SSLC പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും A+ ഉണ്ടോ? പ്രതിവർഷം 10,000 രൂപ ലഭിക്കുന്ന വിദ്യാധൻ സ്കോളർഷിപ്പിന് അപേക്ഷിക്കാം

Last Updated:

പ്ലസ് വൺ പഠനത്തിനാണ് ആദ്യഘട്ടത്തിൽ സ്കോളർഷിപ്പ് നൽകുന്നത്. 10,000 രൂപ വീതം പ്ലസ് വൺ, പ്ലസ് ടു പഠനത്തിന് വിദ്യാർത്ഥികൾക്കു ലഭിയ്ക്കും. നിശ്ചിത ഗ്രേഡ് തുടർന്നുള്ള പഠനത്തിൽ നിലനിർത്തിയാൽ വിദ്യാർത്ഥിയ്ക്ക് ഏതൊരു മേഖലയിലെ തുടർ പഠനത്തിനും സ്കോളർഷിപ്പ് ലഭിയ്ക്കുന്നതാണ്.

ഇൻഫോസിസ് സഹസ്ഥാപകൻ എസ് ഡി ഷിബുലാലിന്റെ മേൽനോട്ടത്തിൽ സരോജനി ദാമോദരൻ ഫൗണ്ടേഷൻ നൽകുന്ന വിദ്യാധൻ സ്ലോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാനത്തീയതി ജൂൺ 30. വിദ്യാർത്ഥികൾക്ക് സ്വന്തമായുള്ളതും സാധുവായതുമായ മെയിൽ അഡ്രസ്സ്, ഓൺലൈൻ അപേക്ഷാ സമയത്തു നൽകണം. തുടർന്നുള്ള എല്ലാ ആശയവിനിമയവും മെയിലിലൂടെ ആയിരിക്കും.
പ്ലസ് വൺ പഠനത്തിനാണ് ആദ്യഘട്ടത്തിൽ സ്കോളർഷിപ്പ് നൽകുന്നത്. 10,000 രൂപ വീതം പ്ലസ് വൺ, പ്ലസ് ടു പഠനത്തിന് വിദ്യാർത്ഥികൾക്കു ലഭിയ്ക്കും. നിശ്ചിത ഗ്രേഡ് തുടർന്നുള്ള പഠനത്തിൽ നിലനിർത്തിയാൽ വിദ്യാർത്ഥിയ്ക്ക് ഏതൊരു മേഖലയിലെ തുടർ പഠനത്തിനും സ്കോളർഷിപ്പ് ലഭിയ്ക്കുന്നതാണ്.
അടിസ്ഥാന യോഗ്യത
1. എസ്.എസ്.എൽ.സി.ക്ക് എല്ലാവിഷയത്തിനും എ. പ്ലസ് നേടിയിരിക്കണം. (ഭിന്നശേഷിക്കാർക്ക് എ ഗ്രേഡ് മതി)
2. കുടുംബ വാർഷികവരുമാനം, രണ്ടുലക്ഷം രൂപയിൽ താഴെയായിരിക്കണം.
ഓൺലൈൻ ആയി സമർപ്പിക്കേണ്ട രേഖകൾ
1. മാർക്ക് ലിസ്റ്റ്
advertisement
2. ഫോട്ടോ
3. വില്ലേജ് ഓഫീസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റ്
കൂടുതൽ വിവരങ്ങൾക്ക്
അപേക്ഷ സമർപ്പണത്തിന്
ഫോൺ
8138045318
9663517131
തയാറാക്കിയത് : ഡോ ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)
മലയാളം വാർത്തകൾ/ വാർത്ത/Career/
SSLC പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും A+ ഉണ്ടോ? പ്രതിവർഷം 10,000 രൂപ ലഭിക്കുന്ന വിദ്യാധൻ സ്കോളർഷിപ്പിന് അപേക്ഷിക്കാം
Next Article
advertisement
ക്നാനായ സമുദായ തർക്കം; അന്ത്യോക്യ പാത്രിയാർക്കിസ് ബാവക്കെതിരെയുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി
ക്നാനായ സമുദായ തർക്കം; അന്ത്യോക്യ പാത്രിയാർക്കിസ് ബാവക്കെതിരെയുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി
  • സുപ്രീം കോടതി ക്നാനായ സമുദായ തർക്കത്തിൽ ഹൈക്കോടതി വിധി റദ്ദാക്കി.

  • കേസിൽ ഹൈക്കോടതി വിധി റദ്ദാക്കി വീണ്ടും പരിഗണിക്കാൻ സുപ്രീം കോടതി നിർദേശിച്ചു.

  • പാത്രിയർക്കിസ് ബാവ നൽകിയ ഹർജി അംഗീകരിച്ച് സുപ്രീം കോടതി ഹൈക്കോടതി വിധി റദ്ദാക്കി.

View All
advertisement