സിനിമാ പഠിക്കാം; നാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പ്രവേശനത്തിന് അപേക്ഷിക്കേണ്ടത് എങ്ങനെ?
സിനിമാ പഠിക്കാം; നാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പ്രവേശനത്തിന് അപേക്ഷിക്കേണ്ടത് എങ്ങനെ?
പൂനെ (FTII), കൊൽക്കത്ത സത്യജിത് റായ് (SRFTI) ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്കുള്ള സംയുക്ത പ്രവേശന പരീക്ഷയായ ജോയിന്റ് എൻട്രൻസ് ടെസ്റ്റിന് (JET 2022-23) മാർച്ച് 4 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
രാജ്യത്തെ സുപ്രധാന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളായ പൂനെ, കൊൽക്കത്ത ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. പൂനെ (FTII), കൊൽക്കത്ത സത്യജിത് റായ് (SRFTI) ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്കുള്ള സംയുക്ത പ്രവേശന പരീക്ഷയായ ജോയിന്റ് എൻട്രൻസ് ടെസ്റ്റിന് (JET 2022-23) മാർച്ച് 4 വരെയാണ് ഓൺലൈൻ അപേക്ഷ സമർപ്പിക്കാനവസരം.
ജോയിന്റ് എൻട്രൻസ് ടെസ്റ്റ് (JET 2022-23) മാർച്ച് 18 ന് ഉച്ചയ്ക്ക് 2 മുതൽ 5 മണി വരെയും മാർച്ച് 19 രാവിലെ 9 മുതൽ12 വരെയും രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. കേരളത്തിൽ തിരുവനന്തപുരവും തെക്കേയിന്ത്യയിൽ ചെന്നൈ, ബംഗളുരു എന്നീ നഗരങ്ങളുൾപ്പടെ രാജ്യത്ത് 28 കേന്ദ്രങ്ങളുണ്ട്.
രജിസ്ട്രേഷൻ ഫീസ് 2000 /- രൂപയാണ്.ഒന്നിലധികം കോഴ്സുകൾക്ക് യഥാക്രമം 1000/-, 300/- രൂപ വീതം അധികം നൽകണം.SC/ST/PWD/വനിതകൾ എന്നി വിഭാഗങ്ങളിലുള്ളവർക്ക് ഇളവുണ്ട്. സമഗ്ര വിവരങ്ങളടങ്ങിയ ജെറ്റ് 2022-23 ഇൻഫർമേഷൻ ബുള്ളറ്റിൻ വെബ്സൈറ്റിലുണ്ട്.
വിവിധ പ്രോഗ്രാമുകൾ
1.പി.ജി ഡിപ്ലോമ (3 വർഷം)
ആർട്ട് ഡയറക്ഷൻ ആൻഡ് പ്രൊഡക്ഷൻ ഡിസൈൻ, അനിമേഷൻ സിനിമ, സ്ക്രീൻ റൈറ്റിങ്, സിനിമാറ്റോഗ്രാഫി, എഡിറ്റിങ്, സൗണ്ട് റെക്കോഡിങ് ആൻഡ് സൗണ്ട് ഡിസൈൻ തുടങ്ങിയ വിഷയങ്ങളിൽ 3 വർഷത്തെ പി.ജി ഡിപ്ലോമ പ്രോഗ്രാമുകളുണ്ട്.
2.പി.ജി. ഡിപ്ലോമ (രണ്ടു വർഷം)
സ്ക്രീൻ ആക്ടിങ്, സ്ക്രീൻ റൈറ്റിങ് (ഫിലിം, ടെലിവിഷൻ, വെബ്സീരീസ് ) ടെലിവിഷൻ എൻജിനീയറിങ്, ഇലക്ട്രോണിക് ആൻഡ് ഡിജിറ്റൽ മീഡിയ മാനേജ്മെന്റ്, ഡയറക്ഷൻ ആൻഡ് പ്രൊഡ്യുസിങ് ഫോർ EDM, സിനിമാറ്റോഗ്രാഫി ഫോർ EDM, എഡിറ്റിങ് ഫോർ EDM, സൗണ്ട് ഫോർ EDM , റൈറ്റിങ് ഫോർ EDM
3.സർട്ടിഫിക്കറ്റ് കോഴ്സുകൾ (ഒരു വർഷം)
ഡയറക്ഷൻ, ഇലക്ട്രോണിക് സിനിമാറ്റോഗ്രാഫി, വിഡിയോ എഡിറ്റിങ്, സൗണ്ട് റെക്കോഡിങ് ആൻഡ് സൗണ്ട് ഡിസൈൻ തുടങ്ങിയ വിഷയങ്ങളിൽ 3 വർഷത്തെ പി.ജി സർട്ടിഫിക്കേറ്റ് പ്രോഗ്രാമുകളുണ്ട്.
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.