• HOME
  • »
  • NEWS
  • »
  • career
  • »
  • എംബിഎ പഠിക്കണോ? കേരളത്തിലെ പ്രധാന സ്ഥാപനങ്ങളിൽ ഇപ്പോൾ പ്രവേശനം നേടാം

എംബിഎ പഠിക്കണോ? കേരളത്തിലെ പ്രധാന സ്ഥാപനങ്ങളിൽ ഇപ്പോൾ പ്രവേശനം നേടാം

സംസ്ഥാനത്തെ പ്രധാന സ്ഥാപനങ്ങളിൽ എംബിഎ പഠിക്കാം; വിശദാംശങ്ങൾ അറിയാം

  • Share this:
    I.കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ)
    II.കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം & ട്രാവൽ സ്റ്റഡീസ്(കിറ്റ്സ്)
    III.എൻ.ഐ.ടി.,കാലിക്കറ്റ്
    I.കിക്മയിൽ എം.ബി.എ. 
    തിരുവനന്തപുരത്ത് സംസ്ഥാന സഹകരണ യൂണിയന്റെ കീഴി പ്രവർത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എം.ബി.എ.
    പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം. അടുത്ത അധ്യയന വർഷത്തെ ഫുള്‍ടൈം ബാച്ചിലേയ്ക്കാണ് , പ്രവേശനം. ഫെബ്രുവരി 10 വരെയാണ് , അപേക്ഷിക്കാനവസരമുള്ളത്.
    ആർക്കൊക്കെ അപേക്ഷിക്കാം
    അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും ഫെബ്രുവരിയിലെ കെ-മാറ്റ് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.ഓണ്‍ലൈനായും നേരിട്ടും അപേക്ഷ നല്‍കാനവസരമുണ്ട്.
    സ്കോളർഷിപ്പ് ആനുകൂല്യം
    പട്ടികജാതി/പട്ടിക വർഗ്ഗ /ഫിഷര്‍മാന്‍/ ഒ.ഇ.സി വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കാൻ ഇടയുണ്ട്. ഇതു കൂടാതെ,സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്ക് പ്രത്യേക ഫീസ് ആനുകൂല്യവും ലഭിക്കും.
    കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
    ഫോൺ
    8547618290
    9288130094
    II. കിറ്റ്സിൽ എം.ബി.എ 
    കേരളസംസ്ഥാന ടൂറിസം വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) ബാച്ചിലേക്ക് ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാം. 2023-25 അധ്യയന വർഷത്തേക്കാണ്, പ്രവേശനം.ഓൺലൈൻ അപേക്ഷാ സമർപ്പണത്തിനുളള
    അവസാന തീയതി ഫെബ്രുവരി 28 ആണ്.
    കേരള സർവ്വകലാശാലയുടേയും, എ.ഐ.സി.ടി.ഇ. യുടേയും അംഗീകാരത്തോടെ നടത്തുന്ന കോഴ്സിൽ ട്രാവൽ, ടൂർ ഓപ്പറേഷൻ, ഹോസ്പിറ്റാലിറ്റി, എയർപോർട്ട് മാനേജ്മെന്റ് എന്നീ 4വിഷയങ്ങളിൽ സ്പെഷ്യലൈസേഷനും പഠനത്തോടൊപ്പംതന്നെ ജർമ്മൻ ഫ്രഞ്ച് എന്നീ ഭാഷകൾ പഠിക്കാനും അവസരമുണ്ട്. വിജയികളാകുന്ന വിദ്യാർഥികൾക്ക് 100% പ്ലസ്മെന്റ് അസിസ്റ്റന്റ്സ് നൽകുന്നു. എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള സംവരണവും ആനുകൂല്യങ്ങളും ലഭിക്കും.
    ആർക്കൊക്കെ അപേക്ഷിക്കാം
    ഏതെങ്കിലും അംഗീകൃത സ‍‍ർവ്വകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടു കൂടിയ ഡിഗ്രിയും, KMAT/CMAT/CAT തുടങ്ങിയ യോഗ്യതകളിലൊന്നെങ്കിലും ഉള്ളവർക്കും അപേക്ഷിക്കാം.അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാനവസരമുണ്ട്.
    കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും
    ഫോൺ
    0471 2327707
    9446529467
    9847273135

