ബയോടെക്‌നോളജിയിൽ ഉപരിപഠനവും ഗവേഷണവും ലക്ഷ്യം വയ്ക്കുന്നവർക്ക്, നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന വിവിധ പ്രവേശന പരീക്ഷകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ മാർച്ച് 31 വരെ അവസരമുണ്ട്. തിരുവനന്തപുരവും തൃശൂരും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ബയോടെക്‌നോളജിയിൽ തുടർ പഠനമാഗ്രഹിക്കുന്നവർക്കുള്ള പ്രധാന പരീക്ഷകൾ താഴെ പറയുന്നവയാണ്.
1.ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ബയോടെക്നോളജി
2.ബയോടെക്നോളജി എലിജിബിലിറ്റി ടെസ്റ്റ്
കംപ്യൂട്ടർ ഉപയോഗിച്ച് വീതം GAT-B (3 മണിക്കൂർ) രാവിലെ 9 മുതലും, BET (3 മണിക്കൂർ )ഉച്ചകഴിഞ്ഞ് 3 മുതലുമാണ് നടക്കുക.ഒരു പരീക്ഷയ്ക്കോ രണ്ടിനുമോ അപേക്ഷിക്കാനവസരമുണ്ട്. ഓരോന്നിനും 1200/- രൂപ ഫീസടയ്ക്കണം. രണ്ട് പരീക്ഷയും കൂടി എഴുതാൻ ആഗ്രഹിക്കുന്നവർ, 2400/- രൂപ ഫീസടക്കണം. എന്നാൽ പട്ടികജാതി/വർഗ്ഗ,ഭിന്നശേഷി വിഭാഗക്കാർ നേർപകുതി അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾ, വെബ് സൈറ്റിലെ ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്
1) GAT-B (ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ബയോടെക്നോളജി)
കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ സഹായത്തോടെ വിവിധ സ്ഥാപനങ്ങളിൽ നടക്കുന്ന പിജി പ്രോഗ്രാമുകളിലെ പ്രവേശനത്തിന്. നടത്തുന്ന പ്രാഥമിക പരീക്ഷയാണ് ,ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ബയോടെക്നോളജി .
ദേശീയതലത്തിൽ 63 സ്ഥാപനങ്ങൾ ഇതിലെ സ്കോർ സ്വീകരിക്കുന്നുണ്ട്. എംഎസ്‌സി ബയോടെക്നോളജി, എംടെക് ബയോടെക്നോളജി, എംഎസ്‌സി അഗ്രിക്കൾചറൽ ബയോടെക്നോളജി, എംവിഎസ്‌സി ആനിമൽ ബയോടെക്നോളജി എന്നിവയും ഇതുമായി ബന്ധപ്പെട്ട മേഖലകളിലെ പിജി പ്രോഗ്രാമുകളിലേക്കുമാണ് , പ്രവേശനം. ഓരോ സ്ഥാപനങ്ങളും പ്രവേശന വിജ്ഞാപനം പുറപ്പെടുവിക്കുന്ന മുറയ്ക്ക് , അപേക്ഷാർത്ഥികൾ അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. ഓരോ സ്ഥാപനവും പ്രവേശനത്തിനു നിശ്ചയിച്ചിട്ടുള്ള മിനിമം യോഗ്യത ഉണ്ടായിരിക്കണം.
കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല (എംടെക് മറൈൻ ബയോടെക്നോളജി),കേരള കാർഷിക സർവകലാശാല (എംഎസ്‌സി അഗ്രി – പ്ലാന്റ് ബയോടെക്നോളജി),തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (എംഎസ്‌സി ബയോടെക്നോളജി) എന്നിവയാണ് , GAT – B യുടെ സ്കോറിന്റെ അടിസ്ഥാനത്തിൽ പ്രവേശനം ലഭിക്കുന്ന കേരളത്തിലെ സ്ഥാപനങ്ങൾ .
എംഎസ്‌സി ബയോടെക്നോളജി / എംഎസ്‌സി അഗ്രിക്കൾചറൽ ബയോടെക്നോളജി / എംടെക് / എംവിഎസ്‌സി പഠിക്കുന്നവർക്ക് യഥാക്രമം 5000 /7500 /12000 /12000 രൂപ പ്രതിമാസ സ്റ്റൈപൻഡ് ലഭിക്കും.
2) BET (ബയോടെക്നോളജി എലിജിബിലിറ്റി ടെസ്റ്റ്)
DBT-JRF ഫെലോഷിപ്പിന് വേണ്ടി നടത്തപ്പെടുന്ന അഭിരുചി പരീക്ഷയാണ് ,ബയോടെക്നോളജി എലിജിബിലിറ്റി ടെസ്റ്റ് .ബയോടെക്നോളജി, ലൈഫ് സയൻസസ്, ബയോളജി എന്നിവയുമായി ബന്ധപ്പെട്ട ബിടെക്, എംബിബിഎസ്, എംഎസ്‌സി, എംടെക്, എംവിഎസ്‌സി മുതലായ യോഗ്യതയുള്ളവർക്കാണ് , അപേക്ഷായോഗ്യത. അപേക്ഷാർത്ഥികൾ യോഗ്യത പരീക്ഷയിൽ 60% എങ്കിലും മാർക്ക് നേടിയിരിക്കണം.. പട്ടികജാതി/വർഗ്ഗ,ഭിന്നശേഷി വിഭാഗക്കാർക്ക് 55% മതി. 2023 മാർച്ച് 31 ന് , 28 വയസ്സു കവിയരുത്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും