മറൈൻ രംഗത്തെ മികച്ച സേവന വേതന വ്യവസ്ഥകളോടെ രാജ്യത്തിനകത്തും വിദേശത്തും ആസ്ഥാനമുള്ള യാത്രാ – വാണിജ്യക്കപ്പലുകളിൽ വലിയ ജോലി സാധ്യതകളുള്ള മാരിടൈം യൂണിവേഴ്സിറ്റിയിലെ വിവിധ പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.
വിദേശ വാണിജ്യ കപ്പലുകളിലടക്കം ലക്ഷത്തിനു മുകളിൽ പ്രതിമാസ ശമ്പളത്തിന് പ്ലേസ്മെന്റ് സാധ്യതയുണ്ട്. മെയ് മാസം 18 വരെയാണ് ,ഓൺലൈൻ രജിസ്ട്രേഷന് അവസരമുള്ളത്. ഓൺലൈൻ അഡ്മിഷൻ ടെസ്റ്റ് (CBT ) ജൂൺ 10ന് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നടക്കും. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ അടക്കം , രാജ്യത്ത് 84 കേന്ദ്രങ്ങളുണ്ട്.
വിവിധ പ്രോഗ്രാമുകൾ
I.ബിരുദ പ്രോഗ്രാമുകൾ
1.ബിടെക്
മറൈൻ എൻജിനീയറിങ് (4 വർഷം)
2.നേവൽ ആർക്കിടെക്ചർ & ഓഷൻ എൻജിനീയറിങ് (4 വർഷം)
3.ബിഎസ്‌സി നോട്ടിക്കൽ സയൻസ് (3 വർഷം)
4.ബിബിഎ(3 വർഷം) (സ്പെഷ്യലൈസേഷനുകൾ :-
ലോജിസ്റ്റിക്സ്, റീട്ടെയ്‌ലിങ്, & ഇ–കൊമേഴ്സ്)
II.ബിരുദാനന്തരബിരുദ പ്രോഗ്രാമുകൾ
1.എംടെക് (( 2വർഷം)
(സ്പെഷ്യലൈസേഷനുകൾ :-നേവൽ ആർക്കിടെക്ചർ & ഓഷൻ എൻജിനീയറിങ് / ഡ്രജിങ് & ഹാർബർ എൻജിനീയറിങ്)
2.എംടെക് മറൈൻ എൻജിനീയറിങ് & മാനേജ്മെന്റ് (2 വർഷം)
3.എംബിഎ(2 വർഷം) (സ്പെഷ്യലൈസേഷനുകൾ :-ഇന്റർനാഷനൽ ട്രാൻസ്പോർട്ടേഷൻ & ലോജിസ്റ്റിക്സ് മാനേജ്മെന്റ്)
4.എംബിഎ (2 വർഷം ) (സ്പെഷ്യലൈസേഷൻ :-
പോർട്ട് & ഷിപ്പിങ് മാനേജ്മെന്റ്)
III.ഡിപ്ലോമ പ്രോഗ്രാമുകൾ
1.പിജി ഡിപ്ലോമ ഇൻ മറൈൻ എൻജിനീയറിങ് (1 വർഷം)
2.ഡിപ്ലോമ ഇൻ നോട്ടിക്കൽ സയൻസ് (1 വർഷം)
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.