ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് 50,000 രൂപയുടെ ഒറ്റത്തവണ സ്കോളർഷിപ്പ്
- Published by:Rajesh V
- news18-malayalam
Last Updated:
കേരളത്തിലെ ന്യൂനപക്ഷമായി വിവക്ഷിക്കപ്പെടുന്ന ക്രിസ്ത്യൻ, മുസ്ലീം, സിഖ്, ജൈന, പാഴ്സി, ബുദ്ധ വിഭാഗങ്ങളിലെ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് കോഴ്‌സ് കാലാവധിക്കുള്ളിൽ ഒറ്റത്തവണയായി 50,000 രൂപയാണ് സ്കോളർഷിപ്പ് തുകയായി നൽകുന്നത്
രാജ്യത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ.ഐ.ടി., ഐ.ഐ.എം., ഐ.ഐ.എസ്.സി. എന്നിവിടങ്ങളിൽ പ്രവേശനം നേടിയ ന്യൂനപക്ഷ വിഭാഗം വിദ്യാർത്ഥികൾക്ക് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് നൽകുന്ന സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. കേരളത്തിലെ ന്യൂനപക്ഷമായി വിവക്ഷിക്കപ്പെടുന്ന ക്രിസ്ത്യൻ, മുസ്ലീം, സിഖ്, ജൈന, പാഴ്സി, ബുദ്ധ വിഭാഗങ്ങളിലെ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് കോഴ്‌സ് കാലാവധിക്കുള്ളിൽ ഒറ്റത്തവണയായി 50,000 രൂപയാണ് സ്കോളർഷിപ്പ് തുകയായി നൽകുന്നത്.
ആർക്കൊക്കെ അപേക്ഷിക്കാം
ബിരുദാനന്തരബിരുദം, ഗവേഷണ ബിരുദം എന്നീ കോഴ്‌സുകളിൽ പഠിക്കുന്നവർക്കും ഐ.എം.എസ് സി.യിലെ 1/2/3/4/5 വർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർക്ക്,യോഗ്യതാ പരീക്ഷയിൽ (ഡിഗ്രി/ബി.ഇ./ബി.ടെക്) കുറഞ്ഞത് 55% മാർക്ക് നേടിയിരിക്കണം. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള അപേക്ഷകർക്ക് മുൻഗണന ലഭിക്കും. ഇല്ലാത്ത സാഹചര്യത്തിൽ, എ.പി.എൽ. വിഭാഗത്തിലെ കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപ വരെയുള്ളവരേയും പരിഗണിക്കും.
അപേക്ഷകർ, കേരളത്തിൽ സ്ഥിരതാമസക്കാരായ/ ജനിച്ച ന്യൂനപക്ഷ വിദ്യാർത്ഥികളായിരിക്കണം. ജനസംഖ്യാനുപാതത്തിൽ അനുവദിക്കുന്ന സ്കോളർഷിപ്പുകളിൽ 50% സ്കോളർഷിപ്പുകൾ, പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്.
advertisement
അപേക്ഷ ക്രമം
ന്യൂനപക്ഷക്ഷേമ വകുപ്പിൻ്റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കന്ന അപേക്ഷാഫോം പൂരിപ്പിച്ച് ന്യൂനപക്ഷ ഡയറക്ടറുടെ ഓഫീസിൽ തപാൽ മുഖേനയോ നേരിട്ടോ നൽകണം. അപേക്ഷ സമർപ്പണത്തിനുള്ള അവസാന തീയതി, ഒക്ടോബർ 22 ആണ്.
വിലാസം
ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം - 33
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോമിനും www.minoritywelfare.kerala.gov.in.
തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
September 25, 2025 8:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് 50,000 രൂപയുടെ ഒറ്റത്തവണ സ്കോളർഷിപ്പ്