നാനോ സയൻസ് കേരളത്തിൽ പഠിക്കണോ? ജോയിന്റ് മാസ്റ്റേഴ്സ് പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം

Last Updated:

അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2023 ജൂൺ 20

കോട്ടയത്തെ മഹാത്മാ ഗാന്ധി സർവകലാശാലയും കണ്ണൂർ സർവകലാശാലയും സംയുക്തമായി നാനോ സയൻസ് ആന്റ് നാനോടെക്നോളജി മേഖലയിൽ നടത്തുന്ന ജോയിന്റ് മാസ്റ്റേഴ്സ് പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം. ജൂൺ 20 വരെയാണ്, അപേക്ഷിക്കാനവസരം. എം.ജി. സർവകലാശാലയിലെ സ്‌കൂൾ ഓഫ് നാനോ സയൻസ് ആന്റ് നാനോ ടെക്നോളജിയും കണ്ണൂർ സർവകലാശാലയിലെ ഫിസിക്സ്, കെമിസ്ട്രി വകുപ്പുകളും ചേർന്നാണ് കോഴ്സുകൾ നടത്തുന്നത്.
രണ്ടു കോഴ്സുകളും എം.ജി, കണ്ണൂർ സർവകലാശാലകളുടെ റെഗുലർ എം.എസ്‌സി കോഴ്സുകൾക്ക് തുല്യമായിരിക്കും. ഏതെങ്കിലും ഒരു സർവകലാശാല പേരന്റ് ഇൻസ്റ്റിറ്റിയൂഷനായി തിരഞ്ഞെടുക്കാവുന്ന വിധത്തിലാണ് പഠന പ്രക്രിയ ക്രമീകരിച്ചിരിക്കുന്നത് കോഴ്സ് പൂർത്തിയാക്കുന്നവർക്ക് പേരന്റ് യൂണിവേഴ്സിറ്റിയിൽനിന്നാണ് സർട്ടിഫിക്കറ്റ് ലഭിക്കുക.
പ്രോഗ്രാമുകൾ
  • 1.എം.എസ് സി ഫിസിക്സ്
(നാനോ സയൻസ് ആന്റ് നാനോ ടെക്നോളജി)
  • 2.എം.എസ് സി. കെമിസ്ട്രി
  • (നാനോ സയൻസ് ആന്റ് നാനോടെക്നോളജി)
    അപേക്ഷാ യോഗ്യത
    മാത്തമാറ്റിക്സ് ഉൾപ്പെടെ രണ്ട് സബ്സിഡിയറി / കോംപ്ലിമെന്ററി വിഷയങ്ങളടങ്ങിയ ബി.എസ് സി. ഫിസിക്സ്, ബി.എസ് സി. കെമിസ്ട്രി കോഴ്സുകൾ കഴിഞ്ഞവർക്കാണ് അതാതു വിഷയങ്ങളിലെ ബിരുദാനന്തര ബിരുദ പ്രവേശനത്തിനവസരം. യോഗ്യതാ പരീക്ഷയിൽ പാർട്ട് മൂന്നിന് 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ വിജയിച്ചവരെ മാത്രമേ, പരിഗണിക്കുകയുള്ളൂ.
    advertisement
    പ്രത്യേകതകൾ
    വിദ്യാർഥികൾക്ക് രണ്ടു സർവകലാശാലകളിലെയും സൗകര്യങ്ങളും ഗവേഷണസാധ്യതകളും ലൈബ്രറിയുൾപ്പടെയുള്ള സൗകര്യങ്ങളും പ്രയോജനപ്പെടുത്താൻ കഴിയും. പഠന കാലത്ത് വ്യവസായ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പിനും ഗവേഷണത്തിനും ജോലിക്കും അവസരമൊരുക്കുന്നതിനായി അവസാന സെമസ്റ്ററിൽ രാജ്യത്തെയോ വിദേശത്തെയോ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളിൽ ആറു മാസത്തെ പ്രോജക്ടിനും അവസരമുണ്ടാകും.കോഴ്സ് കാലയളവിൽ വിദ്യാർഥികൾക്ക് രണ്ട് സർവകലാശാലകളിലും തുല്യ കാലയളവ് ചിലവഴിക്കാം.
    ആദ്യ സെമസ്റ്ററിൽ പേരന്റ് യൂണിവേഴ്സിറ്റിയിൽ ക്ലാസുകളിൽ പങ്കെടുക്കാം ഓൺലൈൻ ക്ലാസുകൾ കൂടി ഉൾപ്പെടുന്ന ഹൈബ്രിഡ് മോഡിലായിരിക്കും ക്ലാസുകൾ നടക്കുക. ഇപ്പോഴത്തെ ധാരണ പ്രകാരം, രണ്ടാം സെമസ്റ്റർ ക്ലാസ് കണ്ണൂർ സർവകലാശാലയിലും മൂന്നാം സെമസ്റ്റർ എം.ജി സർവകലാശാലയിലുമായിരിക്കും.
    advertisement
    അപേക്ഷാ ക്രമവും അപേക്ഷാ ഫീസും
    പൊതു വിഭാഗത്തിൽ പെടുന്ന വിദ്യാർഥികൾക്ക് 500 രൂപയും പട്ടിക ജാതി, പട്ടികവർഗ വിഭാഗക്കാർക്ക് 250 രൂപയുമാണ് അപേക്ഷാഫീസ്. ഓൺലൈനിൽ ഫീസടച്ച്(http://epay.mgu.ac.in) താഴെക്കാണുന്ന ഗൂഗിൾ ഫോം ലിങ്ക് മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
    https://forms.gle/JYksNtK9Qi2N2f7A8
    കൂടുതൽ വിവരങ്ങൾക്കും സംശയനിവാരണത്തിനും
    മെയിൽ: nnsst@mgu.ac.in
    ഫോൺ:
    • 9446866088
    • 8185998052
    തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ
    (കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
    മലയാളം വാർത്തകൾ/ വാർത്ത/Career/
    നാനോ സയൻസ് കേരളത്തിൽ പഠിക്കണോ? ജോയിന്റ് മാസ്റ്റേഴ്സ് പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം
    Next Article
    advertisement
    തല കയറിൽ, ഉടൽ പുഴയിൽ; കോഴിക്കോട് പാലത്തിൽ കയർകെട്ടി ചാടിയയാൾക്ക് ദാരുണാന്ത്യം
    തല കയറിൽ, ഉടൽ പുഴയിൽ; കോഴിക്കോട് പാലത്തിൽ കയർകെട്ടി ചാടിയയാൾക്ക് ദാരുണാന്ത്യം
    • കോഴിക്കോട് തുഷാരഗിരി പാലത്തിൽ കയർകെട്ടി ചാടിയയാൾ കഴുത്തറ്റു മരിച്ച നിലയിൽ കണ്ടെത്തി.

    • മരിച്ചയാളുടെ ചെരിപ്പും ഇരുചക്രവാഹനവും പാലത്തിന് സമീപം കണ്ടെത്തി, പൊലീസ് അന്വേഷണം ആരംഭിച്ചു.

    • വിനോദസഞ്ചാരികളാണ് കയറിന്റെ അറ്റത്ത് തലമാത്രം തൂങ്ങിക്കിടക്കുന്നത് കണ്ടത്, തുടർന്ന് പൊലീസിനെ അറിയിച്ചത്.

    View All
    advertisement