ആറര കോടി രൂപ ശമ്പളമുള്ള ജോലി സീനിയർ എൻജിനീയർ ഉപേക്ഷിച്ചതിന് കാരണം !

Last Updated:

ഇന്ത്യൻ വംശജനായ രാഹുൽ പാണ്ഡെ 2022 ൽ ആണ് മെറ്റയിലെ ജോലി രാജിവെച്ചത്.

പ്രതിവർഷം 6.5 കോടിയിലധികം രൂപ ശമ്പളമുള്ള മെറ്റയിലെ ജോലി ഉപേക്ഷിച്ച് സോഫ്റ്റ്‌വെയർ എൻജിനീയർ. ഇന്ത്യൻ വംശജനായ രാഹുൽ പാണ്ഡെ 2022 ൽ ആണ് മെറ്റയിലെ ജോലി രാജിവെച്ചത്. ഇതിന് പിന്നിലെ കാരണം ഇപ്പോൾ തന്റെ ലിങ്ക്ഡ്ഇൻ പോസ്റ്റിൽ വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. കാലിഫോർണിയയിൽ ഫെയ്‌സ്ബുക്കിൽ ജോലി ചെയ്ത അനുഭവത്തെക്കുറിച്ചാണ് രാഹുൽ പാണ്ഡെ പങ്കുവെച്ചിരിക്കുന്നത്. ഫേസ്ബുക്കിൽ ജോലിയിൽ പ്രവേശിച്ചതിനു ശേഷമുള്ള ആറുമാസക്കാലം വളരെയധികം മാനസിക സമ്മർദ്ദം നേരിട്ടു എന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
” സത്യത്തിൽ, ഞാൻ ഫേസ്ബുക്കിൽ ചേർന്നതിന് ശേഷമുള്ള ആദ്യത്തെ ആറ് മാസക്കാലം എനിയ്ക്ക് അങ്ങേയറ്റം ഉത്കണ്ഠയുണ്ടായിരുന്നു. ഒരു സീനിയർ എഞ്ചിനീയർ ആയിരുന്ന എനിക്ക് ഇംപോസ്റ്റർ സിൻഡ്രോം അനുഭവപ്പെട്ടു. കമ്പനിയുടെ സംസ്കാരത്തോടും ടൂളിംഗിനോടും പൊരുത്തപ്പെടാൻ ഞാൻ വളരെയധികം ബുദ്ധിമുട്ടി “എന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു. കൂടാതെ ഒരു സീനിയർ എഞ്ചിനീയറാകാൻ അർഹതയില്ലാത്ത ഒരാളായി തന്നെ കണക്കാക്കുമോ എന്ന് ഭയന്നതിനാൽ ജോലിയിൽ സഹായം ചോദിക്കുന്നതിലും രാഹുൽ ആശങ്കാകുലനായിരുന്നു. ഒപ്പം അദ്ദേഹം ഫേസ്ബുക്കിൽ ജോലിയിൽ പ്രവേശിച്ച് ഒരു വർഷത്തിന് ശേഷം കമ്പനി എന്ന നിലയിൽ അവിടെ വെല്ലുവിളികൾ നേരിടാൻ തുടങ്ങി. കമ്പനിയുടെ ഓഹരികളിലും ഇടിവുണ്ടായി.
advertisement
തുടർന്ന് ജോലിയിൽ എത്തിയിട്ട് കേവലം ഒരു വർഷം മാത്രമായതിനാൽ മറ്റൊരു ജോലിയിലേക്ക് ഇപ്പോൾ പ്രവേശിക്കുന്നത് വളരെ പെട്ടെന്നായി പോകുമെന്നും അദ്ദേഹത്തിന് തോന്നി. അതിനാൽ തന്റെ ജോലിയിലെ പ്രകടനം മെച്ചപ്പെടുത്താനുള്ള തീവ്രശ്രമവും രാഹുൽ നടത്തി. അങ്ങനെ രണ്ട് വർഷത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ ഉൽപ്പാദനക്ഷമത ഉയർന്നത്. ഒരു ഇന്റേണൽ ടൂളും അദ്ദേഹം നിർമിച്ചു. ഇതിലൂടെ കമ്പനിയിലെ എഞ്ചിനീയർമാർക്ക് ധാരാളം സമയം ലാഭിക്കാൻ സാധിച്ചു.
advertisement
ഈ മികച്ച നേട്ടത്തിന്റെ ഫലമായി തന്റെ ജോലിയിൽ അദ്ദേഹത്തിന് സ്ഥാനക്കയറ്റവും കമ്പനി നൽകി. തുടർന്ന് അടിസ്ഥാന ശമ്പളത്തിന് പുറമെ രണ്ട് കോടിയോളം ഇക്വിറ്റി ലഭിക്കുകയും ചെയ്തു. എന്നാൽ കോവിഡ് മഹാമാരിയെ തുടർന്ന് അദ്ദേഹം മറ്റ് ജോലി സാധ്യതകൾ തേടുകയായിരുന്നു. കാരണം തന്റെ ജോലികൾ പൂർത്തിയാക്കാനുള്ള സാങ്കേതിക പരിജ്ഞാനം മാത്രമല്ല, പ്രോജക്ടുകൾ നയിക്കാനുള്ള മതിയായ സാഹചര്യവും അദ്ദേഹത്തിന് അപ്പോൾ ഉണ്ടായിരുന്നു, രാഹുൽ പാണ്ഡെ കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/ വാർത്ത/Career/
ആറര കോടി രൂപ ശമ്പളമുള്ള ജോലി സീനിയർ എൻജിനീയർ ഉപേക്ഷിച്ചതിന് കാരണം !
Next Article
advertisement
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
  • ഷാഫിക്കെതിരെ തെളിവുകളും പരാതിയുമായി പെൺകുട്ടി രംഗത്തെത്തുമെന്ന് ഷാനിബ്.

  • പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകൾ കൈവശമുണ്ടെന്ന് ഷാനിബ്.

  • പാലക്കാട് ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഷാനിബിനെ കോൺഗ്രസ് പുറത്താക്കി.

View All
advertisement