    III. എൻ.ഐ.ടി.കാലിക്കറ്റിൽ എം.ബി.എ.

    കോഴിക്കോട്‌ സ്ഥിതി ചെയ്യുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എൻ.ഐ.ടി.) യിൽ ,  എം.ബി.­­എ. പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് (എസ്.ഒ.­എം.എസ്.) നടത്തുന്ന 2023-’25 അധ്യയന വർഷത്തെ
    പ്രോഗ്രാമിലേക്കാണ്, പ്രവേശനം. അപേക്ഷ സമർപ്പണത്തിനുള്ള അവസാന തീയതി, മാർച്ച് 31 ആണ്.
    പ്രത്യേകതകൾ
    ഡ്യുവൽ സ്പെഷ്യലൈസേഷനുള്ളതാണ്, ഇവിടുത്തെ എം.ബി.എ. പ്രോഗ്രാം. തൊഴിലുടമകൾ സ്പോൺസർചെയ്യുന്ന ഉദ്യോഗാർഥികൾക്കായി അഞ്ച് സീറ്റുകൾ സംവരണംചെയ്തിട്ടുണ്ട്. ബിരുദം നേടിയശേഷം അത്തരം അപേക്ഷകർക്ക് സ്പോൺസറിങ് ഓർഗനൈസേഷനിൽ കുറഞ്ഞത് മൂന്നുവർഷത്തെ പ്രവൃത്തിപരിചയം വേണം.
    രണ്ടാം വർഷ പഠനകാലയളവിൽ താഴെ നൽകിയിരിക്കുന്ന വിഷയങ്ങളിൽ നിന്ന് , രണ്ട് മേജറുകൾ വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കാം.
    (a) ഫിനാൻസ് മാനേജ്മെന്റ്
    (b) ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്
    (c) ഓപ്പറേഷൻസ് മാനേജ്മെന്റ്
    (d) മാർക്കറ്റിങ് മാനേജ്മെന്റ്
    (e) ബിസിനസ് അനലിറ്റിക്സ് ആൻഡ്‌ സിസ്റ്റംസ്
    അടിസ്ഥാനയോഗ്യത
    പൊതു വിഭാഗത്തിന്, കുറഞ്ഞത് 60% മാർക്കോടെ (അല്ലെങ്കിൽ സി.ജി.പി.എ. 6.5/10) ഏതെങ്കിലും വിഷയത്തിലുള്ള റെഗുലർ – ഫുൾടൈം ബിരുദമാണ്, അടിസ്ഥാനയോഗ്യത.
    ഇ.ഡബ്ല്യു.എസ്./ഒ.ബി.സി. വിഭാഗങ്ങൾക്കും ഇതേ യോഗ്യത വേണം. പട്ടികജാതി/വർഗ്ഗ വിഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്ക് 55% മാർക്ക് (അല്ലെങ്കിൽ സി.ജി.പി.എ. 6/10) മതി. ഇതു കൂടാതെ ഐ.ഐ.എം. കാറ്റ് 2022-ലെ സാധുവായ സ്‌കോർ , അപേക്ഷാർത്ഥികൾക്കു വേണം.ബിരുദാനന്തരബിരുദ പ്രോഗ്രാമിന്റെ അവസാനവർഷത്തിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാനവസരമുണ്ട്.
    തെരഞ്ഞെടുപ്പ് പ്രക്രിയ
    ഗ്രൂപ്പ് ചർച്ചകളിലും വ്യക്തിഗത അഭിമുഖങ്ങളിലുമുള്ള മികവിന്റെ അടിസ്ഥാനത്തിലാണ് , തിരഞ്ഞെടുപ്പ്.കാറ്റ്, സിമാറ്റ് അല്ലെങ്കിൽ തത്തുല്യമായ ദേശീയതല പ്രവേശനപരീക്ഷകളിൽ സാധുവായ സ്കോർ ഉള്ളവർക്ക് മുൻഗണനയുണ്ട്.
    കൂടുതല്‍ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
    ഫോൺ
    0495 2286075
    0495 2286076

    തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ

    (കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)

    Published by:Rajesh V
    First published: