കാസര്‍ഗോഡ് ജില്ലയിലെ പെരിയയിൽ സ്ഥിതി ചെയ്യുന്ന മികച്ച അടിസ്ഥാന സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന കേന്ദ്ര സർവ്വകലാശാലയിൽ ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യുക്കേഷൻ പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
4 വർഷം കൊണ്ട് ഡിഗ്രിയും ബി.എഡും ഒന്നിച്ച് പൂർത്തിയാക്കാവുന്ന രീതിയിലാണ് ഈ ട്രിപ്പിൾ മെയിൻ കോഴ്സ് ഡിസൈൻ ചെയ്തിരിക്കുന്നത്. നാംകണ്ടു പരിചയിച്ച രണ്ടു വർഷ ബി.എഡ് കോഴ്സിൽ നിന്നും വ്യത്യസ്തമായി അധ്യാപക അഭിരുചിയും പഠിക്കുന്ന വിഷയങ്ങളിലുള്ള വൈദഗ്ധ്യവും കൂടുതൽ ഉണ്ടാകത്തക്ക രീതിയിലാണ്, ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ചുള്ള ഈ മാറ്റം.
കുറഞ്ഞ ചെലവിലുള്ള പഠനവും പ്രഗത്ഭരായ അധ്യാപകരുടെ ശിക്ഷണവും വിവിധ സാംസ്കാരിക പൈതൃകമുള്ള സഹപാഠികളുമായുള്ള സമ്പർക്കവും ഇവിടുത്തെ പ്രത്യേകതകളാണ്. ദേശീയ തലത്തിൽ നടത്തപ്പെടുന്ന പ്രവേശന പരീക്ഷയുടെ (CUET-UG) അടിസ്ഥാനത്തിലാണ് സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിലെ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനം.കേരളത്തിലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പരീക്ഷ സെന്ററുകളുണ്ട്. ഇവക്ക് പുറമേ പയ്യന്നൂർ, അങ്കമാലി, ചെങ്ങന്നൂർ, മൂവാറ്റുപുഴ എന്നിവിടങ്ങളിലും പരീക്ഷ സെന്ററുകളുണ്ട്.
ഹയർ സെക്കണ്ടറി / തത്തുല്ല്യയോഗ്യത തലത്തിലെ ഏതെങ്കിലും സ്ട്രീമിൽ 50% മാർക്ക് നേടിയ വിദ്യാർത്ഥികൾക്കാണ്, അപേക്ഷിക്കാനവസരം. 09-02-2023 ന് 20 വയസ്സിൽ താഴെയുള്ളവരായിരിക്കണം, അപേക്ഷകർ .12-03-2023 ന് രാത്രി 9:30 വരെ ഓൺ ലൈൻ ആയി അപേക്ഷിക്കാനവസരമുണ്ട്. ഇതുകൂടാതെ അപേക്ഷയിൽ തെറ്റ് സംഭവിച്ചാൽ 15-03-2023 മുതൽ 18-03-2023 ന് 11 PM വരെ തിരുത്താനും അവസരമുണ്ട്.
ഏതെങ്കിലും തരത്തിലുള്ള റിസർവേഷൻ അർഹിക്കുന്ന വ്യക്തിയാണെങ്കിൽ അവ സംബന്ധിച്ച സർട്ടിഫിക്കറ്റുകൾ അപേക്ഷ സമയത്ത് നൽകേണ്ടതാണ്.സർട്ടിഫിക്കറ്റുകൾക്ക് പകരമായി അഡ്മിഷൻ ഗൈഡ്ലൈനിൽ നൽകിയിട്ടുള്ള നിശ്ചിത മാതൃകയിലുള്ള സ്വയം സാക്ഷ്യപ്പെടുത്തിയ രേഖ നൽകിയാലും മതി.
പ്രോഗ്രാമുകൾ
B.A.-B.Ed
BSc.-B.Ed
B.Com.-B.Ed
ട്രിപ്പിൾ മെയിൻ ഇന്റഗ്രേറ്റഡ് ബി.എഡ്
മൂന്നു വിഷയങ്ങളിൽ ജോലി സാധ്യതയും തുടർപഠന സാധ്യതയും ഒരുപോലെ നിലനിർത്തുന്നതാണ് ട്രിപ്പിൾ മെയിൻ പ്രോഗ്രാമുകൾ.
ഒരു വിഷയത്തിന് പകരം 3 വിഷയങ്ങൾക്ക് തുല്യ പ്രാധാന്യം നൽകുന്ന പഠന രീതിയാണിത്. 50 സീറ്റുകൾ വീതം സയൻസിൽ രണ്ടും ആർട്ട്സിലും കൊമേഴ്സിലും ഓരോ സ്ട്രീമുകൾ വീതവുമാണ് ഉള്ളത്. ഉദാഹരണത്തിന് സയൻസിൽ ഫിസിക്സ്-കെമിസ്ട്രി-കണക്ക്, ബോട്ടണി-സുവോളജി- കെമിസ്ട്രി എന്നിങ്ങനെയുള്ള കോംബിനേഷനുകൾ ഉണ്ടാവും. ആർട്സ് വിഷങ്ങളിൽ ഇകണോമിക്സ്- ഹിസ്റ്ററി- പൊളിറ്റിക്കൽ സയൻസ് എന്നിവയും കോമേഴ്സിൽ അക്കൗണ്ടൻസി , ബിസിനസ്സ് സ്റ്റഡീസ്, എക്കണോമിക്സ് എന്നിങ്ങനെയുമാവും കോംബിനേഷൻ. കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ഈ 3 വിഷയങ്ങളിലും അദ്ധ്യാപനം നടത്താം. പഠിച്ച ഏതു വിഷയങ്ങളിലും പി ജി യ്ക്ക് തുടർ പഠനം നടത്തുകയും ചെയ്യാവുന്നതാണ്.
പരീക്ഷാ ഫീസ്
എഴുതുന്ന വിഷയങ്ങളുടെ എണ്ണത്തിനനുസരിച്ച്, പരീക്ഷാഫീസിൽ മാറ്റമുണ്ട്.
മൂന്നു വിഷയങ്ങൾ വരെ
General – 750/-
OBC-NCL /EWS -700/-
SC/ ST/PWD/TG – 650/-
ഏഴു വിഷയങ്ങൾ വരെ
General – 1500/-
OBC-NCL /EWS – 1400/-
SC/ ST/PWD/TG – 1300/-
പ്രവേശന പരീക്ഷ ക്രമം
CUET (UG) പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് , പ്രവേശനം. പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന കോഴ്സുകൾക്കനുസരിച്ച്, എൻട്രൻസ് പരീക്ഷയിൽ എഴുതേണ്ട പേപ്പറുകൾ വിത്യസ്തമാണ്. ഓരോ ശരിയുത്തരത്തിനും 5 മാർക്ക് വീതം ലഭിക്കും, തെറ്റായ ഉത്തരങ്ങൾക്ക് 1 മാർക്ക് വീതം കുറയും. ഉത്തരം നൽകാത്ത ചോദ്യങ്ങൾക്ക് മാർക്ക് കുറയുന്നതല്ല.
മൂന്ന് സെക്‌ഷനുകളായാണ് ഓരോരുത്തരും എഴുതേണ്ട പേപ്പറുകൾ തെരഞ്ഞെടുക്കേണ്ടത്
Section 1
English (Common for all courses )
Section 2
Choose Maths, Physics, Chemistry, Biology for B.Sc-B.Ed.
Choose History, Geography, Political science, Economics for B.A-B.Ed.
Choose Accountancy, Business studies, Economics for B.Com-B.Ed.
Section 3
General Test ( Common for all courses)
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.