ഒന്നേകാൽ ലക്ഷം രൂപ സ്കോളർഷിപ്പ് നേടാം; പത്താം ക്ലാസ്സിൽ ഉന്നത വിജയം നേടിയവർക്കായി പി എം ഫൗണ്ടേഷൻ ടാലന്റ് സെർച്ച് എക്സാമിനേഷൻ
- Published by:Rajesh V
- news18-malayalam
Last Updated:
ടാലൻ്റ് സെർച്ച് പരീക്ഷയിൽ മികവു പുലർത്തുകയും തുടർന്നുള്ള ഘട്ടങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഒന്നേകാൽ ലക്ഷം രൂപ സ്കോളർഷിപ്പ് ലഭിക്കും. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും
പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കായി പി എം ഫൗണ്ടേഷൻ നടത്തുന്ന ടാലന്റ് സെർച്ച് പരീക്ഷയ്ക്ക് ജൂൺ 20 വരെ അപേക്ഷിക്കാനവസരം. കേരളത്തിലെ വിവിധ ബോർഡുകൾ നടത്തുന്ന പരീക്ഷയിൽ നിശ്ചിത ഗ്രേഡോടെ ഉന്നത വിജയം നേടിയവർക്കാണ് അവസരം. ടാലൻ്റ് സെർച്ച് പരീക്ഷയിൽ മികവു പുലർത്തുകയും തുടർന്നുള്ള ഘട്ടങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഒന്നേകാൽ ലക്ഷം രൂപ സ്കോളർഷിപ്പ് ലഭിക്കും. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും.
പരീക്ഷയിൽ നിശ്ചിതമാർക്കിനു മുകളിൽ നേടുന്നവർക്ക് ക്യാഷ് അവാർഡും സാക്ഷ്യപത്രവും നൽകും. ഇതിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ക്യാമ്പും ഇൻറർവ്യൂവും ഉണ്ടായിരിക്കും. ഇൻ്റർവ്യൂവിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന വിദ്യാർത്ഥികൾക്ക്, ഒന്നേകാൽ ലക്ഷം രൂപയുടെ പി എം ഫെല്ലോഷിപ്പ് സമ്മാനിക്കും
താഴെ പറയുന്നവർക്ക് അപേക്ഷിക്കാം
2024-2025 ലെ എസ്. എസ്.എൽ. സി / ടി. എച്ച്. എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടിയ വിദ്യാർത്ഥികൾക്കും സി.ബി.എസ്.ഇ പരീക്ഷയിൽ ഓരോ വിഷയത്തിലും 90% മാർക്ക് നേടിയ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. ഇതോടൊപ്പം തന്നെ സംസ്ഥാന ദേശീയതല മത്സരങ്ങളിൽ (കായികം, കലാസാംസ്കാരികം, നേതൃത്വം, സാമൂഹിക സേവനം, വിവരസാങ്കേതികം) വിജയികളായവരും എല്ലാ വിഷയങ്ങൾക്കും ചുരുങ്ങിയത് എ ഗ്രേഡ് (എസ്.എസ്.എൽ.സി.) / തത്തുല്യ മാർക്ക് (സി.ബി.എസ്.ഇ.) നേടിയിട്ടുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.
advertisement
പരീക്ഷാരീതി
രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഒബ്ജക്റ്റീവ് പരീക്ഷയാണ്, അപേക്ഷാർത്ഥികൾ എഴുതേണ്ടി വരിക.അടിസ്ഥാന ശാസ്ത്രം, സാമൂഹികശാസ്ത്രം, പൊതുവിജ്ഞാനം, ജനറൽ ഇന്റലിജൻസ് തുടങ്ങിയ വിഷയങ്ങ ളിലുള്ള ചോദ്യങ്ങളുണ്ടായിരിക്കും. പരീക്ഷയുടെ നിലവാരം പത്താം ക്ലാസ്സിനു തുല്യമായിരിക്കും. തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനായി 5 വർഷം വരെ പി എം ഫെല്ലോഷിപ്പ് നൽകുന്നതാണ്
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
ഫോൺ
0484-2367279
7510672798
തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
May 26, 2025 10:29 AM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
ഒന്നേകാൽ ലക്ഷം രൂപ സ്കോളർഷിപ്പ് നേടാം; പത്താം ക്ലാസ്സിൽ ഉന്നത വിജയം നേടിയവർക്കായി പി എം ഫൗണ്ടേഷൻ ടാലന്റ് സെർച്ച് എക്സാമിനേഷൻ