മെഡിക്കൽ, പാരാമെഡിക്കൽ കോഴ്‌സുകൾ ശ്രീചിത്രയിൽ പഠിക്കണോ? ഇപ്പോൾ അപേക്ഷിക്കാം
- Published by:Vishnupriya S
- news18-malayalam
Last Updated:
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2023 ഒക്ടോബർ 4 വരെയാണ്
കേരള സർക്കാരിനു കീഴിൽ തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ടെക്നോളജിയിൽ മെഡിക്കൽ, പാരാമെഡിക്കൽ മേഖലകളിലെ വിവിധ പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. അടത്തുവർഷം ജനുവരിയിലാരംഭിക്കുന്ന പ്രോഗ്രാമുകൾക്കുള്ള പ്രവേശനത്തിന് ഒക്ടോബർ 4 വരെയാണ്, ഓൺലൈൻ അപേക്ഷ സമർപ്പിക്കാനവസരമുള്ളത്.
വിവിധ പ്രോഗ്രാമുകൾ
ഡി എം:
1.കാർഡിയോളജി ന്യൂറോളജി 2.ന്യൂറോ ഇമേജിങ് & ഇന്റർവെൻഷനൽ ന്യൂറോ ഓഡിയോളജി
2.കാർഡിയോ വാസ്കുലാർ ഇമേജിങ് ആൻഡ് വാസ്കുലാർ ഇന്റർവെൻഷനൽ റേഡിയോളജി
3.കാർഡിയോതൊറാസിക് ആൻഡ് വാസ്കുലാർ അനസ്തീസിയ
4.ന്യൂറോ അനസ്തീസിയ.
എം സി എച്ച്:
1.കാർഡിയോ വാസ്കുലാർ & തൊറാസിക് സർജറി
2.ന്യൂറോ സർജറി
3.വാസ്കുലാർ സർജറി
ഇന്റഗ്രേറ്റഡ് എം ഡി-പിഎച്ച്ഡി, ഇന്റഗ്രേറ്റഡ് എംസിഎച്ച്-പിഎച്ച്ഡി
എംഡി ട്രാൻസ്ഫ്യൂഷൻ മെഡിസിൻ
മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്
പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്
advertisement
പോസ്റ്റ് ഡോക്ടറൽ സർട്ടിഫിക്കറ്റ് കോഴ്സ്:
1.ട്രാൻസ്ഫ്യൂഷൻ ട്രാൻസ്മിറ്റഡ് ഡിസീസസ് ടെസ്റ്റിങ്
2.ഹോസ്പിറ്റൽ ഇൻഫ ഷൻ കൺട്രോൾ
3.ന്യൂറോപതോളജി
പിഎച്ച്ഡി:
1.ഫിസിക്കൽ സയൻസസ്
2.കെമിക്കൽ സയൻസസ്
3.ബയോളജിക്കൽ സയൻസസ്
4.ബയോ മെറ്റീരിയൽ
5.ഹെൽത്ത് സയൻസസ്
6.ബയോ എൻജിനീയറിങ്
ഡിപ്ലോമ പ്രോഗ്രാമുകൾ:
1. പിജി ഡിപ്ലോമ: കാർഡിയാക് ലാബ് ടെക്നോളജി, ന്യൂറോ ടെക്നോളജി, മെഡിക്കൽ റെക്കോർഡ്സ് സയൻസ്, ക്ലിനിക്കൽ പെർഫ്യൂഷൻ ,ബ്ലഡ് ബാക്കിങ് ടെക്നോളജി എന്നീ വിഷയങ്ങളിലാണ്,പിജി ഡിപ്ലോമ പ്രോഗ്രാമുകളുള്ളത്.
2. ഡിപ്ലോമ: പബ്ലിക് ഹെൽത്ത്, കാർഡിയോ വാസ്കുലാർ ആൻഡ് തൊറാസിക് നഴ്സിങ് ,ന്യൂറോ നഴ്സിങ്, അഡ്വാൻസ്ഡ് മെഡിക്കൽ ഇമേജിങ് ടെക്നോളജീ, പബ്ലിക് ഹെൽത്ത് ,ഓപ്പറേഷൻ തീയറ്റർ & അന സ്തീസിയ ടെക്നോളജി എന്നീ വിഷയങ്ങളിലാണ്, ഡിപ്ലോമ പ്രോഗ്രാമുകളുള്ളത്.
advertisement
3.അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാം: ഫിസിയോ തെറാപ്പി ഇൻ ന്യൂറോളജിക്കൽ സയൻസസ്, ഫിസിയോ തെറപ്പി ഇൻ കാർഡിയോ വാസ്കുലാർ സയൻസ് എന്നീ വിഷയങ്ങളിൽ, സർട്ടിഫിക്കേറ്റ്
പ്രോഗ്രാമുകളുകളുണ്ട്.
മറ്റു പ്രോഗ്രാമുകൾ: മേൽ സൂചിപ്പിച്ച പ്രോഗ്രാമുകൾകൂടാതെ രാജ്യത്തെ തന്നെ വിവിധ ശ്രേഷ്ഠ സ്ഥാപനങ്ങളായ ഐഐടി മദ്രാസ്, സിഎംസി വെല്ലൂർ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമിയോളജി, ചെന്നൈ, എന്നിവയുമായി കൈകോർത്തു നടത്തുന്ന മറ്റുപ്രോഗ്രാമുകളും ശ്രീചിത്രയിലുണ്ട്. അവയുടെ ദൈർഘ്യം, ഓരോന്നിന്റേയും പ്രവേശന യോഗ്യത, ഫീസ് നിരക്കുകൾ, സ്റ്റൈപൻഡ്, അപേക്ഷാ നടപടിക്രമം തുടങ്ങിയ വിശദാംശങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ ഫിസിക്സ്, കെമിസ്ട്രി ബയളോജിക്കൽ സയൻസ്, കംപ്യൂട്ടർ സയൻസ് എന്നിവയിൽ ബിരുദമുള്ളവർക്കും ഇലക്ട്രോണിക്സ് , ഇൻസ്ട്രുമെന്റേഷൻ എന്നിവയിൽ ഡിപ്ലോമയുള്ളവർക്കും ബയോമെഡിക്കൽ എൻജിനീയറിങ് ബിരുദമുള്ളവർക്കും ചേരാവുന്ന വിവിധ പ്രോഗ്രാമുകളുമുണ്ട്.
advertisement
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും: www.sctimst.ac.in
വിലാസം: The Registrar,
Sree Chitra Tirunal Institute for Medical Sciences & Technology,
Trivandrum- 695 011
ഫോൺ: 0471- 2524269
മെയിൽ: regoffice@stinst.ac.in
തയാറാക്കിയത്: ഡോ ഡെയ്സൻ പാണേങ്ങാടൻ. daisonpanengadan@gmail.com
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 11, 2023 6:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
മെഡിക്കൽ, പാരാമെഡിക്കൽ കോഴ്‌സുകൾ ശ്രീചിത്രയിൽ പഠിക്കണോ? ഇപ്പോൾ അപേക്ഷിക്കാം