BSc നഴ്സിംഗ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകൾ പഠിക്കണോ? LBS പ്രവേശന പരീക്ഷക്ക് ഇപ്പോൾ അപേക്ഷിക്കാം
- Published by:Rajesh V
- news18-malayalam
Last Updated:
ജനറൽ, എസ്.ഇ.ബി.സി എന്നീ വിഭാഗത്തിന് 800 രൂപയും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിന് 400 രൂപയുമാണ് അപേക്ഷാ ഫീസ്
സംസ്ഥാനത്തെ സർക്കാർ -സ്വാശ്രയ കോളേജുകളിലെ 2024-25 അധ്യയന വർഷത്തെ ബി.എസ്. നഴ്സിംഗ് ഉൾപ്പടെയുള്ള വിവിധ പാരാമെഡിക്കൽ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ജൂൺ 15 വരെ അപേക്ഷിക്കാനവസരം. എൽബിഎസിനാണ്, പ്രവേശന പരീക്ഷാ നടത്തിപ്പ്. എൽബിഎസ് സെന്റർ ഡയറക്ടറുടെ വെബ്സൈറ്റ് വഴിയാണ് അപേക്ഷാ സമർപ്പണം. വിശദമായ പ്രോസ്പെക്ടസ്റ്റ് വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.
വിവിധ പ്രോഗ്രാമുകൾ
1.ബി.എസ്.സി. നഴ്സിംഗ്
2.ബി.എസ്.സി. എം.എൽ.റ്റി
3.ബി.എസ്.സി. പെർഫ്യൂഷൻ ടെക്നോളജി
4.ബി.എസ്.സി. മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി
5. ബി.എസ്.സി. ഒപ്റ്റോമെടി
6. ബി.പി.റ്റി.
7.ബി.എ.എസ്സ് എൽ.പി.
8. ബി.സി.വി.റ്റി.
9.ബി.എസ്.സി. ഡയാലിസിസ് ടെക്നോളജി
10.ബി.എസ്.സി ഒക്കുപേഷണൽ തെറാപ്പി
11.ബി.എസ്.സി. മെഡിക്കൽ ഇമേജിംഗ് ടെക്നോളജി
12. ബി.എസ്.സി. മെഡിക്കൽ റേഡിയോതെറാപ്പി ടെക്നോളജി
13. ബി.എസ്.സി. ന്യൂറോ ടെക്നോളജി
ഇതു കൂടാതെ വിവിധ കേളേജുകൾ അപേക്ഷ സമർപ്പിച്ചിരിക്കുന്ന പുതിയ കോഴ്സുകൾക്ക് , സർക്കാർ അംഗീകാരം നൽകുന്ന പ്രകാരം പ്രവേശന പ്രക്രിയയിൽ അവ കൂടി ഉൾപ്പെടുത്തുന്നതാണ്.
advertisement
അപേക്ഷാ ഫീസ്
ജനറൽ, എസ്.ഇ.ബി.സി എന്നീ വിഭാഗത്തിന് 800 രൂപയും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിന് 400 രൂപയുമാണ് അപേക്ഷാ ഫീസ്. ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ സൈറ്റിൽ നിന്നും
ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാ ഫീസ് ഒടുക്കാവുന്നതാണ്.
അപേക്ഷാ യോഗ്യത
ബി.എസ്.സി നഴ്സിംഗ്, ബി.എ.എസ്സ്.എൽ.പി. ഒഴികെയുള്ള മറ്റ് പാരാമെഡി ക്കൽ കോഴ്സുകൾക്ക് കേരള ഹയർ സെക്കണ്ടറി വിദ്യാഭ്യാസ ബോർഡിന്റെ ഫയർ സെക്കണ്ടറി പരീക്ഷ / തത്തുല്യ പരീക്ഷ പാസ്സായിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഓരോന്നും പ്രത്യേകം പാസ്സായിരിക്കുകയും ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്ക് മൊത്തത്തിൽ 50% മാർക്കും അപേക്ഷകർ നേടിയിരിക്കണം. എന്നാൽ ബി.എ.എസ്സ്.എ.പി. കോഴ്സിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമറ്റിക്സ് കമ്പ്യൂട്ടർ സയൻസ്/സ്റ്റാറ്റിസ്റ്റിക്സ്/ഇലക്ട്രോണിക്സ് സൈക്കോളജി എന്നിവയ്ക്കു മൊത്തത്തിൽ 50% മാർക്കോടെ പ്ലസ് ടു/തത്തുല്യ പരീക്ഷ പാസ്സായിരിക്കണം.
advertisement
പ്രായ പരിധി
അപേക്ഷാർത്ഥികൾക്ക് 2024 ഡിസംബർ 31 ന് 17 വയസ് പൂർത്തീകരിച്ചിരിക്കണം.ബി.എസ്.സി സിംഗ് കോഴ്സിനുള്ള ഉയർന്ന പ്രായപരിധി 35 വയസ്സാണ്.നിശ്ചിത പ്രായപരിധിയിൽ ഇളവ് അനുവദിക്കുന്നതല്ല.പാരാമെഡിക്കൽ കോഴ്സുകൾക്ക് സർവ്വീസ് പാട്ടായിൽ അപേക്ഷിക്കുന്നവർ ഒഴികെയുള്ളവർക്ക് ഉയർന്ന പ്രായപരിധിയില്ല. ബി.എസ്. സി.(എം.എൽ.പി.), ബി.എസ്.സി.(ഒപ്റ്റോമെട്രി) എന്നീ കോഴ്സുകളിലെ സർവ്വീസ് കോട്ടയിലേയ്ക്കുള്ള അപേക്ഷാർത്ഥികൾക്ക് പരമാവധി പ്രായ പരിധി 46 വയസ്സായി നിജപ്പെടുത്തിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
തയാറാക്കിയത് : ഡോ ഡെയ്സൻ പാണേങ്ങാടൻ
advertisement
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
May 20, 2024 4:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
BSc നഴ്സിംഗ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകൾ പഠിക്കണോ? LBS പ്രവേശന പരീക്ഷക്ക് ഇപ്പോൾ അപേക്ഷിക്കാം