റ്ററി
6.ബി.എ. (ഓണേഴ്‌സ്) സോഷ്യോളജി
താൽപ്പര്യമുള്ളവർക്ക് മൂന്നാം വർഷം പുറത്തുകടക്കാനുള്ള (exit) ഓപ്ഷനോടുകൂടിയുള്ള ഈ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് യുജി ബിരുദം ലഭിക്കും.
II.മൂന്ന് വർഷത്തെ യുജി ബിരുദ പ്രോഗ്രാമുകൾ
advertisement
ബി.എ. അഫ്‌സൽ-ഉൽ-ഉലമ
ബി.എ. അറബിക്
ബി.എ. ഹിന്ദി
ബി.എ. സംസ്‌കൃതം
ബി.എ. ഇക്കണോമിക്സ്
ബി.എ. നാനോ എന്റർപ്രണർഷിപ്പ്
ബി.എ. ഫിലോസഫി
ബി.എ. പൊളിറ്റിക്കൽ സയൻസ്
ബി.എ. സൈക്കോളജി
ബി.സി.എ.
ബി.എസ് സി. (ഡാറ്റാ സയൻസ് & ഡാറ്റാ അനലിറ്റിക്സ്)
III.രണ്ട് വർഷത്തെ പിജി പ്രോഗ്രാമുകൾ
എം.എ.അറബിക്
എം.എ.ഇംഗ്ലീഷ്
എം.എ.ഹിന്ദി
എം.എ.മലയാളം
എം.എ.സംസ്‌കൃതം
എം.എ.ഇക്കണോമിക്സ്
എം.എ.ഫിലോസഫി
എം.എ.പൊളിറ്റിക്കൽ സയൻസ്
എം.എ.പബ്ലിക് അഡ്മിനിസ്ട്രേഷൻ
എം.എ.സോഷ്യോളജി
എം.കോം.
എംബിഎ, എംസിഎ എന്നീ
കോഴ്സുകളിലെ പ്രവേശനത്തിനുള്ള അറിയിപ്പ് പിന്നീട് പുറപ്പെടുവിക്കുന്നതാണ്.
advertisement
പ്രവേശന നടപടിക്രമങ്ങൾ
ഓൺലൈൻ വഴിയാണ്, അപേക്ഷ സമർപ്പിക്കേണ്ടത്.അപേക്ഷകർക്ക് ഒരു വ്യക്തിഗത ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും നിർബന്ധമായും വേണം.യുജിസി മാനദണങ്ങൾ പ്രകാരം, എല്ലാ അപേക്ഷകർക്കും എബിസി ഐഡി (അക്കാദമിക് ബാങ്ക് ഓഫ് ക്രഡിറ്റ്) ഡിഇബി( ഡിസ്റ്റാൻസ് എജുക്കേഷൻ ബ്യൂറോ )ഐഡിയും നിർബന്ധമായും വേണം. അപേക്ഷകർക്ക് വ്യക്തിപരമായി തന്നെ ഡിജി ലോക്കർ ഉപയോഗിച്ചോ, യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലിങ്ക് വഴിയോ ഇത് സ്വന്തമായി നിർമ്മിക്കാവുന്നതാണ്.
അഡ്മിഷൻ നിഷേധിക്കപ്പെടുകയോ പിൻവലിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ യൂണിവേഴ്സിറ്റി നിയമങ്ങൾക്കനുസരിച്ച് ഫീസ് റീഫണ്ട് ലഭിക്കുന്നതാണ്.
advertisement
വിവിധ പ്രോഗ്രാമുകൾക്കുള്ള കോഴ്സ് ഫീ വിവരങ്ങൾ
1.നാല് വർഷത്തെ യുജി ഓണേഴ്‌സ് പ്രോഗ്രാമുകൾ (ബി.എ./ബി.കോം) ആദ്യ സെമസ്റ്റർ ഫീസ് ₹4530.
തുടർ സെമസ്റ്ററുകളിൽ ₹2860.
2.നാല് വർഷത്തെ യുജി ഓണേഴ്‌സ് പ്രോഗ്രാമുകൾ (ബി.ബി എ)
ആദ്യ സെമസ്റ്റർ ഫീസ് ₹5330.
തുടർ സെമസ്റ്ററുകളിൽ ₹3660.
3.മൂന്ന് വർഷത്തെ യുജി ബിരുദ പ്രോഗ്രാമുകൾ (ബിഎ/ബികോം) ആദ്യ സെമസ്റ്റർ ഫീസ് ₹4530.
തുടർ സെമസ്റ്ററുകളിൽ ₹2860.
4.മൂന്ന് വർഷത്തെ യുജി ബിരുദ പ്രോഗ്രാമുകൾ (ബി.എസ് സി. സാറ്റ സയൻസ്)
advertisement
ആദ്യ സെമസ്റ്റർ ഫീസ് ₹29570.
തുടർ സെമസ്റ്ററുകളിൽ ₹8000.
5.മൂന്ന് വർഷത്തെ യുജി ബിരുദ പ്രോഗ്രാമുകൾ (ബി സി എ)
ആദ്യ സെമസ്റ്റർ ഫീസ് ₹6330.
തുടർ സെമസ്റ്ററുകളിൽ ₹4660.
6.പിജി പ്രോഗ്രാമുകൾ (എംഎ /എംകോം)
ആദ്യ സെമസ്റ്റർ ഫീസ് ₹5270.
തുടർ സെമസ്റ്ററുകളിൽ ₹3500.
ഇതു കൂടാതെ, ലബോറട്ടറി പ്രാക്ടിക്കൽ/ട്രെയിനിംഗ് ഉള്ള കോഴ്സുകൾക്ക് അധിക ഫീസ് ബാധകമാണ്. പട്ടികജാതി/വർഗ്ഗ/ഒബിസി എച്ച് വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഇ-ഗ്രാന്റ്സ് വഴി ഫീസ് ഇളവിന് അർഹതയുണ്ട്. അവർ അഡ്മിഷൻ സമയത്ത് ട്യൂഷൻ ഫീസ് നൽകേണ്ടതില്ല എന്നാൽ, മറ്റ് ഫീസുകൾ അടയ്ക്കണം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും
https://erp.sgou.ac.in/index
https://sgou.ac.in/
ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Career/
വീട്ടിലിരുന്നും മറ്റ് കോഴ്സുകൾക്കൊപ്പവും പഠിക്കാം; ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി
Next Article
advertisement
Love Horoscope Dec 28 | പങ്കാളിയെ ആഴത്തിൽ മനസ്സിലാക്കും; വൈകാരിക അടുപ്പം ഉണ്ടാകും: ഇന്നത്തെ പ്രണയഫലം
Love Horoscope Dec 28 | പങ്കാളിയെ ആഴത്തിൽ മനസ്സിലാക്കും; വൈകാരിക അടുപ്പം ഉണ്ടാകും: ഇന്നത്തെ പ്രണയഫലം
  • വിവിധ രാശിക്കാർക്ക് വൈകാരിക അടുപ്പം, ബന്ധം ശക്തിപ്പെടുത്തൽ

  • പ്രണയത്തിൽ പുതിയ തലങ്ങളിലേക്ക് കടക്കാൻ മികച്ച ദിവസമാണ്

  • മീനം രാശിക്കാർക്ക് കുടുംബ ഉത്തരവാദിത്വങ്ങളും സ്‌നേഹവും

View All
advertisement